സിനിമയ്ക്ക് നെഗറ്റിവ് റിവ്യു ചെയ്ത യൂട്യൂബ് വ്ലോഗറെ ഫോൺ വിളിച്ച് ഭീഷണിപ്പെടുത്തി ‘ബാഡ് ബോയ്സ്’ സിനിമയുടെ നിർമാതാവ്. അബാം മൂവിസിന്റെ ഉടമസ്ഥനായ ഏബ്രഹാം മാത്യുവാണ് റിവ്യുവറെ ഫോണിൽ വിളിച്ച് അസഭ്യം പറഞ്ഞത്. റിവ്യു യൂട്യൂബിൽ നിന്നും നീക്കം ചെയ്തില്ലെങ്കിൽ പൊലീസിനെ വിളിച്ചുകൊണ്ട് വീട്ടിലെത്തുമെന്നും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സിനിമയ്ക്ക് നെഗറ്റിവ് റിവ്യു ചെയ്ത യൂട്യൂബ് വ്ലോഗറെ ഫോൺ വിളിച്ച് ഭീഷണിപ്പെടുത്തി ‘ബാഡ് ബോയ്സ്’ സിനിമയുടെ നിർമാതാവ്. അബാം മൂവിസിന്റെ ഉടമസ്ഥനായ ഏബ്രഹാം മാത്യുവാണ് റിവ്യുവറെ ഫോണിൽ വിളിച്ച് അസഭ്യം പറഞ്ഞത്. റിവ്യു യൂട്യൂബിൽ നിന്നും നീക്കം ചെയ്തില്ലെങ്കിൽ പൊലീസിനെ വിളിച്ചുകൊണ്ട് വീട്ടിലെത്തുമെന്നും അതിന്റെ ഭവിഷ്യത്ത് അനുഭവിക്കുമെന്നും പറഞ്ഞുകൊണ്ടാണ് ഏബ്രഹാം മാത്യു സംസാരം ആരംഭിക്കുന്നത്.

റിവ്യു നീക്കം ചെയ്തില്ലെങ്കിൽ രാവിലെ വിവരമറിയുമെന്നും ഇതൊരു താക്കീത് ആണെന്നും നിർമാതാവ് പറയുന്നു. തോന്നുന്നത് എഴുതിയിടാനല്ല കോടിക്കണക്കിന് കാശ് മുടക്കി സിനിമ എടുക്കുന്നത് നിനക്കൊന്നും റിവ്യു ചെയ്യാനല്ലെന്നും കാശ് മേടിച്ചാണ് ഇത്തരം റിവ്യു ചെയ്യുന്നതെന്നും ഏബ്രഹാം മാത്യു ആരോപിക്കുന്നു.

ADVERTISEMENT

നിർമാതാവ് ഭീഷണിപ്പെടുത്തുന്ന വിഡിയോ റവ്ലോഗർ യൂട്യൂബിൽ അപ്‍ലോഡ് ചെയ്തിട്ടുണ്ട്. തനിക്കു പേടിയും ടെൻഷനും ഉണ്ടെന്നും കൊല്ലുമെന്നു ഭീഷണിപ്പെടുത്തുന്ന ഒരുപാട് കാശുള്ളവരോട് നമുക്ക് തിരിച്ചൊന്നും പറയാൻ പറ്റില്ലെന്നും വ്ലോഗർ പറയുന്നു.

നിർമാതാവിന്റെ ഭീഷണിയെ തുടർന്ന് വ്ലോഗർ ‘ബാഡ് ബോയ്സ്’ സിനിമയുടെ റിവ്യു നീക്കം ചെയ്തിട്ടുണ്ട്.

ADVERTISEMENT

റഹ്മാൻ, ശീലു ഏബ്രഹാം, ബാബു ആന്റണി എന്നിവരെ പ്രധാന കഥാപാത്രങ്ങളായി ഒമർ ലുലു സംവിധാനം ചെയ്ത സിനിമയാണ് ബാഡ് ബോയ്സ്. ചിത്രത്തിലെ നായികയായ ശീലു ഏബ്രഹാം, ഏബ്രഹാം മാത്യുവിന്റെ ഭാര്യയാണ്. മാസ് കോമഡി എന്റർടെയ്നറായി ഒരുക്കിയ സിനിമ ഓണം റിലീസ് ആയാണ് തിയറ്ററുകളിലെത്തിയത്.

English Summary:

Bad Boyz" Producer Threatens YouTuber Over Negative Review, Sparks Outrage