ഷെയ്ൻ നിഗത്തിനെ നായകനാക്കി വീര സംവിധാനം ചെയ്യുന്ന ഹാല്‍ എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായി. 90 ദിവസമാണ് ഹാലിന്റെ ചിത്രീകരണം നീണ്ടുനിന്നത്. സംഗീതത്തിന് പ്രാധാന്യം നൽകി എത്തുന്ന ചിത്രം ഷെയ്ന്‍ നിഗത്തിന്റെ കരിയറിലെ തന്നെ ഏറ്റവും ചെലവേറിയ ചിത്രങ്ങളില്‍ ഒന്നാണ്. 'ലിറ്റിൽ ഹാർട്സ്' ചിത്രത്തിന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഷെയ്ൻ നിഗത്തിനെ നായകനാക്കി വീര സംവിധാനം ചെയ്യുന്ന ഹാല്‍ എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായി. 90 ദിവസമാണ് ഹാലിന്റെ ചിത്രീകരണം നീണ്ടുനിന്നത്. സംഗീതത്തിന് പ്രാധാന്യം നൽകി എത്തുന്ന ചിത്രം ഷെയ്ന്‍ നിഗത്തിന്റെ കരിയറിലെ തന്നെ ഏറ്റവും ചെലവേറിയ ചിത്രങ്ങളില്‍ ഒന്നാണ്. 'ലിറ്റിൽ ഹാർട്സ്' ചിത്രത്തിന് ശേഷം ഷെയിൻ വീണ്ടും പ്രണയനായകനായി എത്തുന്ന ചിത്രമാണ് 'ഹാൽ'. സാക്ഷി വൈദ്യയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. ജോണി ആന്റണി, നിഷാന്ത് സാഗര്‍, മധുപാല്‍, ജോയ് മാത്യു തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.

ജെവിജെ പ്രൊഡക്‌ഷൻസിന്റെ ബാനറിൽ ഒരുങ്ങുന്ന ഹാലിന്റെ രചന നിർവഹിചിരിക്കുന്നത് നിഷാദ് കോയയാണ്. ഓർഡിനറി, മധുര നാരങ്ങ, തോപ്പിൽ ജോപ്പൻ, ശിക്കാരി ശംഭു എന്നീ ചിത്രങ്ങൾക്ക് ശേഷം നിഷാദ് കോയ രചന നിർവഹിക്കുന്ന സിനിമയാണ് 'ഹാൽ'. പ്രമുഖ ബോളിവുഡ് ഗായകന്‍ ആത്തിഫ് അസ്ലാം ആദ്യമായി ഒരു മലയാള ചിത്രത്തിനായി പാടുന്നു എന്ന പ്രത്യേകത കൂടി ഹാലിനുണ്ട്.

ADVERTISEMENT

മലയാളത്തിന് പുറമെ ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ എന്നീ ഭാഷകളിലായി ഒരേ സമയം റിലീസ് ചെയ്യുന്ന ചിത്രം ഒരു കംപ്ലീറ്റ് എന്റർടെയ്നർ ആയിരിക്കുമെന്നാണ് സൂചന. ചിത്രത്തിന്റെ സംഗീതം നിർവഹിച്ചിരിക്കുന്നത് നന്ദഗോപൻ വി ആണ്. ക്യാമറ: രവി ചന്ദ്രൻ, ആർട്ട് ഡയറക്ഷൻ: നാഥന്‍ മണ്ണൂര്‍, എഡിറ്റർ: ആകാശ്, കോസ്റ്റ്യൂംസ്: ധന്യ ബാലകൃഷ്ണൻ, പ്രൊജക്റ്റ്‌ ഡിസൈനര്‍: ഷംനാസ് എം അഷ്‌റഫ്‌, പ്രൊഡക്ഷൻ കൺട്രോളർ: ജിനു പി.കെ, മേക്കപ്പ്: അമല്‍ ചന്ദ്രന്‍, വിഎഫ്എക്സ്: മിന്‍സ്റ്റീന്‍ സ്റ്റുഡിയോസ്, ഡിസൈൻസ്: ടെന്‍ പോയിന്റ്സ്, സ്റ്റിൽസ : എസ് ബി കെ ഷുഹൈബ്, പി ആർ ഒ: വാഴൂര്‍ ജോസ്, ആതിര ദിൽജിത്.

English Summary:

Shane Nigam's 'Haal' wraps up shoot