പരിഹരിക്കാൻ പറ്റാത്ത പ്രശ്നങ്ങളുണ്ടായി: ഭർത്താവുമായി പിരിഞ്ഞതിനെക്കുറിച്ച് കവിയൂർ പൊന്നമ്മ
ഭർത്താവ് മണി സ്വാമിയുമായി പരിഹരിക്കാൻ പറ്റാത്ത പ്രശ്നങ്ങൾ ഉണ്ടായിരുന്നത് കൊണ്ടാണ് വിവാഹബന്ധം പിരിഞ്ഞതെന്ന് കവിയൂർ പൊന്നമ്മ പറഞ്ഞിരുന്നു. ഭർത്താവുമായി പിരിഞ്ഞെങ്കിലും അദേഹത്തിന്റെ കുടുംബവുമായി ഒരു പ്രശ്നവുമില്ലെന്നും അദേഹത്തിന്റെ സഹോദരിയുടെ മകനാണ് തന്റെ മകളുടെ ഭർത്താവ് എന്നും കവിയൂർ പൊന്നമ്മ പറഞ്ഞു.
ഭർത്താവ് മണി സ്വാമിയുമായി പരിഹരിക്കാൻ പറ്റാത്ത പ്രശ്നങ്ങൾ ഉണ്ടായിരുന്നത് കൊണ്ടാണ് വിവാഹബന്ധം പിരിഞ്ഞതെന്ന് കവിയൂർ പൊന്നമ്മ പറഞ്ഞിരുന്നു. ഭർത്താവുമായി പിരിഞ്ഞെങ്കിലും അദേഹത്തിന്റെ കുടുംബവുമായി ഒരു പ്രശ്നവുമില്ലെന്നും അദേഹത്തിന്റെ സഹോദരിയുടെ മകനാണ് തന്റെ മകളുടെ ഭർത്താവ് എന്നും കവിയൂർ പൊന്നമ്മ പറഞ്ഞു.
ഭർത്താവ് മണി സ്വാമിയുമായി പരിഹരിക്കാൻ പറ്റാത്ത പ്രശ്നങ്ങൾ ഉണ്ടായിരുന്നത് കൊണ്ടാണ് വിവാഹബന്ധം പിരിഞ്ഞതെന്ന് കവിയൂർ പൊന്നമ്മ പറഞ്ഞിരുന്നു. ഭർത്താവുമായി പിരിഞ്ഞെങ്കിലും അദേഹത്തിന്റെ കുടുംബവുമായി ഒരു പ്രശ്നവുമില്ലെന്നും അദേഹത്തിന്റെ സഹോദരിയുടെ മകനാണ് തന്റെ മകളുടെ ഭർത്താവ് എന്നും കവിയൂർ പൊന്നമ്മ പറഞ്ഞു.
ഭർത്താവ് മണി സ്വാമിയുമായി പരിഹരിക്കാൻ പറ്റാത്ത പ്രശ്നങ്ങൾ ഉണ്ടായിരുന്നത് കൊണ്ടാണ് വിവാഹബന്ധം പിരിഞ്ഞതെന്ന് കവിയൂർ പൊന്നമ്മ പറഞ്ഞിരുന്നു. ഭർത്താവുമായി പിരിഞ്ഞെങ്കിലും അദേഹത്തിന്റെ കുടുംബവുമായി ഒരു പ്രശ്നവുമില്ലെന്നും അദേഹത്തിന്റെ സഹോദരിയുടെ മകനാണ് തന്റെ മകളുടെ ഭർത്താവ് എന്നും കവിയൂർ പൊന്നമ്മ പറഞ്ഞു. വിവാഹം വരെ എത്തിയ ഒരു പ്രണയബന്ധം ഉണ്ടായിരുന്നെങ്കിലും സഹോദരങ്ങൾക്കു വേണ്ടിയാണ് ആ ബന്ധം വേണ്ടെന്നുവച്ചത് എന്ന് മനോരമ ന്യൂസിന്റെ നേരെ ചൊവ്വേ എന്ന പരിപാടിയിൽ കവിയൂർ പൊന്നമ്മ പറഞ്ഞു.
‘‘എനിക്ക് പുറംലോകവുമായി വലിയ ബന്ധമൊന്നുമില്ലാതെ ഇരിക്കുമ്പോഴാണ് ‘റോസി’യിൽ വർക്ക് ചെയ്യുന്നതും മണി സ്വാമി എന്നോട് വിവാഹം കഴിക്കണമെന്ന് താല്പര്യം പ്രകടിപ്പിക്കുന്നതും ആവശ്യപ്പെടുന്നതും. വിവാഹബന്ധത്തിനിടെ ഞാനും അദ്ദേഹവുമായി അഭിപ്രായവ്യത്യാസങ്ങൾ ഉള്ളതുകൊണ്ട് മാറി താമസിക്കേണ്ടി വന്നു. പിരിഞ്ഞു താമസിക്കാൻ തക്കവണ്ണമുള്ള അഭിപ്രായവ്യത്യാസങ്ങളാണ് ഉണ്ടായത്. അത് പരിഹരിക്കാൻ കഴിയാത്ത അഭിപ്രായ വ്യത്യാസങ്ങൾ ആയിരുന്നു അല്ലെങ്കിൽ പിരിഞ്ഞു താമസിക്കേണ്ടി വരില്ലല്ലോ. എന്റെ ഭാഗത്തുനിന്നും വീഴ്ചകൾ വന്നിട്ടുണ്ടെന്ന് ഒരിക്കലും തോന്നുന്നില്ല.
