12 വർഷം, 50 സിനിമകൾ; വൈകാരിക കുറിപ്പുമായി ടൊവീനോ തോമസ്
കരിയറിൽ ഒരു വ്യാഴവട്ടം പൂർത്തിയാക്കുന്നതിന്റെ സന്തോഷം പങ്കുവച്ച് ടൊവീനോ തോമസ്. 12 വർഷത്തിൽ 50 സിനിമകളിലാണ് ടൊവീനോ ഭാഗമായത്. നായകനായും വില്ലനായും ക്യാരക്ടർ റോളുകളിലും നിറഞ്ഞാടിയ സിനിമകൾ ചേർത്തുവച്ച വിഡിയോയും ആരാധകർക്കായി താരം പങ്കുവച്ചു.

ടൊവീനോയുടെ വാക്കുകൾ: “12 വർഷം, 50 സിനിമകൾ... ഒപ്പം ഹൃദയം നിറഞ്ഞ നന്ദിയും! ഞാൻ ഭാഗമായിട്ടുള്ള എല്ലാ പ്രൊജക്‌റ്റുകളുടെയും സംവിധായകർ, നിർമാതാക്കൾ, അഭിനേതാക്കൾ, അണിയറ പ്രവർത്തകർ എന്നിവർക്ക് നന്ദി. അവസാനമായി, എന്റെ പ്രേക്ഷകർക്ക് - നിങ്ങളുടെ സ്നേഹവും പിന്തുണയും അവിശ്വസനീയമാണ്... നിങ്ങളാണ് എന്റെ ലോകം! നിങ്ങളില്ലായിരുന്നുവെങ്കിൽ, ഒരു നടനാകാൻ സ്വപ്നം കണ്ടു നടന്നവനിൽ നിന്ന് ഇന്നത്തെ ഞാൻ ഉണ്ടാകില്ലായിരുന്നു. വരൂ... നമുക്കൊരുമിച്ച് ഒരുപാട് ഗംഭീര കഥകൾ പറയാം!"
2012ൽ സജീവൻ അന്തിക്കാട് സംവിധാനം ചെയ്ത പ്രഭുവിന്റെ മക്കൾ എന്ന ചിത്രത്തിലൂടെയാണ് ടൊവീനോ മലയാളസിനിമയിലെത്തുന്നത്. തൊട്ടടുത്ത വർഷം ദുൽഖർ നായകനായ എബിസിഡിയിൽ ഒരു നെഗറ്റീവ് ഷെയ്ഡിലുള്ള കഥാപാത്രത്തിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ താരം പിന്നീട് മലയാള സിനിമയിലെ നിറസാന്നിധ്യമായി. ആഷിക്ക് അബു സംവിധാനം ചെയ്ത മായാനദി കരിയറിൽ വഴിത്തിരിവായി. മിന്നൽ മുരളി, തല്ലുമാല എന്നീ ചിത്രങ്ങളിലൂടെ കരിയർ ഗ്രാഫുയർത്തിയ താരം അജയന്റെ രണ്ടാം മോഷണം എന്ന ചിത്രത്തിന്റെ തിളക്കമാർന്ന വിജയത്തിലാണ് ഇപ്പോൾ.