അഭിമുഖത്തിനിടെ താൻ പറഞ്ഞ കാര്യങ്ങൾ തെറ്റായി വളച്ചൊടിച്ച ഓൺലൈൻ മാധ്യമത്തിനെതിരെ സംവിധായിക രേവതി എസ് വർമ. മനോരമ ന്യൂസ് ചാനലിന് നൽകിയ അഭിമുഖത്തിൽ ലാൽ എന്ന നടനു പോലും സ്ത്രീ അധികാരമുള്ള സംവിധായികയാകുന്നത് ഉൾക്കൊള്ളാനായില്ലെന്ന അഭിപ്രായം രേവതി പങ്കുവച്ചിരുന്നു. എന്നാൽ അഭിമുഖത്തിൽ നിന്നും വാർത്ത

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അഭിമുഖത്തിനിടെ താൻ പറഞ്ഞ കാര്യങ്ങൾ തെറ്റായി വളച്ചൊടിച്ച ഓൺലൈൻ മാധ്യമത്തിനെതിരെ സംവിധായിക രേവതി എസ് വർമ. മനോരമ ന്യൂസ് ചാനലിന് നൽകിയ അഭിമുഖത്തിൽ ലാൽ എന്ന നടനു പോലും സ്ത്രീ അധികാരമുള്ള സംവിധായികയാകുന്നത് ഉൾക്കൊള്ളാനായില്ലെന്ന അഭിപ്രായം രേവതി പങ്കുവച്ചിരുന്നു. എന്നാൽ അഭിമുഖത്തിൽ നിന്നും വാർത്ത ഉണ്ടാക്കിയ ഒരു ഓൺലൈൻ മാധ്യമം, നടനും സംവിധായകനുമായ ലാലിന് പകരം മോഹൻലാലിന്റെ ചിത്രമാണ് ഉപയോഗിച്ചത്. തെറ്റായ വാർത്ത നൽകിയ മാധ്യമത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് രേവതി എസ് വർമ ഫേസ്ബുക് പോസ്റ്റിലൂടെ അറിയിച്ചു. 

രേവതിയുടെ വാക്കുകൾ ഇങ്ങനെ;

ADVERTISEMENT

‘ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ മലയാള സിനിമയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന വിഷയങ്ങളെപറ്റി എന്‍റെ അഭിപ്രായം അറിയാന്‍ വേണ്ടി, മലയാള മനോരമ ചാനലില്‍ നിന്നും എന്നെ സമീപിക്കുകയുണ്ടായി. സ്വകാര്യതയാണ്  എന്റെ ജീവിതത്തിൽ പരമപ്രധാനമായി ഞാൻ കണക്കാക്കുന്നത്.  പക്ഷേ ഇങ്ങനെയൊരവസരത്തിൽ സംസാരിക്കേണ്ടതുണ്ട് എന്ന ഉത്തമബോധ്യത്തിലാണ് ഞാൻ ആ അഭിമുഖം ചെയ്തത്. അങ്ങനെ ഞാന്‍ നല്‍കിയ അഭിമുഖത്തില്‍, ചോദ്യകർത്താവ് എടുത്തു ചോദിച്ച കാര്യമാണ് 'Mad Dad' എന്ന ഞാന്‍ സംവിധാനം ചെയ്യ്ത എന്‍റെ സിനിമയുടെ സെറ്റില്‍ എനിക്കുണ്ടായ അനുഭവങ്ങള്‍. അതു ഞാൻ പങ്കു വയ്ക്കുകയുണ്ടായി. ആ സിനിമയില്‍ ശ്രീ മോഹന്‍ലാല്‍ അഭിനയിച്ചിട്ടില്ല എന്ന് അറിയാമായിരുന്നിട്ട് കൂടി, അദ്ദേഹത്തിനെതിരെ ഈ രീതിയില്‍ വാര്‍ത്തകള്‍ വളച്ചൊടിക്കുന്നത് അപലപനീയമാണ്. മാത്രമല്ല എനിക്ക് അദ്ദേഹത്തിന്റെ ഒപ്പം ഒരു പരസ്യചിത്രം ചെയ്ത അനുഭവുമുണ്ട്.. വളരെ അധികം സംവിധായകരെ  ബഹുമാനിക്കുന്ന ഒരു  നടനാണ് ശ്രീ മോഹൻലാൽ.. മാത്രമല്ല അദ്ദേഹത്തോടൊപ്പം ജോലി ചെയ്തത് അവിസ്മരണീയവുമാണ്.  കാര്യങ്ങൾ കൃത്യമായി മനസിലാക്കാതെ തെറ്റായ വാർത്ത നൽകിയ ഈ ഓണ്‍ലൈന്‍ ചാനലിനു എതിരെ നിയമ നടപടി സ്വീകരിക്കാന്‍ ഞാന്‍ നിര്‍ബന്ധിതയാകുന്നു’

English Summary:

Reavthy S Varma against fake news against Mohanlal