കേരളപ്പിറവി ദിനാഘോഷത്തിനിടയിൽ താര സംഘടനയായ അമ്മയിലെ അംഗങ്ങൾക്ക് പ്രചോദനം പകരുന്ന പ്രസംഗവുമായി നടൻ സുരേഷ് ഗോപി. അമ്മയ്ക്ക് എതിരെ ദുഷ്പ്രചാരണം നടത്തുന്നവർക്കെതിരെ ഒറ്റക്കെട്ടായി നിന്ന് പോരാടണമെന്ന് സുരേഷ് ഗോപി പറഞ്ഞു.

കേരളപ്പിറവി ദിനാഘോഷത്തിനിടയിൽ താര സംഘടനയായ അമ്മയിലെ അംഗങ്ങൾക്ക് പ്രചോദനം പകരുന്ന പ്രസംഗവുമായി നടൻ സുരേഷ് ഗോപി. അമ്മയ്ക്ക് എതിരെ ദുഷ്പ്രചാരണം നടത്തുന്നവർക്കെതിരെ ഒറ്റക്കെട്ടായി നിന്ന് പോരാടണമെന്ന് സുരേഷ് ഗോപി പറഞ്ഞു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേരളപ്പിറവി ദിനാഘോഷത്തിനിടയിൽ താര സംഘടനയായ അമ്മയിലെ അംഗങ്ങൾക്ക് പ്രചോദനം പകരുന്ന പ്രസംഗവുമായി നടൻ സുരേഷ് ഗോപി. അമ്മയ്ക്ക് എതിരെ ദുഷ്പ്രചാരണം നടത്തുന്നവർക്കെതിരെ ഒറ്റക്കെട്ടായി നിന്ന് പോരാടണമെന്ന് സുരേഷ് ഗോപി പറഞ്ഞു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേരളപ്പിറവി ദിനാഘോഷത്തിനിടയിൽ താര സംഘടനയായ അമ്മയിലെ അംഗങ്ങൾക്ക് പ്രചോദനം പകരുന്ന പ്രസംഗവുമായി നടൻ സുരേഷ് ഗോപി. അമ്മയ്ക്ക് എതിരെ ദുഷ്പ്രചാരണം നടത്തുന്നവർക്കെതിരെ ഒറ്റക്കെട്ടായി നിന്ന് പോരാടണമെന്ന് സുരേഷ് ഗോപി പറഞ്ഞു. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും ഫെഫ്കയ്ക്കുമൊക്കെ ധനസമാഹരണം നടത്തണമെങ്കിൽ അമ്മയുടെ പിന്തുണ വേണമെന്നുള്ളതുകൊണ്ട് തന്നെ അമ്മയുടെ ശക്തി അത്രയ്ക്ക് വലുതാണ്. എക്സിക്യൂട്ടീവ് നൽകിയ രാജി അംഗീകരിച്ചിട്ടില്ലെന്നും ബാക്കിയുള്ള അംഗങ്ങൾ അവരെ തൂക്കിയെടുത്ത് കൊണ്ടുവരണമെന്നും സുരേഷ് ഗോപി പറഞ്ഞു.  

അമ്മ സംഘടിപ്പിച്ച കേരളപ്പിറവി ദിനാഘോഷത്തിലും കുടുംബസംഗമത്തിലും പങ്കെടുക്കാനാണ് സുരേഷ് ഗോപി എത്തിയത്. 

ADVERTISEMENT

അമ്മയിൽ പുതിയ എക്‌സിക്യൂട്ടിവ് കമ്മിറ്റി ഉടൻ വരുമെന്നും ഇന്ന് അതിനുള്ള തുടക്കം താൻ കുറിച്ചിട്ടുണ്ടെന്നും, കേരളപ്പിറവി ദിനാഘോഷം കഴിഞ്ഞിറങ്ങിയ സുരേഷ് ഗോപി മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. കൊച്ചിയിലെ അമ്മയുടെ ഓഫീസിൽ എത്തിയ സുരേഷ് ഗോപി ഫോണിൽ മോഹൻലാലുമായി സംസാരിക്കുകയും ചെയ്തു.

