വീട് ഉൾപ്പടെ നഷ്ടപ്പെട്ട ബച്ചൻ 65ാം വയസ്സിൽ നടത്തിയ തിരിച്ചുവരവ്: കോരിത്തരിപ്പിച്ച് രജനിയുടെ പ്രസംഗം
‘‘സിനിമയുടെ പരാജയം നമ്മെ ഏറെ വേദനിപ്പിക്കുന്ന ഒന്നാണ്. നമ്മള്‍ മാത്രമല്ല എത്രയോ ആളുകളുടെയും എത്രയോ കാലത്തെ അദ്ധ്വാനവും അതുപോലെ എത്രയധികം പണം ചിലവഴിച്ചൊക്കെ നിര്‍മിക്കപ്പെടുന്ന ഒരു സിനിമ സ്വീകരിക്കപ്പെടാതെ പോകുമ്പോള്‍ വിഷമം തോന്നാറുണ്ട്. അതില്‍ ആരെയും കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. പ്രേക്ഷകരുടെ
‘‘സിനിമയുടെ പരാജയം നമ്മെ ഏറെ വേദനിപ്പിക്കുന്ന ഒന്നാണ്. നമ്മള്‍ മാത്രമല്ല എത്രയോ ആളുകളുടെയും എത്രയോ കാലത്തെ അദ്ധ്വാനവും അതുപോലെ എത്രയധികം പണം ചിലവഴിച്ചൊക്കെ നിര്‍മിക്കപ്പെടുന്ന ഒരു സിനിമ സ്വീകരിക്കപ്പെടാതെ പോകുമ്പോള്‍ വിഷമം തോന്നാറുണ്ട്. അതില്‍ ആരെയും കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. പ്രേക്ഷകരുടെ
‘‘സിനിമയുടെ പരാജയം നമ്മെ ഏറെ വേദനിപ്പിക്കുന്ന ഒന്നാണ്. നമ്മള്‍ മാത്രമല്ല എത്രയോ ആളുകളുടെയും എത്രയോ കാലത്തെ അദ്ധ്വാനവും അതുപോലെ എത്രയധികം പണം ചിലവഴിച്ചൊക്കെ നിര്‍മിക്കപ്പെടുന്ന ഒരു സിനിമ സ്വീകരിക്കപ്പെടാതെ പോകുമ്പോള്‍ വിഷമം തോന്നാറുണ്ട്. അതില്‍ ആരെയും കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. പ്രേക്ഷകരുടെ
‘‘സിനിമയുടെ പരാജയം നമ്മെ ഏറെ വേദനിപ്പിക്കുന്ന ഒന്നാണ്. നമ്മള്‍ മാത്രമല്ല എത്രയോ ആളുകളുടെയും എത്രയോ കാലത്തെ അദ്ധ്വാനവും അതുപോലെ എത്രയധികം പണം ചിലവഴിച്ചൊക്കെ നിര്‍മിക്കപ്പെടുന്ന ഒരു സിനിമ സ്വീകരിക്കപ്പെടാതെ പോകുമ്പോള്‍ വിഷമം തോന്നാറുണ്ട്. അതില്‍ ആരെയും കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. പ്രേക്ഷകരുടെ പ്രതീക്ഷയ്‌ക്കൊത്ത് എല്ലായ്‌പോഴും ഉയരാന്‍ കഴിഞ്ഞെന്ന് വരില്ല. കഴിയുന്നത്ര അതിനായി ശ്രമിക്കാമെന്ന് മാത്രം. നല്ലതല്ലാത്ത ഒരു പടം വിജയിപ്പിക്കാനുളള ബാധ്യത പണം മുടക്കി തിയറ്ററില്‍ കയറുന്ന പ്രേക്ഷകര്‍ക്കുമില്ല.
അപ്പോള്‍ നമുക്ക് ചെയ്യാവുന്നത് ഒന്നേയുളളു. അടുത്ത തവണ കൂടുതല്‍ മെച്ചപ്പെട്ട ഒരു പടം അവര്‍ക്ക് കൊടുക്കുക. അത് ഒരുപക്ഷേ വന്‍വിജയമായെന്ന് വരാം. പരാജയത്തിലെന്ന പോലെ വിജയത്തിലുമുണ്ട് ടെന്‍ഷന്‍. ഒരു പടം നമ്മുടെ പ്രതീക്ഷകള്‍ക്കപ്പുറം ഹിറ്റായിക്കഴിഞ്ഞാല്‍ പിന്നെ ആ വിജയം നിലനിര്‍ത്തേണ്ട ബാധ്യത കൂടി നമ്മുടെ ചുമലില്‍ വരും. അടുത്ത പടവും സമാനമായ വിധത്തില്‍ ഹിറ്റായില്ലെങ്കില്‍ അതും ചര്‍ച്ച ചെയ്യപ്പെടും. പക്ഷെ എല്ലാ പടങ്ങളും ഒരേ അളവില്‍ വിജയിക്കണമെന്ന് നമുക്ക് നിര്‍ബന്ധം പിടിക്കാന്‍ പറ്റില്ല. ആഗ്രഹിക്കാനേ പറ്റൂ.
ഉദാഹരണത്തിന് ഇത്ര സമയത്തിനുളളില്‍ ഇത്ര കിലോമീറ്റര്‍ ദൂരം ഓടി റെക്കോര്‍ഡ് സ്ഥാപിച്ച ഒരാള്‍ക്ക് അടുത്ത തവണ അതേ സമയത്തിനുളളില്‍ അത്ര ദൂരം ഓടാന്‍ കഴിഞ്ഞെന്ന് വരില്ല. രണ്ടും രണ്ട് സാഹചര്യങ്ങളില്‍ സംഭവിക്കുന്ന കാര്യങ്ങളാണ്. സിനിമയും അതുപോലേയുളളു. ചിലപ്പോള്‍ ആദ്യത്തേതിനേക്കാള്‍ വലിയ വിജയമായിത്തീരാം രണ്ടാമത്തെ പടം. അതൊരു മാജിക്കാണ്. എങ്ങനെയാണത് സംഭവിച്ചതെന്ന് പോലും നമുക്ക് പറയാന്‍ സാധിക്കില്ല. വലിയ വിജയം കൊണ്ടു വരുന്നത് ഏത് തരം സിനിമകളാണെന്ന് ചോദിച്ചാല്‍ ഉത്തരമില്ല. ആക്‌ഷന്‍ ഓറിയന്റഡ് മാസ് സിനിമകളാണ് പൊതുവെ മെഗാഹിറ്റാകാറുളളത്. എന്ന് കരുതി എല്ലാ ആക്‌ഷന്‍ സിനിമകളും വന്‍വിജയങ്ങളാകുന്നതുമില്ല.
എംജിആര്‍-ശിവാജി കാലഘട്ടത്തില്‍ ഒരു വ്യക്തി സിനിമയുടെ കഥ സൃഷ്ടിക്കും. തിരക്കഥ മറ്റൊരാള്‍ രൂപപ്പെടുത്തും. സംഭാഷണം രചിക്കുന്നത് വേറൊരാളാകും. സംവിധാനം ഇനിയൊരാളും. ചുരുക്കത്തില്‍ നാല് തലകള്‍ ഒന്നിക്കുമ്പോഴാണ് ഒരു പടത്തിന്റെ കണ്ടന്റ് രൂപപ്പെടുന്നത്. ഇന്ന് അങ്ങനെയല്ല. കഥയും തിരക്കഥയും സംഭാഷണവും സംവിധാനവും എല്ലാ ഒരാള്‍ തന്നെ നിര്‍വഹിക്കുന്നു. പണ്ട് ഒരു മാസ് ഹീറോയായിരുന്നു സിനിമയുടെ വിജയത്തിന്റെ മാനദണ്ഡമെങ്കില്‍ ഇന്ന് നിര്‍മാണക്കമ്പനി ഏതെന്നതും ഡയറക്ടര്‍ ആര് എന്നതും വിജയപ്രതീക്ഷ നിര്‍ണയിക്കുന്ന ഘടകങ്ങളാണ്. താരത്തിനൊപ്പം കണ്ടന്റിനും പ്രാധാന്യം വർധിച്ച കാലം. സിനിമയെ സംബന്ധിച്ച് ഉളളടക്കം തന്നെയായിരിക്കണം പ്രധാനമെന്ന് ഞാനും വിശ്വസിക്കുന്നു. ഹീറോ എത്ര നന്നായി അഭിനയിച്ചാലും സിനിമ മോശമായാല്‍ അത് ഹിറ്റാകുമോ? അതുകൊണ്ട് തന്നെ നല്ല പ്രൊജക്ടുകളും സംവിധായകരെയും തിരഞ്ഞെടുക്കുന്നതില്‍ അതീവ ജാഗ്രത പുലര്‍ത്താറുണ്ട്.
ജ്ഞാനവേല്‍ എന്നിലേക്ക് വന്ന വഴി
ആര്‍.ജ്ഞാനവേല്‍ അധികം സിനിമകള്‍ ചെയ്ത് പരിചയമുളള സംവിധായകനല്ല. ആകെ ചെയ്തിട്ടുളളത് രണ്ടേ രണ്ട് പടങ്ങളാണ്. അതിലൊന്ന് താരപ്പകിട്ടില്ലാത്ത ഒരു ലോബജറ്റ് ചിത്രമാണ്. അദ്ദേഹത്തെക്കുറിച്ച് എന്നോട് ആദ്യം പറയുന്നത് മകള്‍ സൗന്ദര്യയാണ്. അവള്‍ നെറ്റ്ഫ്‌ളിക്‌സില്‍ ഒരു പടം കണ്ടിട്ട് എന്നെ നിര്‍ബന്ധപൂര്‍വം വിളിച്ച് കാണിക്കുകയായിരുന്നു. അതിന് ശേഷം ജയ്ഭീം എന്ന സിനിമയും കാണാനിടയായി. രണ്ട് സിനിമകള്‍ കൊണ്ട് തന്നെ അദ്ദേഹത്തിന്റെ കഴിവുകള്‍ തിരിച്ചറിഞ്ഞ് വേട്ടയ്യന്‍ ചെയ്യാനായി ക്ഷണിക്കുകയായിരുന്നു.
സൗന്ദര്യയാണ് ആദ്യം കഥ കേട്ടത്. അവള്‍ക്ക് ഇഷ്ടമായെന്നറിഞ്ഞപ്പോള്‍ എന്നോട് കഥ പറയാനായി ക്ഷണിച്ചു. കഥ കേട്ട് ഇഷ്ടമായ ഞാന്‍ അത് തുറന്ന് പറഞ്ഞു. പക്ഷേ ഒരു വ്യവസ്ഥ മുന്നോട്ട് വച്ചു. ഈ കഥ ഒരു കമേഴ്‌സ്യല്‍ സിനിമയ്ക്ക് യോജിച്ച വിധത്തില്‍ പത്ത് ദിവസത്തിനുളളില്‍ മാറ്റിക്കൊണ്ട് വരണം. അദ്ദേഹം അത് സമ്മതിച്ച് പോയി. നാല് ദിവസം കഴിഞ്ഞ് എന്നെ വിളിച്ചിട്ട് പറഞ്ഞു. ‘‘സര്‍ നെല്‍സണും ലോകേഷ് കനകരാജും മാതിരി ഒരു പടം ചെയ്യാന്‍ എനിക്ക് വശമില്ല. എനിക്ക് കഴിയുന്ന രീതിയില്‍ കഥ കമേഴ്‌സ്യലൈസ് ചെയ്തിട്ടുണ്ട്’’
ഞാന്‍ പറഞ്ഞു. ‘‘അതാണ് എനിക്കും വേണ്ടത്. നിങ്ങളുടെ സ്‌റ്റൈലില്‍ ഒരു പടം.’’
ഒരു രജനീകാന്ത് പടം ചെയ്യാനായി എന്ത് വിട്ടുവീഴ്ചയ്ക്കും തയാറായി സംവിധായകര്‍ ക്യൂ നില്‍ക്കുമ്പോള്‍ സ്വന്തം നിലപാട് തുറന്ന് പറയാന്‍ അദ്ദേഹം കാണിച്ച ആര്‍ജ്ജവമാണ് എന്നെ ആകര്‍ഷിച്ചത്. പടത്തിന് മ്യൂസിക്ക് ആര് ചെയ്യുമെന്ന ചര്‍ച്ച വന്നപ്പോള്‍ അനിരുദ്ധിന്റെ പേര് ഞാന്‍ പറഞ്ഞു. ഉടന്‍ ജ്ഞാനവേല്‍ ചോദിച്ചു.
‘അനിരുദ്ധ് വേണമാ സര്‍..’
ഞാന്‍ പറഞ്ഞു. ‘കണ്ടിപ്പാ വേണം. 100 % വേണം’
ഉടന്‍ ജ്ഞാനവേല്‍ പറഞ്ഞു. ‘എങ്കില്‍ എനക്ക് 10000% വേണം’
ഞാന്‍ ഉറക്കെ ചിരിച്ചുപോയി. അനിരുദ്ധിനെക്കുറിച്ച് പറയുമ്പോള്‍ എനിക്ക് പെട്ടെന്ന് ഓര്‍മ വരുന്നത് അവന്റെ അച്ഛന്‍ രവി രാഘവേന്ദ്ര എനിക്കൊപ്പം സിനിമയില്‍ അഭിനയിച്ച കാലമാണ്. ഒരിക്കല്‍ കൊച്ചുകുട്ടിയായ അനിരുദ്ധ് സെറ്റില്‍ വന്നു. കാഴ്ചയില്‍ നല്ല കൗതുകം തോന്നിക്കുന്ന കുട്ടി. ഞാനവനെ സെറ്റിലുണ്ടായിരുന്നു ഒരു സിംഹാസനത്തിലിരുത്തി ഫോട്ടോയെടുത്തു കൊടുത്തു. ഇന്ന് ഈ വേദിയില്‍ എന്റെ മുന്നില്‍ അവന്‍ മറ്റൊരു മഹാസിംഹാസനത്തില്‍ ഇരിക്കുന്നു. സംഗീതത്തിന്റെ സിംഹാസനം.
എന്തായാലും വേട്ടയ്യാന്‍ എന്ന ഈ പടത്തിന്റെ നിര്‍മാണം ഏറ്റെടുക്കാന്‍ തയ്യാറായി ലൈക്ക പ്രൊഡക്ഷന്‍സ് എന്ന വലിയ കമ്പനി മുന്നോട്ട് വന്നു. കഥ പോലും കേള്‍ക്കാതെ. കഥ കേള്‍ക്കാന്‍ ഞാന്‍ ആവശ്യപ്പെട്ടപ്പോള്‍ പ്രൊഡ്യൂസര്‍ പറഞ്ഞ വാക്കുകള്‍ എന്നെ വല്ലാതെ സ്പര്‍ശിച്ചു. രജനി സര്‍ കേട്ട് ഓകെ പറഞ്ഞ കഥ ഞങ്ങളെന്ത് കേള്‍ക്കാന്‍?
നിങ്ങള്‍ എന്നില്‍ അര്‍പ്പിക്കുന്ന വിശ്വാസമാണ് ഈ പ്രായത്തിലും ജോലി ചെയ്യാന്‍ എനിക്ക് ശക്തി നല്‍കുന്നത്.
അമിതാഭ് എന്ന റോള്‍മോഡല്‍
കാസ്റ്റിങിലേക്ക് വന്നപ്പോള്‍ തലയെടുപ്പുളള ഒരു കഥാപാത്രം ചെയ്യാന്‍ ആര് എന്ന ചോദ്യം ഉയര്‍ന്നു. ജ്ഞാനവേല്‍ പറഞ്ഞു. ‘‘ശിവാജി സര്‍ ജീവിച്ചിരുന്നെങ്കില്‍ അദ്ദേഹമല്ലാതെ മറ്റൊരു പേരില്ലായിരുന്നു. പിന്നെയുളളത് അമിതാഭ് ബച്ചനാണ്’’
ഞാനൊന്ന് ഞെട്ടി. എന്നെയും അമിത്ജിയെയും തുല്യ പ്രാധാന്യമുളള വേഷങ്ങളില്‍ വച്ച് ഹിന്ദിയിലും തമിഴിലും പലരും പടം പ്ലാന്‍ ചെയ്തിട്ട് അടുത്ത കാലത്ത് ഒന്നും നടന്നിട്ടില്ല. പല കാരണങ്ങളാല്‍ അതൊക്കെ മാറി പോയി. ഇതിലാകട്ടെ നായകതുല്യവേഷമൊന്നുമല്ല. എന്തായാലും ജ്ഞാനവേലിന്റെ ആഗ്രഹവും ആത്മവിശ്വാസവും കണ്ട് ഒന്ന് ശ്രമിച്ചു നോക്കാന്‍ ഞാന്‍ പറഞ്ഞു. രണ്ടു ദിവസം കഴിഞ്ഞ് മുംബൈയില്‍ നിന്ന് ഫോണ്‍ വിളിച്ച് അദ്ദേഹം പറഞ്ഞു. ‘സര്‍...അമിത്ജി ഓകെ..’
അമിത്ജിയും ഞാനും ആദ്യമായി ഒരുമിച്ച് അഭിനയിക്കുന്നത് അന്താ കാനൂണ്‍ എന്ന ഹിന്ദിപടത്തിലാണ്. പിന്നീട് രണ്ട് സിനിമകളില്‍ കൂടി അഭിനയിച്ചു. രാവിലെ 7 മണിക്ക് ഷൂട്ട് ഉണ്ടെന്ന് പറഞ്ഞാല്‍ വിത്ത് മേക്കപ്പ് 6.30ന് അദ്ദേഹം റെഡിയാണ്. അത്ര കൃത്യനിഷ്ഠയാണ്. 7 മുതല്‍ വൈകിട്ട് 7 വരെ ജോലി ചെയ്ത ശേഷം രാത്രി 9 മണിക്ക് ഷൂട്ട് ഉണ്ടെന്ന് പറഞ്ഞാല്‍ കുളിച്ച്, ഭക്ഷണം കഴിച്ച് 8.30 ന് അദ്ദേഹം സെറ്റില്‍ എത്തിയിരിക്കും. അഭിനയിക്കാനുളള സീന്‍ കൊടുത്താല്‍ അരമണിക്കൂര്‍ ദൂരെ മാറിയിരുന്ന് ഡയലോഗ് പഠിക്കും. തിരിച്ചു വന്ന് അദ്ദേഹം എല്ലാ സംശയങ്ങളും ക്ലിയര്‍ ചെയ്യും. തന്റെ മാത്രമല്ല കൂടെ അഭിനയിക്കുന്ന കഥാപാത്രങ്ങളുടെയും സ്വഭാവം എങ്ങനെ, അവര്‍ എങ്ങനെ പെരുമാറും അവരോട് എങ്ങനെ പെരുമാറണം, ഇതിന് തൊട്ടുമുന്‍പുളള സീന്‍ എന്താണ്, ഇത് കഴിഞ്ഞുളള സീന്‍ എന്താണ് എല്ലാം ചോദിച്ചറിയും. ചില സംഭാഷണങ്ങള്‍ ഉരുവിടുമ്പോള്‍ എന്തെങ്കിലും തടസം വന്നാല്‍ അദ്ദേഹം തിരക്കഥാകൃത്തിന്റെ അടുത്തു വന്ന് പറയും.
ഈ ഡയലോഗില്‍ ഇങ്ങനെ ഒരു വാക്ക് മാറ്റിയാല്‍ കുറെക്കൂടി ഒഴുക്കോടെ ഇത് പറയാന്‍ സാധിക്കും, കുഴപ്പമുണ്ടോ? ഇല്ലെന്ന് പറഞ്ഞാല്‍ അദ്ദേഹത്തിന് സമാധാനമായി. പിന്നെയാണ് എല്ലാവരെയും നോക്കി അദ്ദേഹം ഗുഡ്‌മോണിങ് പോലും പറയുന്നത്. സ്വന്തം തൊഴിലില്‍ അത്ര ശുഷ്‌കാന്തിയാണ് അദ്ദേഹത്തിന്. കോമഡി സീനില്‍ അഭിനയിക്കുമ്പോള്‍ ആ ഷൂട്ടിംഗ് ഫ്‌ളോര്‍ മുഴുവന്‍ അദ്ദേഹം തമാശകള്‍ കൊണ്ട് നിറയ്ക്കും. സീരിയസ് സീന്‍ അഭിനയിക്കുമ്പോള്‍ സൂചിമുന വീണാല്‍ കേള്‍ക്കാവുന്ന നിശ്ശബ്ദതയായിരിക്കും. ആ സീനിന്റെ ഗൗരവം അമിത്ജിയുടെ മുഖത്തും ഉണ്ടാവും.
വലിയ കുടുംബമാണ് അദ്ദേഹത്തിന്റേത്. വലിയ എഴുത്തുകാരനാണ് ബച്ചന്റെ അച്ഛൻ. അമിത് ജിക്ക് അഭിനയിക്കാൻ ആഗ്രഹം. അങ്ങനെയൊരു കുടുംബത്തിൽ നിന്നുംവരുന്ന ആൾക്ക് ആഗ്രഹിക്കുന്നതെന്തും നടക്കും. തന്റെ മനസ്സിലുള്ളത് അച്ഛനോടും അമ്മയോടും പറഞ്ഞു. ഇതുകേട്ടതും തങ്ങൾ ഒന്നു ചിന്തിച്ചിട്ട് ഉത്തരം നൽകാമെന്ന് അച്ഛനും അമ്മയും പറഞ്ഞു.
മകന്റെ ആഗ്രഹത്തിന് വിലങ്ങു തടിയായി നില്‍ക്കാന്‍ അവർ ആഗ്രഹിച്ചില്ല. പക്ഷേ ഒരുകാര്യം പറഞ്ഞു, നീ എവിടെപ്പോയാലും നമ്മുടെ കുടുംബത്തിന്റെ പേര് ഉപയോഗിക്കരുത്, അച്ഛന്റെ പേരും പറയരുത്. ബോംബെയിൽ നിന്നും മറ്റെവിടെപ്പോയാലും പോക്കറ്റ് മണിയായി 200 രൂപയിൽ കൂടുതൽ നൽകില്ല. ഇത്രയുമായി നീ സിനിമയിൽ പോയി നോക്ക്, എന്നിട്ട് തിരിച്ചു വരൂ എന്നായിരുന്നു മാതാപിതാക്കൾ ബച്ചനോട് പറഞ്ഞത്.
അഭിനയിക്കാൻ അനുവാദം നൽകിയല്ലോ അത് തന്നെ വലിയ സന്തോഷമെന്നായിരുന്നു ബച്ചന്റെ മറുപടി. അങ്ങനെ ഒരു കുടുസ് റൂമിൽ ജീവിച്ച്, റേഡിയോയിൽ ശബ്ദം നൽകി പോക്കറ്റ് മണിക്കുള്ള പൈസ കണ്ടെത്തിയാണ് ബച്ചൻ സിനിമയിൽ വളർന്നു പന്തലിച്ചത്. ഇന്ന് പണക്കാരായിട്ടുള്ള മാതാപിതാക്കൾ മക്കൾ കേട്ടതെല്ലാം വാങ്ങിച്ചു കൊടുക്കും. പണമല്ല, നല്ല ഗുണമാണ് മാതാപിതാക്കൾ മക്കൾക്ക് നൽകേണ്ടത്. അല്ലെങ്കിൽ പണവും പോകും കുടുംബവും പോകും. അമിതാഭ് ജി ഇത്രയും വലിയ കുടുംബത്തിൽ നിന്നാണെന്ന് പലരും തിരിച്ചറിഞ്ഞതും അദ്ദേഹം സിനിമയിൽ സൂപ്പർതാരമായ ശേഷമാണ്. അതും ഒരു കഥയാണ്.
ഒരു സിനിമയുടെ ഷൂട്ടിങിനിടയില്‍ അമിത്ജി ഗുരുതരമായി പരുക്കേറ്റ് ആശുപത്രിയിലായത് അറിഞ്ഞ് ലോകപര്യടനം ക്യാന്‍സല്‍ ചെയ്ത് അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാജി ഓടിയെത്തി. ഒരു നടന് വേണ്ടി പ്രധാനമന്ത്രി ഇത്രയും താത്പര്യമെടുത്തത് എന്തിന് എന്ന് എല്ലാവരും അത്ഭുതപ്പെട്ടു. അപ്പോഴാണ് അറിയുന്നത്. രാജീവ് ഗാന്ധിയും അമിത്ജിയും ഒരുമിച്ച് പഠിച്ചവരാണ് പോലും. അതിലുപരി അമിത്ജിയുടെ അമ്മയും ഇന്ദിരാഗാന്ധിയും അടുത്ത സുഹൃത്തുക്കളാണ്. ആ നിമിഷം വരെ ഈ വിവരം അദ്ദേഹം ആരോടും പറഞ്ഞിട്ടില്ല. ഇല്ലാത്ത ഉന്നതബന്ധങ്ങള്‍ പറഞ്ഞ് പൊങ്ങച്ചം കാണിക്കുന്ന ആളുകള്‍ക്കിടയില്‍ ഇങ്ങനെയുമുണ്ട് ഒരു അമിതാഭ് ബച്ചന്‍.
ഏത് വെല്ലുവിളികളെയും നേരിടാന്‍ കരുത്തുളള അദ്ദേഹത്തിന്റെ ജീവിതം ഞാനടക്കമുളളവര്‍ക്ക് ഒരു മഹാമാതൃകയാണ്. 82-ാം വയസ്സിലും ചുറുചുറുക്കുളള യുവാവാണ് അദ്ദേഹം. ഒരിക്കല്‍ അതുവരെയുളള സമ്പാദ്യമെല്ലാം നഷ്ടപ്പെട്ട് കടക്കെണിയിലായ ഒരു കാലം അദ്ദേഹത്തിന്റെ ജീവിതത്തിലുണ്ടായിരുന്നു. ഡ്രൈവര്‍ക്കും വാച്ച്മാനും ശമ്പളം കൊടുക്കാന്‍ പോലും പണമില്ല. പക്ഷേ എല്ലാം നഷ്ടപ്പെട്ടപ്പോഴും അമൂല്യമായ ഒരു ധനം അദ്ദേഹത്തിന്റെ പക്കലുണ്ടായിരുന്നു. ഒന്ന് ആത്മവിശ്വാസവും മറ്റൊന്ന് അമിതാഭ് ബച്ചന്‍ എന്ന നാമധേയം. ലോകം മുഴുവന്‍ ആരാധിക്കുന്ന, ആദരിക്കുന്ന ഒരു പേര്. അതിനെ മുന്നില്‍ നിര്‍ത്തി നഷ്ടപ്പെട്ടതെല്ലാം തിരിച്ചുപിടിക്കാമെന്ന് അദ്ദേഹം മനസിനെ പറഞ്ഞ് വിശ്വസിപ്പിച്ചു.
ഇടക്കാലത്ത് കരിയറിന്റെ കൊടുമുടിയില്‍ നിന്ന് അദ്ദേഹം ചെറിയൊരു ഇടവേളയെടുത്ത സമയത്താണ് ഇത് സംഭവിക്കുന്നത്. തിരികെ വന്ന അദ്ദേഹം അമിതാഭ് ബച്ചന്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് എന്ന കമ്പനി സ്ഥാപിച്ചു. നിര്‍ഭാഗ്യവശാല്‍ ആ സംരംഭം വലിയ നഷ്ടമാണ് അദ്ദേഹത്തിന് സമ്മാനിച്ചത്. ജുഹുവിലെ പ്രിയപ്പെട്ട വീട് ഉള്‍പ്പെടെ നിരവധി വസ്തുക്കള്‍ അദ്ദേഹത്തിന് വില്‍ക്കേണ്ടി വന്നു. അദ്ദേഹത്തിന്റെ തകര്‍ച്ചയെ ചിലര്‍ ആഘോഷിച്ചു. ആരും തകര്‍ന്നു പോയേക്കാവുന്ന ആ ഘട്ടത്തില്‍ അദ്ദേഹം മുന്‍പ് ഉപയോഗിച്ചിരുന്ന ഒരു അംബാസിഡര്‍ കാറില്‍ കയറി സംവിധായകരുടെ വീടുകളില്‍ പോയി തനിക്ക് ജോലി വേണമെന്ന് പറഞ്ഞു.
ഒരു ദിവസം മങ്കിക്യാപും അണിഞ്ഞ് അദ്ദേഹം യഷ് ചോപ്രയുടെ വീട്ടിലേക്ക് നടന്നെത്തി. ഡ്രൈവര്‍ക്ക് കൊടുക്കാന്‍ പണമില്ലാത്തതിനാലാണ് അദ്ദേഹം നടന്നെത്തിയത്. യഷിനോട് അദ്ദേഹം തൊഴില്‍ ആവശ്യപ്പെട്ടു. അപ്പോള്‍ യഷ് ചെക്ക് എഴുതി ഒപ്പിട്ടു നല്‍കി. എന്നാല്‍ ജോലി തന്നാല്‍ മാത്രമേ ഈ ചെക്ക് സ്വീകരിക്കുവെന്ന് അമിതാഭ് പറഞ്ഞു. അങ്ങനെ അദ്ദേഹത്തിന് മൊഹബത്തേന്‍ എന്ന ചിത്രം ലഭിച്ചു, യഷ് ചോപ്രയെ സമീപിച്ചതോടെയാണ് അദ്ദേഹത്തിന്റെ നല്ല കാലം തെളിഞ്ഞത്. അത് ബിഗ്ബിയുടെ രണ്ടാം ഇന്നിങ്ങ്‌സായി രേഖപ്പെടുത്തി.
ആ പ്രായത്തിലും കിട്ടാവുന്ന സിനിമകളിലെല്ലാം അഭിനയിച്ചു. സകലമാന പരസ്യചിത്രങ്ങളും ചെയ്തു. കോന്‍ ബനേഗാ ക്രോര്‍പതി എന്ന ടിവി ഷോ ചെയ്തു. ദിവസേന 18 മണിക്കൂര്‍ ജോലി ചെയ്തു. അങ്ങനെ രാപ്പകല്‍ അദ്ധ്വാനിച്ച് നഷ്ടപ്പെട്ടതൊക്കെ തിരിച്ചു പിടിച്ചു. വിറ്റുപോയ സ്വത്തുക്കള്‍ അടക്കം തിരിച്ചു വാങ്ങി. 65 -ാം വയസ്സില്‍ തകര്‍ന്നു പോയ ഒരു മനുഷ്യന്‍ ഇച്ഛാശക്തി ഒന്നുകൊണ്ട് മാത്രം ജീവിതം തിരിച്ചുപിടിക്കുകയാണ്. പ്രായം വെറും നമ്പര്‍ മാത്രമാണെന്നും മനസാണ് പ്രധാനമെന്നും ലോകത്തെ ബോധ്യപ്പെടുത്തി. തലയ്ക്ക് മീതെ വെളളം വന്നാല്‍ അതുക്കു മേലെ വഞ്ചി എന്നതാണ് അദ്ദേഹത്തിന്റെ തത്വശാസ്ത്രം. അന്നും ഇന്നും എന്റെ റോള്‍മോഡലാണ് അമിത്ജി. അദ്ദേഹത്തിനൊപ്പം വീണ്ടും അഭിനയിക്കാന്‍ കഴിഞ്ഞു എന്നതും സന്തോഷം പകരുന്നു.
ഫഹദ് ഫാസിലും മഞ്ജു വാര്യരും..
മറ്റൊരു അതിശക്തമായ കഥാപാത്രത്തെക്കുറിച്ചുളള ചര്‍ച്ച വന്നപ്പോള്‍ ഞാനൊന്ന് കുഴങ്ങി. സാധാരണ എന്റെ സിനിമകള്‍ നായക കേന്ദ്രീകൃതമാണ്. അതില്‍ ഇങ്ങനെ കരുത്തുറ്റ മറ്റ് കഥാപാത്രങ്ങള്‍ പതിവില്ല. ഇതാര് ചെയ്യുമെന്ന ചോദ്യത്തിന് സംശയലേശമെന്യേ ജ്ഞാനവേല്‍ പറഞ്ഞു. ഫഹദ്ഫാസില്‍..! ഫഹദിന്റെ രണ്ട് തമിഴ്‌സിനിമകള്‍ മാത്രമാണ് ഞാന്‍ ആകെ കണ്ടിട്ടുളളത്. ഉടന്‍ ജ്ഞാനവേല്‍ പറഞ്ഞു. ‘അവങ്കള്...എന്നാ അതിശയമാനാ ആര്‍ട്ടിസ്റ്റാണ് സര്‍. മലയാള പടങ്ങള്‍ നാന്‍ നിറയെ പാത്തിരിക്ക്..സൂപ്പര്‍ ആര്‍ട്ടിസ്റ്റ് സര്‍..’
എങ്ങനെയും ഹഫദിനെ കൊണ്ടുവരണമെന്നായി അദ്ദേഹം. കഥ പറഞ്ഞുനോക്കാന്‍ ഞാന്‍ ആവശ്യപ്പെട്ടു. ഹഫദിനെ പോയി കണ്ടശേഷം അദ്ദേഹം എന്നെ വിളിച്ചിട്ട് പറഞ്ഞു.
കഥ ഹഫദിന് ഭയങ്കരമായി ഇഷ്ടപ്പെട്ടു. പണം കൊടുത്തില്ലെങ്കിലും ഈ സിനിമ ചെയ്യുമെന്നാണ് അദ്ദേഹം പറയുന്നത്. പക്ഷേ ഒരു പ്രശ്‌നം. ടൈറ്റ് വര്‍ക്ക് ഷെഡ്യൂളായതിനാല്‍ സമയം തീരെയില്ല. ഒരു തീരുമാനമെടുക്കാന്‍ രണ്ട് മാസം തരണം. ജ്ഞാനവേല്‍ വീണ്ടും എന്നോട് അഭ്യര്‍ത്ഥിക്കുകയാണ്.
‘‘ഹഫദിന് വേണ്ടി രണ്ട് മാസം നമുക്ക് കാത്തിരിക്കാം സര്‍..’’
അതുവേണോ എന്ന മട്ടിലുളള എന്റെ മൗനം കണ്ട് അദ്ദേഹം പറഞ്ഞു. ‘‘സര്‍..സണ്‍ പിക്‌ചേഴ്‌സും ലോകേഷ് കനകരാജുമെല്ലാം ഹഫദിന് വേണ്ടി കാത്തിരുന്നിട്ടുണ്ട് സര്‍....’’
ഷൂട്ടിങ് കഴിഞ്ഞ് പടത്തിന്റെ പ്രിവ്യൂ കണ്ടശേഷം ഞാന്‍ ജ്ഞാനവേലിനോട് പറഞ്ഞു. ‘‘നിങ്ങളുടെ കണ്ടെത്തല്‍ ശരിയാണ്. എന്നാ ആര്‍ട്ടിസ്റ്റാണ് ഹഫദ് ഫാസില്‍. അന്തമാതിരി ഒരു നാച്വറല്‍ ആര്‍ട്ടിസ്റ്റിനെ ഞാന്‍ കണ്ടിട്ടേയില്ല. ഞാനും പത്ത് നാല്‍പ്പത് വര്‍ഷമായി ഒരു ഹീറോയായി അഭിനയിക്കുന്ന ആളാണ്’’
മഞ്ജു വാര്യരുടെ കാര്യത്തിലും ജ്ഞാനവേല്‍ നിര്‍ബന്ധം പിടിച്ചു. ഞാന്‍ അവരുടെ അസുരന്‍ എന്ന പടം മാത്രമേ കണ്ടിട്ടുളളു. പക്ഷേ ഷൂട്ടിംഗ് സെറ്റിലെത്തിയപ്പോഴാണ് ശ്രദ്ധിച്ചത് എത്ര ജന്റിലായ സ്ത്രീയാണ് അവര്‍. എന്തൊരു സംസ്‌കാര സമ്പന്നമായാണ് അവര്‍ മറ്റുളളവരോട് പെരുമാറുന്നത്. അന്തസ് എന്ന വാക്കിന് തന്നെ വലിയ അന്തസ് തോന്നിക്കും അവരുടെ ഇടപെടലുകള്‍ കാണുമ്പോള്‍.
അന്‍പുക്ക് നാന്‍ അടിമൈ
പടത്തിന്റെ ഷൂട്ടിങ് തുടങ്ങുന്നതിന് ഒരു ദിവസം മുന്‍പ് ജ്ഞാനവേല്‍ വിളിച്ച് എന്നെ ഒന്ന് കാണണമെന്ന് പറഞ്ഞു. എല്ലാം തീരുമാനിച്ചുറപ്പിച്ച സ്ഥിതിക്ക് ഇനിയെന്ത് കാണാന്‍ എന്ന് ഞാന്‍ വിചാരിച്ചു. കണ്ടയുടന്‍ ജ്ഞാനവേല്‍ പറഞ്ഞു. ‘സര്‍..നിങ്ങള്‍ എന്തൊരു വലിയ നടനാണ്. ദളപതിയിലും മുരട്ടുകാളയിലും പോക്കിരിരാജയിലുമൊക്കെ ചെയ്തതു പോലെ ഈ പടവൂം നമുക്ക് ഗംഭീരമാക്കണം’
ഞാന്‍ ചിരിച്ചു. എന്നിട്ട് ഒരു കഥ പറഞ്ഞു. പണ്ട് ഹിമാലയത്തില്‍ ഒരു ഡോബി (അലക്കുകാരന്‍) ഉണ്ടായിരുന്നു. ഒരു കഴുതയാണ് അയാളുടെ തുണിയെല്ലാം ചുമന്ന് ഊടുവഴികള്‍ താണ്ടി ദീര്‍ഘദൂരം സഞ്ചരിച്ച് എത്തിച്ചിരുന്നതും അലക്കിയ തുണി തിരിച്ച് വീടുകളില്‍ എത്തിച്ചതും. ഒരു ദിവസം കഴുതയെ കാണാതെ പോയി. ഡോബി ആകെ തകര്‍ന്ന് കിളി പോയ അവസ്ഥയിലായി. അയാള്‍ക്ക് ഒന്നും ചെയ്യാന്‍ ശേഷിയില്ലാതായി. അങ്ങനെ പത്ത് പൈസയ്ക്ക് ഗുണമില്ലാതായ അയാളെ ഉപേക്ഷിച്ച് പോയി ഭാര്യയും മക്കളും.
എന്തു ചെയ്യണമെന്നറിയാതെ ഒരിടത്ത് ചടഞ്ഞിരുന്ന് മയങ്ങിപോയ അയാളുടെ മേല്‍ അതുവഴി കടന്നു പോയ ഒരു സന്ന്യാസി തന്റെ മുഷിഞ്ഞ കാവിപുതപ്പ് എറിഞ്ഞു. അത് തന്റെ മേല്‍ വന്ന് വീണതു പോലും അറിയാതെ അയാള്‍ ചാരിയിരുന്ന് മയങ്ങി. ഉണര്‍ന്നപ്പോള്‍ ദിവ്യനാണെന്ന് കരുതി തന്റെ ചുറ്റും ആളുകള്‍ കൂടി നില്‍ക്കുന്നത് കണ്ട് അയാള്‍ അമ്പരന്നു. അയാള്‍ പിന്നെ ഒന്നും മിണ്ടാതെ അങ്ങനെ തന്നെ കാവിയും പുതച്ച് ഇരുന്നു. കാലക്രമത്തില്‍ അയാള്‍ക്ക് ശിഷ്യഗണങ്ങളുണ്ടായി. അയാള്‍ വലിയ ഋഷിവര്യനായി നാടു നീളെ അറിയപ്പെട്ടു.
