തിലകനും നെടുമുടി വേണുവും രണ്ടു കാര്യങ്ങൾ പറഞ്ഞു തന്നു: വിനായകൻ
ഒക്ടോബർ നാല് വെള്ളിയാഴ്ച തിയറ്ററുകളിൽ എത്തുന്ന തെക്ക് വടക്ക് സിനിമയുടെ ഭാഗമായി നടന്ന സൊറ പറച്ചിലിൽ ഉള്ളു തുറന്ന് നടൻ വിനായകൻ. “ചില ആളുകൾ നമ്മളെ അഭിനയിപ്പിച്ച് കരയിപ്പിക്കും. ചില ആളുകൾ അഭിനയിപ്പിച്ച് ചിരിപ്പിച്ചു കളയും. അൾട്ടിമേറ്റായി എല്ലാവരും ആക്ടേഴ്സാണ്. കോമഡിക്കാർ എന്ന ഒരു ലൈൻ, മിമിക്രിക്കാർ

ഒക്ടോബർ നാല് വെള്ളിയാഴ്ച തിയറ്ററുകളിൽ എത്തുന്ന തെക്ക് വടക്ക് സിനിമയുടെ ഭാഗമായി നടന്ന സൊറ പറച്ചിലിൽ ഉള്ളു തുറന്ന് നടൻ വിനായകൻ. “ചില ആളുകൾ നമ്മളെ അഭിനയിപ്പിച്ച് കരയിപ്പിക്കും. ചില ആളുകൾ അഭിനയിപ്പിച്ച് ചിരിപ്പിച്ചു കളയും. അൾട്ടിമേറ്റായി എല്ലാവരും ആക്ടേഴ്സാണ്. കോമഡിക്കാർ എന്ന ഒരു ലൈൻ, മിമിക്രിക്കാർ എന്ന ഒരു ലൈൻ, മിമിക്രിക്കാർ എന്ന ഒരു ലൈൻ, അഭിനയിക്കുക മാത്രം ചെയ്യുന്ന വലിയ ആളുകൾ- അങ്ങനെയൊന്നും ഇല്ല. തിലകൻ സാറും ഒടുവിൽ സാറും ഈ പറയുന്ന സാറന്മാരും ഇല്ലെങ്കിൽ ഈ സ്റ്റാർസ് എന്നു പറയുന്നവരാരും ഇല്ല. സത്യം അതാണ്”- വിനായകൻ പറയുന്നു.
ചുരുളി, നൻപകൽ നേരത്ത് മയക്കം എന്നീ സിനിമകൾക്കു ശേഷം എസ്. ഹരീഷ് രചിച്ച സിനിമ സംവിധാനം ചെയ്യുന്നത് പ്രേം ശങ്കറാണ്. അൻജന വാർസിന്റെ ബാനറിൽ അൻജന ഫിലിപ്പാണ് സിനിമ നിർമിക്കുന്നത്.
“എനിക്ക് അഭിനയത്തിന്റെ ഒന്നു രണ്ടു കാര്യങ്ങൾ പറഞ്ഞു തന്നത് തിലകൻ സാറും നെടുമുടി വേണു ചേട്ടനുമാണ്. ഞാനൊരു സിനിമ ചെയ്യുമ്പോൾ തിലകൻ ചേട്ടൻ ഇത്തിരി പ്രായമായിട്ടുണ്ടായിരുന്നു. പൊസിഷനിൽ വന്നിരുന്നാൽ തിലകൻ ചേട്ടനെ അവിടെ നിന്ന് മാറ്റില്ല. അപ്പോൾ ഞാനും കൂടെ ഇരുന്നു. തമിഴ് പടം ക്ഷത്രിയനിൽ അഭിനയിച്ച കാര്യമൊക്കെ പറഞ്ഞു. ഞാനപ്പോൾ ചോദിച്ചു. കുറച്ചു ടെക്നിക് എനിക്ക് തിലകൻ ചേട്ടൻ പറഞ്ഞു തന്നു”- വിനായകൻ പറഞ്ഞു.
തെക്ക് വടക്ക് സിനിമയിൽ വിനായകൻ അവതരിപ്പിക്കുന്ന മാധവനെ കുറിച്ചും വിശദമായി വിനായകൻ പറയുന്നുണ്ട്- “മാധവൻ വെൽ എജ്യുക്കേറ്റഡാണ്, എഞ്ചിനീയറാണ്, ക്ലീനായി നടക്കുന്ന ക്യാരക്ടറാണ്. ഇംഗ്ലീഷ് പത്രങ്ങളേ വായിക്കാറുള്ളു. അതുതന്നെ എനിക്ക് രസമായി തോന്നി. ഇതുപോലെ ഒരു ക്യാരക്ടർ ഞാൻ ചെയ്തിട്ടില്ല. ക്യാരക്ടറിന്റെ ബേസിക് ബോഡി ഡിസൈൻ എനിക്ക് വളരെ ഇഷ്ടമായി. അതാണ് ഞാനീ പടത്തിലേക്കു വരാനുള്ള കാരണം.”