സുരേഷ് ഗോപിയുടെ വാക്കുകൾ: "ഇരുട്ട് വീഴുമെന്ന ഒരു ധാരണ പരത്തിയതിൽ നിന്ന് ഒരു ഇരുട്ടുമില്ല എന്ന് തെളിയിച്ചുകൊണ്ടാണ് ഇന്ന് നമ്മൾ ഇവിടെ നിൽക്കുന്നത്. എത്ര കുടുംബങ്ങൾക്ക് ആശ്രയമാണ് അമ്മ എന്ന ഈ സംഘടന. ദിലീപിന്റെ വിഷയം വന്നപ്പോൾ മാറി നിൽക്കുന്ന വ്യക്തി എന്ന നിലയിൽ പോലും മാധ്യമങ്ങൾ എന്നോട് പരസ്യമായി ചോദിച്ച ചോദ്യങ്ങൾക്ക് ഉത്തരം കൊടുക്കുമ്പോൾ സംഘടനയെയോ നേതൃത്വത്തെയോ ഇന്ന് വരെ ഞാൻ എതിർത്തിട്ടില്ല.  എനിക്ക് അതിനുള്ള പൊരുളും വകയുമുണ്ട് പക്ഷെ ഞാൻ ഒരിക്കലും എതിർത്ത് പറഞ്ഞിട്ടില്ല.  അന്ന് മാധ്യമപ്രവർത്തകർ മൈക്ക് നീട്ടിയപ്പോൾ മാത്രം ഞാൻ ചോദിച്ചു, മാസം 5000 രൂപ വച്ച് കൊടുക്കുന്ന സമ്പ്രദായം ഹോളിവുഡിൽ ഉണ്ടോ എന്ന്. നമ്മൾ പെൻഷൻ എന്നുപോലും പറഞ്ഞിട്ടില്ല, കൈനീട്ടം എന്നാണ് പറയുന്നത്.  അതൊരു സമർപ്പണമാണ്. നമ്മുടെ തന്നെ പിന്തുണയിൽ രംഗത്തുവന്ന ഫെഫ്ക എന്ന സംഘടന പോലും അത് ചെയ്യുന്നില്ല. 

ADVERTISEMENT

നമ്മൾ എവിടെ ചെന്നാലും അവിടെ നമുക്ക് സിൽവർ സ്ക്രീൻ ആണ്. ഫിലിം സർട്ടിഫിക്കേഷൻ എന്ന സംവിധാനം അനുവദിക്കുന്ന എല്ലാ കാര്യങ്ങളും സമൂഹത്തിന്റെ ഉന്നമനത്തിനു വേണ്ടി ആകണം നടക്കേണ്ടത്. സമൂഹത്തിൽ ദുഷ്ടലാക്കോടെ എന്തെങ്കിലുമൊക്കെ വാരി എറിയാൻ ശ്രമിക്കുന്നവർ ഉണ്ടാകാം. പക്ഷേ, ഈ സംഘടന ശക്തമായി  നിലനിൽക്കണം. ഞാൻ വഹിക്കുന്ന സ്ഥാനത്തിന്റെ മാന്യത എനിക്ക് അറിയാം. അത് വച്ചുകൊണ്ട് പറയുകയാണ്, ഇവിടെ രണ്ടുമാസത്തിന് മുൻപ് സംഭവിച്ച കൂട്ട രാജി ഞാൻ അംഗീകരിക്കുന്നില്ല. ഞാൻ അത് പുച്ഛത്തോടെ എഴുതി തള്ളുന്നു. ഒരു വലിയ കൂട്ടം ആളുകളാണ് അവരെ തിരഞ്ഞെടുത്തത്. അവർ ചെയ്ത തെറ്റിന് മാപ്പ് പറഞ്ഞ് മര്യാദയ്ക്ക് ഈ കസേരയിൽ വന്നിരിക്കണം എന്നാണ് എനിക്ക് പറയാനുള്ളത്. ഇല്ലെങ്കിൽ അമ്മയിലെ അംഗങ്ങൾ സ്വമേധയാ ജനറൽ ബോഡി വിളിച്ചുകൂട്ടി അവരെ ശിക്ഷിക്കണം. ഈ സംഘടനയുടെ ബലവും നന്മയും എന്താണെന്ന് ദുഷ്ടലാക്കിൽ നടക്കുന്നവർക്ക് അറിയില്ല.  

