ജോലിക്കാർക്ക് പണവും സമ്മാനങ്ങളും നൽകി നയൻതാര; ക്യൂട്ട് നന്ദിയുമായി ഉയിരും ഉലകും
വിജയദശമി ദിനത്തിൽ വീട്ടിലെ ജോലിക്കാർക്ക് സമ്മാനങ്ങൾ നൽകി നയൻതാരയും വിഘ്നേഷ് ശിവനും. മക്കളായ ഉലകും ഉയിരുമാണ് സമ്മാനങ്ങൾ വിതരണം ചെയ്തത്. മക്കളുടെ കൈ കൊണ്ട് പണവും സമ്മാനങ്ങളും നൽകുന്ന വിഡിയോയും ചിത്രങ്ങളും നയൻതാര തന്റെ ഔദ്യോഗിക പേജിൽ പങ്കുവച്ചു.

‘ദുർഗ്ഗാദേവിയുടെ അനുഗ്രഹം ഈ വിജയദശമിയിൽ നിങ്ങളുടെ ജീവിതത്തിൽ സമാധാനവും വിജയവും സന്തോഷവും കൊണ്ടുവരട്ടെ! ഈ ശുഭദിനത്തിൽ, നിങ്ങളുടെ എല്ലാ പ്രശ്‌നങ്ങളും മങ്ങുകയും ജീവിതത്തിന്റെ എല്ലാ മേഖലകളിലും നിങ്ങൾ വിജയികളായി മാറുകയും ചെയ്യട്ടെ,’ നയൻതാര കുറിച്ചു.
നയൻതാരയുടെ ചിത്രങ്ങളും വിഡിയോയും ആരാധകശ്രദ്ധ നേടി. തങ്ങൾക്കായി ജോലി ചെയ്യുന്നവരോടുള്ള കരുതലും സ്നേഹവും വ്യക്തമാക്കുന്നതാണ് ഈ പ്രവൃത്തിയെന്ന് ആരാധകർ കുറിച്ചു. സമ്മാനങ്ങൾ നൽകുമ്പോൾ മക്കളെക്കൊണ്ട് 'നന്ദി' പറയാൻ ഓർമപ്പെടുത്തുന്ന താരങ്ങളെയാണ് വിഡിയോയിൽ കാണുന്നത്. രണ്ടു കൈകൾ കൊണ്ടും കൊടുക്കണമെന്നും നന്ദി പറയണമെന്നും പ്രത്യേകം മക്കളെ ഓർമപ്പെടുത്തുന്നുണ്ട് നയൻതാരയും വിഘ്നേഷും.
മുതിർന്നവരോട് ആദരവോടെ പെരുമാറണമെന്ന് മക്കളെ പഠിപ്പിക്കുന്ന താരദമ്പതികൾ എല്ലാവർക്കും മാതൃകയാണെന്നാണ് ആരാധകരുടെ കമന്റ്. ഉയിരിന്റെയും ഉലകിന്റെയും നന്ദി പറച്ചിൽ ‘ക്യൂട്ട്’ ആണെന്നും ആരാധകർ കുറിക്കുന്നു.