‘കങ്കുവ’ ഓഡിയോ ലോഞ്ചിലും ചിരിച്ച മുഖവുമായി നിഷാദ്; ഞെട്ടലിൽ മലയാള സിനിമാ ലോകം
ചലച്ചിത്രസംയോജകൻ നിഷാദ് യൂസഫിന്റെ (43) അപ്രതീക്ഷിത േവർപാടിന്റെ ഞെട്ടലിലാണ് മലയാള സിനിമാ ലോകം. മാറുന്ന മലയാള സിനിമയുടെ സമകാലീന ഭാവുകത്വം നിർണയിക്കുന്നതിൽ പ്രധാന പങ്കുവഹിച്ച ചിത്രങ്ങളുടെ എഡിറ്ററായ നിഷാദ് യൂസഫിന്റെ അപ്രതീക്ഷിത വിയോഗം സിനിമാ ലോകത്തിന് പെട്ടന്ന് ഉൾക്കൊള്ളാൻ കഴിയുന്നതല്ല.

2022 -ൽ തല്ലുമാല സിനിമയുടെ എഡിറ്റിങ്ങിന് മികച്ച ചിത്രസംയോജകനുളള സംസ്ഥാന അവാർഡ് ലഭിച്ചിട്ടുണ്ട്. സൂര്യയുടെ ബിഗ് ബജറ്റ് ചിത്രമായ കങ്കുവ നവംബർ 14ന് റിലീസ് ചെയ്യാനിരിക്കെയാണ് ഏവരെയും വേദനയിലാഴ്ത്തി നിഷാദ് വിട പറയുന്നത്. ആർജെ ബാലാജി സംവിധാനം ചെയ്യുന്ന സൂര്യ 45 എന്ന സിനിമയുടെയും എഡിറ്റർ നിഷാദ് ആയിരുന്നു.
ചെന്നൈയിൽ കഴിഞ്ഞ ദിവസം നടന്ന കങ്കുവ ഓഡിയോ ലോഞ്ചിലും നിഷാദ് പങ്കെടുത്തിരുന്നു. ഇന്ന് പുലർച്ചെ കൊച്ചി പനമ്പള്ളി നഗറിലെ ഫ്ലാറ്റിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
ഉണ്ട, സൗദി വെള്ളക്ക, തല്ലുമാല, വൂൾഫ്, ഓപ്പറേഷൻ ജാവ, വൺ, ചാവേർ, രാമചന്ദ്ര ബോസ്സ് ആൻഡ് കോ, ഉടൽ, ആളങ്കം, ആയിരത്തൊന്ന് നുണകൾ, അഡിയോസ് അമിഗോ, എക്സിറ്റ് എന്നിവയാണ് എഡിറ്റ് ചെയ്‌ത പ്രധാന ചിത്രങ്ങൾ. മമ്മൂട്ടിയുടെ ബസൂക്ക, സൂര്യയുടെ കങ്കുവ, നസ്‍ലിന്റെ ആലപ്പുഴ ജിംഖാന, തരുൺ മൂർത്തി-മോഹൻലാൽ സിനിമ എന്നിവയാണ് റിലീസ് ചെയ്യാനുള്ള ചിത്രങ്ങൾ.
ആഷിഖ് അബുവിന്റെ 22 ഫീമെയിൽ കോട്ടയം സിനിമയിൽ സ്പോട്ട് എഡിറ്ററായാണ് തുടക്കം. വിനയന്റെ രഘുവിന്റെ സ്വന്തം റസിയയിലൂടെ സ്വതന്ത്ര എഡിറ്ററായി.