94ൽ രൂപകരിച്ച് 95ൽ ഒരു മെഗാ ഷോ നടത്തി ഇന്ന് ഇവിടെ വരെ എത്തി നിൽക്കുന്നുണ്ടെങ്കിൽ ഈ കൂട്ടം അന്തസോടെ നില നിൽക്കേണ്ടത് അത്യാവശ്യമാണ്. പ്രൊഡ്യൂസേഴ്സ് അസോസിയേഷനും പണം സ്വരൂപിക്കണമെങ്കിൽ നമ്മൾ വേണം. അതുകൊണ്ട് നമ്മൾ അമ്മയിലെ ജനങ്ങളുടെ സംവിധാനത്തിൽ ഒരു ജനറൽ ബോഡി വിളിച്ചുകൂട്ടി ആദ്യത്തെ നടപടി എടുക്കേണ്ടത് രാജിവച്ചു പോയവർക്കെതിരെ ആണ്. അവരെ കുത്തിന് പിടിച്ചു കൊണ്ടുവരണം. അവർ ഇന്ന് വരാത്തതിൽ ഞാൻ തെറ്റൊന്നും പറയുന്നില്ല.  അമ്മയുടെ അന്തസ്സ് ചോദ്യം ചെയ്യാൻ ആർക്കെങ്കിലും ചങ്കൂറ്റമുണ്ടോ? ഈ സ്വത്ത് വാങ്ങിയതിൽ നമ്മൾ ഒരു കടം വാങ്ങിയതും ആ കടം വീട്ടാൻ നമ്മൾ ഒരു പരിപാടി നടത്തിയതിൽ ആരുടെയൊക്കെ സഹകരണം ഉണ്ടായി എന്നും നമുക്കറിയാം. 

ADVERTISEMENT

അമ്മയ്ക്കെതിരെ പ്രവർത്തിക്കുന്ന കള്ളനാണയങ്ങൾക്ക് ദൈവമുണ്ടെങ്കിൽ ഈ സംഘടനയുടെ ആവശ്യം വരുന്നത് നമുക്ക് കാണാം.  അമ്മ തിരിച്ചു വരുന്നതിനു വേണ്ടി പ്രവർത്തിക്കാൻ നമ്മൾ എല്ലാവരും ഒറ്റക്കെട്ടായി നിൽക്കണം. ഞാൻ എന്നും ആവശ്യമില്ലാത്ത കാര്യത്തിന് ആരോപണം നേരിട്ടുകൊണ്ടിരിക്കുന്ന ആളാണ്. അതാണ് തൃശൂർ കണ്ടുകൊണ്ടിരിക്കുന്നത്. പക്ഷേ, അത് നേരിടുന്നത് എനിക്കൊരു ത്രില്ലാണ്. ആ ത്രില്ല് അമ്മയിലെ എല്ലാവർക്കും വേണം. പോരാടുന്നവന് മാത്രമേ ഉയർപ്പുള്ളൂ, പകുതിവഴി ഇട്ടിട്ട് ഓടുന്നവനില്ല. ഞാൻ കൃഷ്ണനെയും ക്രിസ്തുവിനെയും ഒരുപോലെ കാണുന്നവനാണ്. ചവിട്ടി അരയ്ക്കപ്പെടുമ്പോഴും നീ നിന്റെ നാഥനെ വാരിപുണരുക, നിനക്കു വേണ്ടി പോരാടാനുള്ള പടയാളികളെ അവൻ വിട്ടുതരും. എന്റെ കൂടെ ജനങ്ങൾ എന്ന പടയാളികൾ ഉണ്ടെങ്കിൽ നമ്മുടെ സംഘത്തിന്റെ വിശ്വാസ്യത തച്ചുടയ്ക്കാൻ ശ്രമിക്കുന്നവരെ തകർക്കാനും ജനം നമ്മോടൊപ്പം നിൽക്കും. നമ്മുടെ ഒത്തൊരുമ നമ്മൾ പ്രകടമാക്കണം എന്ന് മാത്രം ആവശ്യപ്പെടുന്നു. ഈ കേരളപ്പിറവി അമ്മയുടെ പുനഃപിറവിയുടെ ദിനം കൂടിയാകട്ടെ."

English Summary:

Suresh Gopi Mass Speech at AMMA office

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT