മലയാള സിനിമ മേഖലയിൽ മാറ്റത്തിന്റെ പാത തെളിയിച്ചാണ് ലിസ്റ്റിൻ സ്റ്റീഫനും മാജിക് ഫ്രെയിംസും കടന്നു വന്നത്. 15 വർഷങ്ങൾ. നിർമിച്ചത് 26 സിനിമകൾ. നിർമിച്ച സിനിമകളിൽ ഭൂരിഭാഗവും സൂപ്പർഹിറ്റ്, ചിന്തിപ്പിക്കുകയും ചിരിപ്പിക്കുകയും ആഘോഷിപ്പിക്കുകയും ചെയ്ത ഒട്ടനവധി ചലച്ചിത്രങ്ങൾ. മലയാള സിനിമയുടെ പുതുപാത കാട്ടിത്തന്ന ട്രാഫിക്കിൽ തുടങ്ങിയ സിനിമായാത്ര ഇപ്പോൾ മൈ ഡിയർ കുട്ടിച്ചാത്തന് ശേഷം മലയാളക്കര ഏറ്റെടുത്ത 3ഡി വിസ്മയമായ അജയന്റെ രണ്ടാം മോഷണത്തിൽ (ARM)വരെ എത്തിനിൽക്കുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മലയാള സിനിമ മേഖലയിൽ മാറ്റത്തിന്റെ പാത തെളിയിച്ചാണ് ലിസ്റ്റിൻ സ്റ്റീഫനും മാജിക് ഫ്രെയിംസും കടന്നു വന്നത്. 15 വർഷങ്ങൾക്കിടെ നിർമിച്ചത് 26 സിനിമകൾ. നിർമിച്ച സിനിമകളിൽ ഭൂരിഭാഗവും സൂപ്പർഹിറ്റ്.  ചിന്തിപ്പിക്കുകയും ചിരിപ്പിക്കുകയും ആഘോഷിപ്പിക്കുകയും ചെയ്ത ഒട്ടനവധി ചലച്ചിത്രങ്ങൾ. മലയാള സിനിമയുടെ പുതുപാത കാട്ടിത്തന്ന ട്രാഫിക്കിൽ തുടങ്ങിയ സിനിമായാത്ര ഇപ്പോൾ മൈ ഡിയർ കുട്ടിച്ചാത്തനു ശേഷം മലയാളക്കര ഏറ്റെടുത്ത 3ഡി വിസ്മയമായ അജയന്റെ രണ്ടാം മോഷണത്തിൽ (ARM)വരെ എത്തിനിൽക്കുന്നു. 

മാജിക് ഫ്രെയിംസിന്റെ സിനിമാ നിർമാണ ചരിത്രത്തിലെ ഏറ്റവും ഉയർന്ന കലക്‌ഷൻ സ്വന്തമാക്കിയാണ് ഇപ്പോൾ ‘എആർഎം’ തിയറ്ററുകളിൽ പ്രദർശനവിജയം തുടരുന്നത്. 11 ദിവസങ്ങൾകൊണ്ട് തന്നെ 87 കോടിക്ക് മുകളിൽ  കലക്‌ഷൻ ലോകമെമ്പാടുനിന്നും ചിത്രം സ്വന്തമാക്കി. 40 കോടിയാണ് ബജറ്റ്.

ADVERTISEMENT

നവാഗതനായ ജിതിൻ ലാൽ സംവിധാനം ചെയ്ത ചിത്രം രചന നിർവഹിച്ചിരിക്കുന്നത് സുജിത്ത് നമ്പ്യാരാണ്. ചാപ്പാ കുരിശിലൂടെ സമീർ താഹിർ, ചിറകൊടിഞ്ഞ കിനാവുകളിലൂടെ സന്തോഷ് വിശ്വനാഥ്, കെട്ട്യോളാണ് എന്റെ മാലാഖയിലൂടെ നിസാം ബഷീർ, ഗരുഡനിലൂടെ അരുൺ വർമ എന്നിവരാണ് മാജിക് ഫ്രെയിംസ് അവതരിപ്പിച്ച മറ്റ് പുതുമുഖ സംവിധായകർ. ‘അജയന്റെ രണ്ടാം മോഷണ’ത്തിലൂടെ ജിതിൻ ലാൽ എന്ന പുതുമുഖ സംവിധായകനെയും മാജിക് ഫ്രെയിംസ് മലയാള സിനിമയ്ക്ക് നൽകിയിരിക്കുകയാണ്. 

മൈ ഡിയർ കുട്ടിച്ചാത്തന് ശേഷം കുടുംബങ്ങളും കുട്ടികളും ഒരുപോലെ സ്വീകരിച്ച 3ഡി മലയാള ചിത്രമായിരിക്കുകയാണ് ഈ സിനിമ. നാൽപ്പത് കോടിയിലധികം മുതൽമുടക്കിൽ നിർമിച്ച ചിത്രത്തിന് ലോകമെമ്പാടുനിന്നും വമ്പിച്ച അഭിപ്രായമാണ് ലഭിച്ചുവരുന്നത്. ബുക്ക് മൈ ഷോ വഴി മാത്രം ചിത്രം ബുക്ക് ചെയ്ത് കണ്ടവരുടെ എണ്ണം 15 ലക്ഷം കവിഞ്ഞു. 

ADVERTISEMENT

മലയാള സിനിമയ്ക്ക് അത്ര പരിചിതമല്ലാത്ത അഡ്വഞ്ചർ ഫാന്റസി എന്ന ജോണറും 3ഡിയും പ്രേക്ഷകരെ സിനിമയിലേക്ക് അടുപ്പിക്കുന്നു. നേരത്തെ 3D ‘എആർഎം’ കാണാൻകൊണ്ടുപോകുവാൻ മാതാപിതാക്കളോട് വാശിപിടിക്കുന്ന കുട്ടിയുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറൽ ആയിരുന്നു. 

ട്രാഫിക്കിലൂടെ മലയാള സിനിമയുടെ പുതിയ പാത കണ്ടെത്തിയ ലിസ്റ്റിൻ സ്റ്റീഫനും മാജിക്ക് ഫ്രെയിംസും ഈ സിനിമയിലൂടെ ചുരുങ്ങിയ ബജറ്റ്‌കൊണ്ട്  ലോകനിലവാരമുള്ള മലയാള സിനിമ ലോകമെമ്പാടുമുള്ള സിനിമ പ്രേക്ഷകർക്ക് സമ്മാനിച്ചിരിക്കുകയാണ്.

ADVERTISEMENT

സുരാജ് വെഞ്ഞാറമൂട് നായകനായ ‘ഇഡി’, ദിലീപിന്റെ 150ാം ചിത്രം എന്നിവയാണ് മാജിക് ഫ്രെയിംസിന്റേതായി പുറത്തിറങ്ങാൻ പോകുന്ന വരുംകാല ചിത്രങ്ങൾ.

English Summary:

Listin Stephen and Magic Frames ushered in an era of change in the Malayalam film industry.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT