‘സ്വന്തം വഴികളിലൂടെ മാത്രം സഞ്ചരിച്ച നടൻ’
എന്റെ ഒരു ബന്ധുവഴിയാണ് ടി.പി. മാധവനെ ഞാൻ പരിചയപ്പെടുന്നത്. അദ്ദേഹത്തിന് എന്റെ സിനിമയില്‍ അഭിനയിക്കാൻ ആഗ്രഹമുണ്ടെന്ന് ഈ ബന്ധുവിനോടു പറഞ്ഞിരുന്നു. പരിചയപ്പെടുന്ന നിമിഷം മുതൽ താൻ ഇൻസ്റ്റ്യൂട്ടിൽ പഠിച്ച ആളാണെന്നോ ഇവിടെ നിന്നു വരുന്നു എന്നോ അങ്ങനെയൊന്നും പറഞ്ഞില്ല. വേറൊ ഒരു തലത്തിൽ നിൽക്കുന്ന

എന്റെ ഒരു ബന്ധുവഴിയാണ് ടി.പി. മാധവനെ ഞാൻ പരിചയപ്പെടുന്നത്. അദ്ദേഹത്തിന് എന്റെ സിനിമയില്‍ അഭിനയിക്കാൻ ആഗ്രഹമുണ്ടെന്ന് ഈ ബന്ധുവിനോടു പറഞ്ഞിരുന്നു. പരിചയപ്പെടുന്ന നിമിഷം മുതൽ താൻ ഇൻസ്റ്റ്യൂട്ടിൽ പഠിച്ച ആളാണെന്നോ ഇവിടെ നിന്നു വരുന്നു എന്നോ അങ്ങനെയൊന്നും പറഞ്ഞില്ല. വേറെ ഒരു തലത്തിൽ നിൽക്കുന്ന സംസാരമായിരുന്നു അദ്ദേഹത്തിന്റേത്.
എല്ലാം ലഘുവായി എടുക്കുന്ന നമ്മുടെ കൂട്ടത്തിലെ ഒരു അന്യനെപ്പോലെയാണ് എന്നും അദ്ദേഹത്തെ ഞാന്‍ ഓർക്കുന്നത്. അദ്ദേഹത്തിന്റെ ജീവിതത്തിലേക്ക് ഒരിക്കലും കടന്നുകയറാൻ ശ്രമിച്ചിട്ടില്ലുമില്ല, ഞാൻ അന്വേഷിച്ചിട്ടുമില്ല. പക്ഷേ സിനിമയിലെ എല്ലാവരുമായും സൗഹൃദമുണ്ടായിരുന്നുവെങ്കിലും കുറച്ച് അന്യനായിരുന്നുവെന്നാണ് എന്നാണ് എനിക്കു തോന്നുന്നത്.
ഇന്നസന്റിനോട് മോഹൻലാലിനും മമ്മൂട്ടിക്കും ഉണ്ടായിരുന്ന അടുപ്പവും ബന്ധവുമൊക്കെ ഇദ്ദേഹത്തോട് ഉണ്ടായിരുന്നോ എനിക്ക് അറിയില്ല. മാത്രമല്ല മറ്റ് സുഹൃദ് വലയങ്ങളിൽ ഇദ്ദേഹം ഒരു ചർച്ചാ വിഷയവും ആയിട്ടില്ല. അദ്ദേഹം അദ്ദേഹത്തിന്റേതായ വഴികളില്‍ പൊയ്ക്കൊണ്ടിരുന്ന മനുഷ്യനാണ്. അഭിനയിക്കാൻ പറയുമ്പോൾ വളരെ സന്തോഷത്തോടെ അച്ചടക്കത്തോടെ വന്ന് അഭിനയിച്ചുപോകും. എന്റെ സുന്ദരക്കില്ലാഡി എന്ന സിനിമയിൽ നന്നായി അഭിനയിച്ചിട്ടുണ്ട്.
അദ്ദേഹത്തിനോട് എനിക്ക് ഇഷ്ടമായിരുന്നു, പക്ഷേ അന്യനുമായിരുന്നു. അതെന്തുകൊണ്ടാണെന്നു ചോദിച്ചാൽ അതിനുത്തരമില്ല.