എന്റെ മനസ്സിൽ സ്നേഹം എന്ന വികാരം ഇത്തിരി കൂടുതലാണ്. എനിക്ക് സ്നേഹിക്കാൻ മാത്രമേ അറിയൂ. പക്ഷേ ഞാൻ മനസ്സിൽ സങ്കൽപ്പിച്ചിരുന്ന ഒരു ജീവിതം ആയിരുന്നില്ല എനിക്ക് കിട്ടിയത്. പിരിഞ്ഞു താമസിച്ചിട്ട് വീണ്ടും ഒരുമിച്ച് താമസിക്കാനുള്ള ഒരു ആവശ്യം തോന്നിയില്ല. മകൾക്കും ഞങ്ങളുടെ കാര്യത്തിൽ അത്തരം താല്പര്യങ്ങൾ ഒന്നും ഉണ്ടെന്ന് പറഞ്ഞിട്ടില്ല. വീണ്ടും വയസ്സുകാലത്ത് എന്തിനാണ് ഇനിയും പ്രശ്നങ്ങൾ ഉണ്ടാകുന്നത് എന്ന് അഭിപ്രായമായിരുന്നു അവൾക്ക്. ഭർത്താവുമായി അകന്നു താമസിക്കുന്നെങ്കിലും കുടുംബങ്ങൾ തമ്മിൽ അകന്നിട്ടില്ല അദ്ദേഹത്തിന്റെ സഹോദരിയുടെ മകനാണ് എന്റെ മരുമകൻ.
എന്റെ സഹോദരന്റെ മകളെ വിവാഹം കഴിച്ചിരിക്കുന്നത് മരുമകന്റെ അനുജനാണ്. അങ്ങനെ കുടുംബം വളരെ കെട്ടുറപ്പുള്ളതായി ഒരുമിച്ച് തന്നെയാണ് കഴിയുന്നത്. സന്തോഷകരമായ ഒരു കുടുംബജീവിതം ഇല്ലല്ലോ എന്നൊരു വിഷമം കുറച്ച് നാൾ ഉണ്ടായിരുന്നു, പിന്നെ അതങ്ങ് മാറി. ഞാനൊരു നടിയാണെന്ന് പറഞ്ഞു വീട്ടിൽ ഒതുങ്ങിക്കൂടി ഇരിക്കുന്ന ഒരാൾ അല്ല. ഞാന്‍ ജനസേവയുമായി സഹകരിച്ച പ്രവർത്തിക്കുന്നുണ്ട്. അവരുടെ എല്ലാ കാര്യങ്ങളിലും സഹകരിക്കുന്നുണ്ട്. വീട്ടിൽ ആണെങ്കിലും ശരി എല്ലാ ജോലികളും ചെയ്യും ജോലിക്കാരുടെ കൂടെ കൂടി എല്ലാം ചെയ്യും ഒരു മിനിറ്റും വെറുതെ ഇരിക്കില്ല. അതുകൊണ്ട് ആലോചിച്ചു വിഷമിക്കേണ്ടി വന്നിട്ടില്ല.
മറ്റുള്ളവരെ കാണിക്കാൻ വേണ്ടി അഡ്ജസ്റ്റ് ചെയ്ത് ജീവിതം കൊണ്ട് പോകുന്ന ഒരുപാട് പേരെ അറിയാം. പക്ഷേ ഭാര്യയും ഭർത്താവും തമ്മിൽ സ്നേഹബന്ധം ഇല്ലെങ്കിൽ മറ്റുള്ളവരെ കാണിക്കാൻ വേണ്ടി ഒരുമിച്ച് ജീവിതം കൊണ്ട് പോകുന്നതിൽ ഒരു അർഥവുമില്ല. സിനിമയിൽ അഭിനയിച്ചാൽ പോരെ ജീവിതത്തിൽ എന്തിനാണ് അഭിനയിക്കുന്നത്. എന്നോട് ആരെങ്കിലും അത്തരത്തിൽ ചോദിച്ചാൽ ഞാൻ ആരോടും അങ്ങനെ ഉപദേശിക്കുകയുമില്ല. വിവാഹത്തിനുമുമ്പ് എനിക്ക് മറ്റൊരു പ്രണയം ഉണ്ടായിരുന്നു. വിവാഹം കഴിക്കാൻ വരെ ആഗ്രഹിച്ചിരുന്നു. പക്ഷേ അത് വേറൊരു ജാതിയിൽ പെട്ട ആളായിരുന്നു വിവാഹം കഴിച്ചാൽ എന്റെ കുടുംബത്തിൽ കുറച്ച് പ്രശ്നമുണ്ടാകും. അതുകൊണ്ട് ഞാൻ അതിൽ നിന്നും ഒഴിവായി.
എന്റെ സഹോദരങ്ങൾക്ക് വേണ്ടി ഞാൻ അത് ആണെന്ന് വേണമെങ്കിൽ പറയാം. എനിക്കിഷ്ടമുള്ള വിവാഹമേ കഴിക്കുമെന്ന് ഒരിക്കൽ ഞാൻ അച്ഛനോട് പറഞ്ഞിട്ടുണ്ട് ധൈര്യക്കുറവൊന്നും ഇല്ല. പക്ഷേ ഞാൻ പിന്നെ എന്റെ സഹോദരങ്ങളിലേക്ക് തിരിഞ്ഞുനോക്കുമ്പോൾ എന്റെ മതത്തിൽ നിന്ന് മാറി മറ്റൊരു വിവാഹം കഴിക്കുമ്പോൾ അത് അവരെ എങ്ങനെ ബാധിക്കും എന്നാണ് ആലോചിച്ചത്. അതിൽ ഇപ്പോൾ ദുഃഖം ഒന്നുമില്ല.’’കവിയൂർ പൊന്നമ്മയുടെ വാക്കുകൾ.