കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയില്‍ ട്രെൻഡിങ് ആണ് നടൻ സുരേഷ് കൃഷ്‌ണ. കൺവിൻസിങ് സ്‌റ്റാർ, ചീറ്റിങ് സ്‌റ്റാർ എന്നീ ടാഗ് ലൈനുകളോടെ സുരേഷ് കൃഷ്‌ണ അഭിനയിച്ച സിനിമയിലെ അദ്ദേഹത്തിന്‍റെ ചില രംഗങ്ങൾ നമ്മുടെയൊക്കെ യഥാർഥ ജീവിത മുഹൂർത്തങ്ങളുമായി കൂട്ടിയിണക്കിയാണ് ട്രോളുകളുടെ ചാകര. ഇത്തരം ചർച്ചകൾക്ക്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയില്‍ ട്രെൻഡിങ് ആണ് നടൻ സുരേഷ് കൃഷ്‌ണ. കൺവിൻസിങ് സ്‌റ്റാർ, ചീറ്റിങ് സ്‌റ്റാർ എന്നീ ടാഗ് ലൈനുകളോടെ സുരേഷ് കൃഷ്‌ണ അഭിനയിച്ച സിനിമയിലെ അദ്ദേഹത്തിന്‍റെ ചില രംഗങ്ങൾ നമ്മുടെയൊക്കെ യഥാർഥ ജീവിത മുഹൂർത്തങ്ങളുമായി കൂട്ടിയിണക്കിയാണ് ട്രോളുകളുടെ ചാകര.

ഇത്തരം ചർച്ചകൾക്ക് പിന്നാലെ പുതിയ പോസ്റ്റുമായി എത്തിയിരിക്കുകയാണ് സുരേഷ് കൃഷ്ണ. സിനിമയിലെ ‘കൺവിൻസിങ്’ ഡയലോഗിനെ ഓർമിപ്പിക്കുന്ന തരത്തിൽ ‘നിങ്ങൾ ലൈക്ക് അടിച്ചിരി, ഞാൻ ഇപ്പൊ വരാം’ എന്ന അടിക്കുറിപ്പോടെ തന്റെ തന്നെ ചിത്രമാണ് സുരേഷ് കൃഷ്ണ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ADVERTISEMENT

ഇതിനു മറുപടിയായി ‘‘ഓക്കെ ഞാൻ കൺവിൻസിങ് ആയി’’ എന്ന് നടനും സംവിധായകനുമായ ബേസിൽ ജോസഫ് മറുപടി നൽകുകയും ചെയ്തിട്ടുണ്ട്. ടൊവിനോ തോമസ് നിർമിച്ച് ബേസിൽ ജോസഫ് നായകനാവുന്ന മരണമാസ് എന്ന ചിത്രത്തിന്റെ ലൊക്കേഷനിലാണ് സുരേഷ് കൃഷ്ണയുള്ളത്. ‘മരണ മാസ്’ സിനിമയുടെ ലൊക്കേഷനിൽ നിന്നുള്ള രസകരമായ റീൽസ് വിഡിയോയും നടൻ പങ്കുവച്ചു. നടൻ സിജു സണ്ണിയാണ് പുതിയ റീലുമായി എത്തിയിരിക്കുന്നത്. സുരേഷ് കൃഷ്ണയെ 'കൺവിൻസ്' ചെയ്യുന്ന സിജുവും കൂട്ടരുമാണ് റീൽ വിഡിയോയിൽ ഉള്ളത്.

റിയാസ് ഖാന്റെ ‘അടിച്ചു കേറി വാ’ ട്രെൻഡിനുശേഷം സുരേഷ് കൃഷ്ണയുടെ ‘കൺവിൻസിങ്’ ഡയലോഗുകളാണ് തരംഗമായി മാറുന്നത്. ‘ക്രിസ്ത്യൻ ബ്രദേഴ്‌സ്’ എന്ന ചിത്രത്തിലെ ഒരു രംഗമാണ് ഇതിനൊക്കെ തുടക്കം. ഭാര്യയുടെ സഹോദരന്‍ ക്രിസ്റ്റിയെ (മോഹന്‍ലാല്‍) കുഴിയില്‍ കൊണ്ട് ചാടിപ്പിക്കുന്ന കഥാപാത്രമാണ് ജോർജു കുട്ടി.

ADVERTISEMENT

ഒരാളെ വെടിവച്ച് കൊന്നശേഷം രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ തടയാൻ ശ്രമിച്ച മോഹൻലാൽ കഥാപാത്രത്തിനോട്, നീ പൊലീസിനെ പറഞ്ഞ് മനസിലാക്ക് ഞാൻ വക്കീലുമായി വരാമെന്നും പറഞ്ഞ് തോക്ക് കയ്യിൽ വച്ച് കൊടുത്ത ശേഷം രക്ഷപ്പെടുന്ന സുരേഷ് കൃഷ്‌ണയുടെ കഥാപാത്രമാണ് ഇതിൽ ആദ്യം വൈറലായത്.  ആളുകളെ പറഞ്ഞ സമ്മതിപ്പിക്കാന്‍ സുരേഷ് കൃഷ്ണയ്ക്ക് നന്നായി അറിയാമെന്നാണ് ജോർജു കുട്ടിയുടെ കഥാപാത്രത്തിലൂടെ മനസ്സിലാകുന്നത് എന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. ഇതുപോലെ തന്നെ സുരേഷ് കൃഷ്ണ വില്ലനായി എത്തിയ മറ്റു പല സിനിമകളിലെയും രംഗങ്ങള്‍ ട്രോളന്മാർ ഹിറ്റാക്കുന്നുണ്ട്.

നീ കുപ്പിയെടുക്ക്, ഞാൻ ജി പേ ചെയ്യാം, എല്ലാത്തിനും ഞാനുണ്ട് കൂടെ എന്നീ ടൈറ്റിലുകളും ഒപ്പം സുരേഷ് കൃഷ്‌ണയുടെ ഒരു ചിരിക്കുന്ന മുഖവും. ഒപ്പം സുരേഷ് കൃഷ്‌ണ അഭിനയിച്ച പല ചതിയൻ കഥാപാത്രങ്ങളുടെ ദൃശ്യങ്ങളും ഇന്‍റർനെറ്റ് ലോകം ഇപ്പോൾ ഭരിക്കുകയാണ്.

ADVERTISEMENT

ഇന്‍റർനെറ്റിൽ പ്രചരിക്കുന്ന ട്രോളുകളോട് ഒരുതരത്തിലുമുള്ള വിരോധ മനോഭാവവും തനിക്കില്ലെന്നാണ് സുരേഷ് കൃഷ്‌ണയും പറയുന്നു. ഞാൻ അഭിനയിച്ചിട്ടുള്ള കഥാപാത്രങ്ങളും കഥാസന്ദർഭങ്ങളുമാണ് ഇപ്പോൾ ട്രോളുകൾക്ക് കാരണമാകുന്നത്. ഒരിക്കലും അതൊരു പരസ്യമായ കളിയാക്കൽ ആണെന്ന് കരുതുന്നില്ല. തന്നെ ഇതുവരെയും ഒരു ട്രോളിലൂടെയും ബോഡി ഷേമിങ് നടത്തിയിട്ടില്ല. അതുകൊണ്ടുതന്നെ ട്രോളുകൾക്ക് സ്വാഗതം പറയുന്നുവെന്ന് സുരേഷ് കൃഷ്‌ണ പറഞ്ഞു.

English Summary:

Convincing Star" or "Cheating Star"? Suresh Krishna Responds to Viral Memes