എന്നെ സിനിമയിൽ അവതരിപ്പിക്കാൻ പറ്റിയ ആൾ സുരേഷ് ഗോപി തന്നെ; ചിരിപ്പിച്ചും തഗ്ഗടിച്ചും കുറുവച്ചൻ
സിനിമയിലെ നായകനും ജീവിതത്തിലെ നായകനും തമ്മിൽ കണ്ടപ്പോൾ പിറന്നത് രസകരമായ നിമിഷങ്ങൾ. ഇടമറ്റം കുരുവിനാക്കുന്നേൽ ജോസ് (70) എന്ന കുറുവച്ചന്റെ ജീവിതകഥ പറയുന്ന സുരേഷ് ഗോപി ചിത്രം ഒറ്റക്കൊമ്പന്റെ ചിത്രീകരണം നീണ്ടു പോകുന്നതിനിടെയാണ് നടനും കേന്ദ്രമന്ത്രിയുമായ താരം കുരുവിനാക്കുന്നേൽ ജോസ് എന്ന കുറുവച്ചനെ കാണാൻ അദ്ദേഹത്തിന്റെ വീട്ടിലെത്തിയത്.

സിനിമയിലെ നായകനും ജീവിതത്തിലെ നായകനും തമ്മിൽ കണ്ടപ്പോൾ പിറന്നത് രസകരമായ നിമിഷങ്ങൾ. ഇടമറ്റം കുരുവിനാക്കുന്നേൽ ജോസ് (70) എന്ന കുറുവച്ചന്റെ ജീവിതകഥ പറയുന്ന സുരേഷ് ഗോപി ചിത്രം ഒറ്റക്കൊമ്പന്റെ ചിത്രീകരണം നീണ്ടു പോകുന്നതിനിടെയാണ് നടനും കേന്ദ്രമന്ത്രിയുമായ താരം കുരുവിനാക്കുന്നേൽ ജോസ് എന്ന കുറുവച്ചനെ കാണാൻ അദ്ദേഹത്തിന്റെ വീട്ടിലെത്തിയത്. ഓർമയുണ്ടോ ഈ മുഖം! കുരുവിനാക്കുന്നേൽ തറവാടിന്റെ പൂമുഖത്തു നിന്നു കുറുവച്ചൻ മുഴക്കമുള്ള ശബ്ദത്തിൽ ചോദിച്ചു. മറന്നിട്ടു വേണ്ടേ ഓർമിക്കാൻ ചിരിയോടെ കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപി മറുപടി പറഞ്ഞു. രണ്ടു കയ്യും കൂട്ടിപ്പിടിച്ചു കുറുവച്ചൻ സുരേഷ് ഗോപിയെ വീടിന് ഉള്ളിലേക്കു ക്ഷണിച്ചു.
സുരേഷ് ഗോപിയുമായുള്ള ഹൃദ്യമായ ബന്ധം തുടങ്ങിയ കഥ കുറുവച്ചൻ പിന്നീട് മാധ്യമങ്ങളോടു വെളിപ്പെടുത്തി. ‘എന്നെ സിനിമയിൽ അവതരിപ്പിക്കാൻ പറ്റിയ ആൾ സുരേഷ് ഗോപി തന്നെയാണ്. അദ്ദേഹം തന്നെ മതിയെന്ന് നിർബന്ധം പറഞ്ഞു. അങ്ങനെയാണ് ഞങ്ങൾ തമ്മിലുള്ള ബന്ധം തുടങ്ങുന്നത്. എന്റെ കഥകളൊക്കെ പറഞ്ഞു കൊടുക്കുന്നതിൽ സന്തോഷം,’ കുറുവച്ചൻ പറഞ്ഞു.
1997ലാണ് ഈ കഥ രൺജി പണിക്കർ തന്നോടു പറയുന്നതെന്നു സുരേഷ് ഗോപി കുറുവച്ചനോടു പറഞ്ഞു. അന്നു തന്നെ വന്നു കാണേണ്ടതായിരുന്നു. വർഷം ഒരുപാടു കഴിഞ്ഞെന്ന് സുരേഷ് ഗോപിയുടെ ആത്മഗതം. ഷാൾ ഇട്ടാണു സുരേഷ് ഗോപി കുറുവച്ചനെ സ്വീകരിച്ചത്. ഇഷ്ടമുള്ള നിറമാണോ എന്ന സുരേഷ് ഗോപിയുടെ ചോദ്യത്തിന് എല്ലാ നിറവും നല്ലതല്ലേ എന്നു കുറുവച്ചന്റെ തഗ് മറുപടി.
കുറുവച്ചന്റെ ഭാര്യ മറിയമ്മ, മകൾ റോസ് മേരി, മരുമകൻ ബെർളി സിറിയക് എന്നിവർ ചേർന്നു സുരേഷ് ഗോപിയെ സ്വീകരിച്ചു. സുരേഷ് ഗോപിയുടെയും കുറുവച്ചന്റെയും സുഹൃത്തായ ബിജു പുളിക്കക്കണ്ടമാണു കൂടിക്കാഴ്ച ഒരുക്കിയത്. ഒറ്റക്കൊമ്പൻ ഉടൻ ഷൂട്ടിങ് തുടങ്ങുമെന്നും അതിന് അനുമതി വാങ്ങി നൽകാമെന്ന് അമിത് ഷാ അറിയിച്ചിട്ടുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു. നായികയുടെ കാര്യത്തിൽ അന്തിമതീരുമാനം ആയിട്ടില്ല. അനുമതി ലഭിച്ചാൽ ആദ്യം ചെയ്യുന്ന ചിത്രമാകുമെന്നും അദ്ദേഹം പറഞ്ഞു.