രജനികാന്ത്, അമിതാഭ് ബച്ചൻ തുടങ്ങി വമ്പൻ താര നിര എത്തുന്ന ‘വേട്ടയ്യൻ’ ഒക്ടോബർ പത്തിന് റിലീസ് ചെയ്യുകയാണ്. ചിത്രം തിയറ്ററുകളിലേക്കെത്തുമ്പോൾ ഇതിലെ താരങ്ങളുടെ പ്രതിഫലവുമായി ബന്ധപ്പെട്ട കണക്കുകളാണ് പ്രേക്ഷകരുടെ ഇടയിൽ ചർച്ച. രജനികാന്ത് 100 മുതല്‍ 125 കോടി വരെ പ്രതിഫലം വാങ്ങിയതായാണ് റിപ്പോര്‍ട്ടുകള്‍.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രജനികാന്ത്, അമിതാഭ് ബച്ചൻ തുടങ്ങി വമ്പൻ താര നിര എത്തുന്ന ‘വേട്ടയ്യൻ’ ഒക്ടോബർ പത്തിന് റിലീസ് ചെയ്യുകയാണ്. ചിത്രം തിയറ്ററുകളിലേക്കെത്തുമ്പോൾ ഇതിലെ താരങ്ങളുടെ പ്രതിഫലവുമായി ബന്ധപ്പെട്ട കണക്കുകളാണ് പ്രേക്ഷകരുടെ ഇടയിൽ ചർച്ച. രജനികാന്ത് 100 മുതല്‍ 125 കോടി വരെ പ്രതിഫലം വാങ്ങിയതായാണ് റിപ്പോര്‍ട്ടുകള്‍. കോയ്‌മോയ് എന്ന വെബ്സൈറ്റ് ആണ് ആണ് താരങ്ങളുടെ പ്രതിഫലവിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്.

അമിതാഭ് ബച്ചൻ വാങ്ങുന്നത് 7 കോടി രൂപയാണ്. 33 വർഷങ്ങൾക്ക് ശേഷമാണ് രജനിയും ബച്ചനും വീണ്ടും ഒരു സ്‌ക്രീനിൽ ഒന്നിച്ചെത്തുന്നത് എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. പുഷ്പ, മാമന്നന്‍, ആവേശം തുടങ്ങിയ ചിത്രങ്ങളിലൂടെ താരമൂല്യം ഉയർന്ന ഫഹദ് ചിത്രത്തിനായി 2 മുതല്‍ 4 കോടി വരെയാണ് പ്രതിഫലം വാങ്ങിക്കുന്നത്. പാട്രിക് എന്ന കള്ളൻ കഥാപാത്രമായി ഫഹദ് എത്തുന്നു. അതേസമയം അഞ്ച് കോടി രൂപയാണ് നടന്‍ റാണ ദ​ഗുബതി സിനിമയ്ക്കായി വാങ്ങുന്നത്.  രണ്ടര കോടി മുതൽ മൂന്ന് കോടി വരെയാണ് സിനിമയില്‍ മഞ്ജുവാര്യരുടെ പ്രതിഫലം. റിതിക സിങ്ങ് 25 ലക്ഷം രൂപ വാങ്ങിക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

ADVERTISEMENT

എന്‍കൗണ്ടറിനെ എതിര്‍ക്കുന്ന സത്യദേവ് എന്ന ഉദ്യോഗസ്ഥനായാണ് അമിതാഭ് ബച്ചന്‍ എത്തുന്നത്. എന്‍കൗണ്ടര്‍ സ്‌പെഷലിസ്റ്റായി രജനി വരുമ്പോള്‍ ഇരുവരും തമ്മിലുള്ള പോരാട്ടമാകും സിനിമ. സിനിമയിൽ രജനികാന്തിന്റെ ഭാര്യയായാണ് മഞ്ജു വാരിയർ സിനിമയിലെത്തുന്നത്. താര എന്നാണ് മഞ്ജു വാര്യരുടെ കഥാപാത്രത്തിന്റെ പേര്. ‘അസുരൻ’ എന്ന വെട്രിമാരൻ ചിത്രത്തിലൂടെ ധനുഷിന്റെ നായികയായി എത്തിയ മഞ്ജുവിന്റെ നാലാമത്തെ തമിഴ് ചിത്രമാണിത്.

അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന്റെ സംഗീതം. കഴിഞ്ഞ മാസം പുറത്തുവന്ന ചിത്രത്തിലെ 'മനസിലായോ' എന്ന ഗാനം വലിയ ആരാധകപ്രീതി നേടിയിട്ടുണ്ട്. രജനികാന്തിനൊപ്പം മഞ്ജു വാര്യറും ആടിതിമിര്‍ത്ത ഈ പാട്ടിലെ മലയാള ഭാഷാ പ്രയോഗങ്ങളും 'ചേട്ടന്‍' വിളിയും മലയാളികള്‍ക്കിടയിലും ട്രെന്‍ഡിങ്ങായിരുന്നു.

ADVERTISEMENT

'വേട്ടയ്യൻ' സിനിമയുടെ കേരള വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത് ശ്രീ ഗോകുലം മൂവിസാണ്. രജനികാന്തിന്റെ മുൻ ചിത്രങ്ങളായ ജയിലറും ലാൽ സലാമും കേരളത്തിൽ എത്തിച്ചത് ശ്രീ ഗോകുലം മൂവീസായിരുന്നു. തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി തുടങ്ങിയ ഭാഷകളിലാണ് വേട്ടയ്യന്‍ റിലീസിനൊരുങ്ങുന്നത്.

English Summary:

Vettaiyan Budget Breakdown: How Much Did Rajinikanth, Amitabh Bachchan, Manju Warrier And Fahadh Faasil REALLY Make?