സിനിമയ്ക്കുള്ളിൽ വന്ന് സിനിമ പഠിക്കാൻ ശ്രമിച്ച ഒരാള്‍: ‘എആർഎം’ സംവിധായകന്റെ കുറിപ്പ്
ടൊവിനോ തോമസിനെ നായകനാക്കി നവാഗതനായ ജിതിൻ ലാൽ സംവിധാനം ചെയ്യുന്ന ‘അജയന്റെ രണ്ടാം മോഷണം’ തിയറ്ററുകളില്‍ എത്തിക്കഴിഞ്ഞു. ആദ്യ സിനിമ റിലീസിനെത്തുമ്പോൾ വികാരനിർഭരമായ കുറിപ്പുമായി എത്തുകയാണ് ജിതിൻ. യാതൊരു മുൻ വിധികളും കൂടാതെ സിനിമ കണ്ട് തങ്ങളെ പിന്തുണയ്ക്കണമെന്ന് ജിതിൻ പറയുന്നു. ‘‘ഞാൻ സംവിധാനം ചെയ്യുന്ന

ടൊവിനോ തോമസിനെ നായകനാക്കി നവാഗതനായ ജിതിൻ ലാൽ സംവിധാനം ചെയ്യുന്ന ‘അജയന്റെ രണ്ടാം മോഷണം’ തിയറ്ററുകളില്‍ എത്തിക്കഴിഞ്ഞു. ആദ്യ സിനിമ റിലീസിനെത്തുമ്പോൾ വികാരനിർഭരമായ കുറിപ്പുമായി എത്തുകയാണ് ജിതിൻ. യാതൊരു മുൻ വിധികളും കൂടാതെ സിനിമ കണ്ട് തങ്ങളെ പിന്തുണയ്ക്കണമെന്ന് ജിതിൻ പറയുന്നു.
‘‘ഞാൻ സംവിധാനം ചെയ്യുന്ന ആദ്യ സിനിമ ഇന്ന് റിലീസ് ആവുകയാണ്. സിനിമയ്ക്കുള്ളിൽ വന്ന് സിനിമ പഠിക്കാൻ ശ്രമിച്ച ഒരാളാണ് ഞാൻ. സിനിമയുമായി യാതൊരു ബന്ധവുമില്ലാത്ത തികച്ചും സാധാരണ ചുറ്റുപാടുകളിൽ നിന്നും വന്ന എന്നെപ്പോലെ ഒരാൾക്ക് സ്വന്തം സിനിമയെന്ന സ്വപ്നം പൂർത്തിയാക്കാൻ ഏറെ ദൂരം നടക്കേണ്ടി വന്നു. പ്രതിസന്ധികൾ നിറഞ്ഞ യാത്രയിൽ വീണ് പോയേക്കാവുന്ന സാഹചര്യങ്ങളിലെല്ലാം കൈ തന്ന് സഹായിച്ചവരെ കടപ്പാടോടെ ഓർമ്മിക്കുന്നു.
പ്രിയപ്പെട്ട ടൊവിയോടും, ലിസ്റ്റിൻ ചേട്ടനോടും, ഡോക്ടർ സക്കറിയയോടും, ഷമീറിക്കയോടും, ജോമോൻ ചേട്ടനോടും സുജിത്തേട്ടനോടും, എന്റെ ഓരോ സഹ പ്രവർത്തകരോടും, കുടുംബത്തോടും, സുഹൃത്തുക്കളോടും, ദൈവത്തിനോടും, പ്രപഞ്ചത്തിലെ അദൃശ്യ സാന്നിധ്യത്തിനോടും ഞാൻ ഏത് ഭാഷയിലാണ് സ്നേഹവും നന്ദിയും അറിയിക്കേണ്ടതെന്ന് എനിക്കറിയില്ല.
സിനിമയിൽ വഴികാട്ടികൾ ആയ വിമൽ സാറിനോടും, ബേസിലേട്ടനോടും, അപ്പു ഭട്ടതിരിയോടും, പ്രവീണേട്ടനോടും എന്റെ സ്നേഹവും നന്ദിയും ഞാൻ അറിയിക്കുന്നു. എന്റെ സിനിമ ഇന്ന് റിലീസ് ചെയ്യുകയാണ്. യാതൊരു മുൻ വിധികളും കൂടാതെ നമ്മുടെ സിനിമ കണ്ട് ഞങ്ങളെ പിന്തുണയ്ക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു. സിനിമയ്ക്ക് എല്ലാവരുടേയും അകമഴിഞ്ഞ പ്രാർത്ഥനയും പിന്തുണയും പ്രതീക്ഷിച്ച് കൊണ്ട്.’’–ജിതിന്റെ വാക്കുകൾ.