‘ഗോട്ടി’ലെ ‘തല’ ധോണിയല്ല, അത് അജിത്ത് സർ തന്നെ: വെങ്കട് പ്രഭു
‘ഗോട്ട്’ സിനിമയിലെ കമൽഹാൻ, അജിത് റഫറൻസുകളിൽ വിജയ് സന്തോഷവാനായിരുന്നുവെന്ന് വെളിപ്പെടുത്തി വെങ്കട് പ്രഭു. ‘ഐ ആം വെയ്റ്റിങ്’ എന്ന ‘തുപ്പാക്കി’ ഡയലോഗ് വിജയ് ആണ് ഈ സിനിമയിലും കൊണ്ടുവരുന്നതെന്ന് െവങ്കട് പ്രഭു പറയുന്നു. ‘ഗില്ലി’യിലെ മരുധമലൈ മാമണിയേ എന്ന ഗാനം റിക്രിയേറ്റ് ചെയ്തത് സ്പോട്ടിൽ താൻ ചിന്തിച്ച

‘ഗോട്ട്’ സിനിമയിലെ കമൽഹാൻ, അജിത് റഫറൻസുകളിൽ വിജയ് സന്തോഷവാനായിരുന്നുവെന്ന് വെളിപ്പെടുത്തി വെങ്കട് പ്രഭു. ‘ഐ ആം വെയ്റ്റിങ്’ എന്ന ‘തുപ്പാക്കി’ ഡയലോഗ് വിജയ് ആണ് ഈ സിനിമയിലും കൊണ്ടുവരുന്നതെന്ന് െവങ്കട് പ്രഭു പറയുന്നു. ‘ഗില്ലി’യിലെ മരുധമലൈ മാമണിയേ എന്ന ഗാനം റിക്രിയേറ്റ് ചെയ്തത് സ്പോട്ടിൽ താൻ ചിന്തിച്ച കാര്യമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
‘‘ഈ സിനിമയിൽ വിജയ്‌യുടെ ഹിറ്റ് പഴയ ഡയലോഗുകളും രംഗങ്ങളും റിക്രിയേറ്റ് ചെയ്താൽ നല്ലതാകുമെന്ന് എനിക്ക് തോന്നിയിരുന്നു. പ്രേക്ഷകർക്കും അതൊരു നൊസ്റ്റാൾജിക് മൊമന്റ് ആയിരിക്കും. ഗോവ, ചെന്നൈ 28 തുടങ്ങിയ എന്റെ മുൻസിനിമകളിലും ഇത്തരം ട്രിബ്യൂട്ട് ഞാൻ ചെയ്തിട്ടുണ്ട്.
സൂപ്പർസ്റ്റാർ സിനിമകളിൽ ഇതിന്റെ ആവശ്യം സത്യത്തിൽ ഇല്ല. അവർ തന്നെ ഒരു ബ്രാൻഡ് ആണ്. പക്ഷേ അവരുടെ പഴയ ഹിറ്റ് മൊമന്റ്സ് അവർ തന്നെ റിക്രിയേറ്റ് ചെയ്യുമ്പോഴുണ്ടാകുന്ന ഒരു ഫൺ ഉണ്ട്. തിയറ്ററുകളിൽ അതൊരു രസകരമായ കാഴ്ചയാകും. ചിലർക്ക് ഇഷ്ടപ്പെടും, അല്ലാത്തവർക്ക് അത് താൽപര്യവുമില്ലാത്ത കാഴ്ചയായിരിക്കും.
ഇത് വിജയ്‌യുടെ സെക്കൻഡ് ലാസ്റ്റ് സിനിമയെന്ന ടാഗ്‌ലൈനിലാണ് ചിത്രം പ്രഖ്യാപിക്കുന്നത് തന്നെ. അദ്ദേഹത്തിന്റെ ഫാൻസിനെ തൃപ്തിപ്പെടുത്തുന്ന നിമിഷങ്ങൾ വേണമെന്നതായിരുന്നു എന്റെ ആഗ്രഹം. വിജയ് സർ, അജിത്ത് സർ എന്നിവർ അതിനു സമ്മതം മൂളുന്നതാണ് വലിയ കാര്യം.
‘സത്യമാ കുടിക്കവേ കൂടാത്’ എന്ന അജിത്ത് സാറിന്റെ ഡയലോഗ് ആണ് ഇവിടെ വിജയ് സാറും ഉപയോഗിച്ചത്. അദ്ദേഹം വളരെ കൂൾ ആയാണ് ഇതൊക്കെ എടുത്തത്. ‘ഗുണ’ റഫറൻസിലും അദ്ദേഹം സന്തോഷവാനായിരുന്നു. ‘യാർ ഫാൻ നീ’, ‘തലൈ’ എന്നു പറയുമ്പോൾ പശ്ചാത്തല സംഗീതം കേൾക്കാം. അതിലൊക്കെ വിജയ് സർ സന്തോഷവാനായിരുന്നു.
അതിൽ വിജയ് സാറിന്റെ മകളായി അഭിനയിച്ച അബ്യുക്തയാണ് ഏതോ അഭിമുഖത്തിൽ ‘തല’ എന്നത് ധോണിയെയാണ് ഉദ്ദേശിച്ചതെന്നു പറഞ്ഞത്. ആ രംഗം ഷൂട്ട് ചെയ്യുമ്പോൾ പേരു മാത്രമാണ് പറയുന്നത്. പശ്ചാത്തല സംഗീതം പിന്നീടല്ലെ ചേർക്കുന്നത്. ആ കുട്ടി ആദ്യമായി അഭിനയിക്കുന്ന സിനിമയാണ്. കൊച്ചുകുട്ടിയല്ലേ, അവർക്കെന്തറിയാം.
‘തല’ എന്നത് ധോണിയല്ല, അജിത്ത് സര്‍ ആണ് എന്നത് വ്യക്തമാക്കുന്നതിനാണ് മങ്കാത്ത ബാക്ക്ഗ്രൗണ്ട് സ്കോറും അവിടെ ഉപയോഗിച്ചത്. എന്നിട്ടും അതൊരു ട്രോൾ ഫൈറ്റ് ആക്കി ആരാധകർ കൊണ്ടാടുന്നുണ്ട്.’’–വെങ്കട് പ്രഭുവിന്റെ വാക്കുകൾ.