തമിഴിലെ ഹിറ്റ് നോവലുകളിൽ ഒന്നായ എസ്.വെങ്കടേശന്റെ ‘വീരയുഗ നായകൻ വേൽ പാരി’ താൻ സിനിമയാക്കുമെന്നും തിരക്കഥ എഴുതികൊണ്ടിരിക്കുകയാണെന്നും സംവിധായകൻ ശങ്കർ മുൻപ് വെളിപ്പെടുത്തിയിരുന്നു. എന്നാൽ താൻ പകർപ്പവകാശം നേടിയ നോവലിന്‍റെ ആശയം പുതിയ ഒരു സിനിമ കോപ്പിയടിച്ചെന്ന ആരോപണവുമായി എത്തുകയാണ് സംവിധായകൻ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തമിഴിലെ ഹിറ്റ് നോവലുകളിൽ ഒന്നായ എസ്.വെങ്കടേശന്റെ ‘വീരയുഗ നായകൻ വേൽ പാരി’ താൻ സിനിമയാക്കുമെന്നും തിരക്കഥ എഴുതികൊണ്ടിരിക്കുകയാണെന്നും സംവിധായകൻ ശങ്കർ മുൻപ് വെളിപ്പെടുത്തിയിരുന്നു. എന്നാൽ താൻ പകർപ്പവകാശം നേടിയ നോവലിന്‍റെ ആശയം പുതിയ ഒരു സിനിമ കോപ്പിയടിച്ചെന്ന ആരോപണവുമായി എത്തുകയാണ് സംവിധായകൻ. സിനിമയുടേതായി ഇറങ്ങി ട്രെയിലറിൽ നോവലിലെ പ്രധാന രംഗങ്ങൾ ഉപയോഗിച്ചെന്നും ഇത് വേദനാജനകമാണെന്നുമാണ് ശങ്കർ ആരോപിക്കുന്നത്. 

‘‘വെങ്കിടേശന്റെ വിഖ്യാതമായ ‘നവയുഗ നായകൻ വേൽ പാരി’ എന്ന തമിഴ് നോവലിന്റെ പകർപ്പവകാശ ഉടമ എന്ന നിലയിൽ, ഈ നോവലിലെ പ്രധാന രംഗങ്ങൾ അനുവാദമില്ലാതെ പല സിനിമകളിലും ഉപയോഗിക്കുന്നത് കാണുന്നതിൽ എനിക്ക് അതിയായ ദുഃഖമുണ്ട്. ഏറ്റവും പുതിയഒരു സിനിമയുടെ ട്രെയിലറിലും നോവലിലെ പ്രധാന രംഗങ്ങൾ ഉപയോഗിച്ചിരിക്കുന്നത് കണ്ടു. ഇത് ഏറെ വേദനാജനകവും അസ്വസ്ഥതപ്പെടുത്തുന്നതുമാണ്. 

ADVERTISEMENT

ദയവായി, സിനിമകളിലും വെബ് സീരീസുകളിലും തുടങ്ങി ഒരു മാധ്യമത്തിലും ഈ നോവലിലെ രംഗങ്ങൾ ഉപയോഗിക്കരുത്. സൃഷ്ടാക്കളുടെ അവകാശങ്ങൾ മാനിക്കുക, അനുവാദമില്ലാതെ ദൃശ്യങ്ങൾ എടുക്കരുത്, ലംഘിച്ചാൽ നിയമനടപടികൾ നേരിടേണ്ടി വരും.’’ ശങ്കർ എക്‌സ് പ്ലാറ്റ്‌ഫോമിൽ കുറിച്ചു.എന്നാൽ ശങ്കറിന്റെ പോസ്റ്റ് പുറത്തുവന്നതിന് പിന്നാലെ ഏത് സിനിമയ്‌ക്കെതിരെയാണ് സംവിധയകൻ ആരോപണം ഉന്നയിച്ചതെന്നാണ് സോഷ്യൽ മീഡിയ തിരയുന്നത്. 

സൂര്യ നായകനാവുന്ന കങ്കുവയാണ് ഇറങ്ങാനിരിക്കുന്ന പീരീഡ് സിനിമയെന്നും അതുകൊണ്ട് തന്നെ കങ്കുവയ്‌ക്കെതിരെയാണ് ആരോപണം ഉന്നയിച്ചതെന്നുമാണ് ഒരു കൂട്ടം ആരാധകർ ആരോപിക്കുന്നത്. ഞായറാഴ്ച റിലീസ് ചെയ്ത ജൂനിയർ എൻടിആർ നായകനാവുന്ന ദേവരയുടെ ട്രെയിലറിനെതിരെയാണ് ആരോപണമെന്നും നോവൽ വായിച്ചവർക്ക് അത് മനസിലാകുമെന്നും ചിലർ പറയുന്നുണ്ട്.

English Summary:

Director Shankar's Shocking Allegations: Devara/Kanguva?