ഒരു ദിവസം അയാള്‍ നോക്കുമ്പോള്‍ നഷ്ടപ്പെട്ടെന്ന് കരുതിയ തന്റെ കഴുത അതിലേ വരുന്നു. അതോടെ അയാള്‍ക്ക് ബോധം തിരിച്ചു കിട്ടി. അയാള്‍ അതിനെ പേര് ചൊല്ലി വിളിച്ച് പിന്നാലെ പോയി. പെട്ടെന്ന് ശിഷ്യരിലൊരാള്‍ കാരണം തിരക്കി. ഡോബി എല്ലാം ശിഷ്യനോട് വിശദീകരിച്ച് പറഞ്ഞു. അപ്പോള്‍ ശിഷ്യന്‍ പറഞ്ഞു. ഇപ്പോള്‍ കിട്ടിയ ഈ അവസ്ഥ വിട്ടു കളയാതിരിക്കുന്നതാണ് ബുദ്ധി. അങ്ങ് ഒരു കാര്യം ചെയ്താല്‍ മതി. ഒന്നും മിണ്ടാതെ മുഖത്ത് ഒരു ചിരിയുമായി കാവിയും പുതച്ചങ്ങ് ഇരുന്നാല്‍ മതി. വലിയ ജ്ഞാനിയാണെന്ന് ആളുകള്‍ കരുതിക്കൊളളും.
ബാക്കി ഞങ്ങള്‍ ശിഷ്യന്മാര്‍ നോക്കിക്കൊളളാം. അങ്ങനെ സംവത്സരങ്ങളായി ആ ഋഷീശ്വരന്‍ എല്ലാവരാലും ആദരിക്കപ്പെട്ട് കാവിയും പുതച്ചങ്ങനെ ഇരിക്കുന്നു. കഥ കേട്ടു കഴിഞ്ഞശേഷം ജ്ഞാനവേല്‍ എന്നോട് ചോദിച്ചു.
‘‘സര്‍ എന്തിനാണ് ഈ കഥ എന്നോട് ഇപ്പോള്‍ പറഞ്ഞത്. കഥയിലെ ഡോബി ഞാനാണെന്നാണോ?’’
ഞാന്‍ ചിരിച്ചുകൊണ്ട് പറഞ്ഞു. ‘‘അല്ല എന്നെ തന്നെയാണ് ഞാന്‍ ഉദ്ദേശിച്ചത്’’
അപുര്‍വരാഗങ്ങള്‍ എന്ന പടത്തില്‍ അഭിനയിക്കുമ്പോള്‍ ഒട്ടും ആത്മവിശ്വാസമില്ലാത്ത ഒരാളായിരുന്നു ഞാന്‍. എത്ര ടേക്ക് എടുത്തിട്ടും എനിക്ക് തൃപ്തിയാവുന്നില്ല. ഒടുവില്‍ ഈ പണി എനിക്ക് പറ്റില്ലെന്ന ധാരണയില്‍ ഇറങ്ങി പോയവനാണ് ഞാന്‍. അന്ന് ഡയറക്ടര്‍ കെ.ബാലചന്ദറും കമലഹാസനും അടക്കമുളളവര്‍ നിര്‍ബന്ധിച്ച് തിരിച്ചു വിളിച്ച് ഞങ്ങള്‍ പറയും പോലെ നിന്നു തന്നാല്‍ മതിയെന്ന് പറഞ്ഞ് അഭിനയിപ്പിക്കുകയായിരുന്നു. ഇപ്പോഴും സംവിധായകന് മുന്നില്‍ അവരുടെ വാക്കുകള്‍ക്കൊപ്പം നിന്നു തരുന്ന അലക്കുകാരനാണ് ഞാന്‍.
സീനിയര്‍ എന്ന നിലയില്‍ ഗുരു ഞാനാണെന്ന് മറ്റുളളവര്‍ക്ക് തോന്നുമെങ്കിലും ശിഷ്യരെന്ന് ലോകം ധരിക്കുന്നവരാണ് യഥാർഥത്തില്‍ എന്റെ ഗുരുക്കന്‍മാര്‍. മണിരത്‌നത്തിന്റെ മിടുക്കു കൊണ്ടാണ് ദളപതിയില്‍ എന്റെ അഭിനയം നന്നായത്. നിങ്ങള്‍ക്കറിയും പോലെ പൂനയില്‍ നിന്ന് ബാം ൂര്‍ വഴി സിനിമയില്‍ ഭാഗ്യം പരീക്ഷിക്കാനായി മദ്രാസിലെത്തുമ്പോള്‍ അഭിനയം പോയിട്ട് തമിഴ് പോലും എനിക്കറിയില്ലായിരുന്നു. അങ്ങനെയുളള എന്നെ രജനീകാന്താക്കി മാറ്റിയത് നിങ്ങളൂടെ സ്‌നേഹമാണ്. കഴിഞ്ഞ അരനൂറ്റാണ്ടായി ആ സ്‌നേഹം നിങ്ങളിലൂടെ എന്നിലേക്കൊഴുകുന്നു.
സ്വപ്നത്തില്‍ പോലും വിചാരിക്കാത്ത തലങ്ങളിലേക്ക് നിങ്ങള്‍ എന്നെ വളര്‍ത്തി. എന്റെ കഴിവുകൊണ്ടല്ല ഞാന്‍ ഉയര്‍ന്നത്. നിങ്ങളൂടെ കാരുണ്യം കൊണ്ട്. വേട്ടയ്യനിലും ആ സ്‌നേഹവും കരുണയും നിങ്ങള്‍ എന്നിലേക്ക് ചൊരിയുമെന്ന് എനിക്കുറപ്പുണ്ട്. അജ്ഞനായ ഈ അലക്കുകാരനെ ഈ അവസ്ഥയിലെത്തിച്ചത് എന്റെ പ്രിയപ്പെട്ട തമിഴ് മക്കളാണ്.
എല്ലാര്‍ക്കും വണക്കം..ഇപ്പോള്‍ മനസില്‍ വരുന്നത് പഴയ ഒരു സിനിമയുടെ പേരാണ്. അന്‍പുക്ക് നാന്‍ അടിമൈ...!നിങ്ങളൂടെ സ്‌നേഹത്തേക്കാള്‍ പ്രചോദിതമായ മറ്റൊരു ലഹരിയും ഞാന്‍ കണ്ടിട്ടില്ല. അനുഭവിച്ചിട്ടുമില്ല...!