കുഞ്ചാക്കോ ബോബൻ, പ്രിയാമണി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിത്തു അഷറഫ് സംവിധാനം നിർവഹിക്കുന്ന സിനിമയുടെ ഫസ്റ്റ്ലുക്ക് റിലീസ് ചെയ്തു. ഓഫിസർ ഓൺ ഡ്യൂട്ടി എന്നാണ് സിനിമയുടെ പേര്. കട്ടിമീശയുമായി പൊലീസ് ലുക്കിലാണ് ചാക്കോച്ചനെ കാണാനാകുന്നത്. നായാട്ട്, ഇരട്ട എന്നീ ചിത്രങ്ങളിലെ അഭിനയത്തിലൂടെ പ്രേക്ഷക

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുഞ്ചാക്കോ ബോബൻ, പ്രിയാമണി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിത്തു അഷറഫ് സംവിധാനം നിർവഹിക്കുന്ന സിനിമയുടെ ഫസ്റ്റ്ലുക്ക് റിലീസ് ചെയ്തു. ഓഫിസർ ഓൺ ഡ്യൂട്ടി എന്നാണ് സിനിമയുടെ പേര്. കട്ടിമീശയുമായി പൊലീസ് ലുക്കിലാണ് ചാക്കോച്ചനെ കാണാനാകുന്നത്.

നായാട്ട്, ഇരട്ട എന്നീ ചിത്രങ്ങളിലെ അഭിനയത്തിലൂടെ പ്രേക്ഷക ശ്രദ്ധ ആകർഷിച്ച നടനാണ് ജിത്തു അഷ്റഫ്. മാർട്ടിൻ പ്രക്കാട്ട് ഫിലിംസ്, ഗ്രീൻ റൂം പ്രൊഡക്‌ഷൻസ് എന്നീ കമ്പനികളുടെ ബാനറിൽ മാർട്ടിൻ പ്രക്കാട്ട്, സിബി ചാവറ, രഞ്ജിത്ത് നായർ എന്നിവ‍‍ര്‍ ചേർന്നാണ് സിനിമയുടെ നിർമാണം. സൂപ്പർഹിറ്റ് ചിത്രം ‘പ്രണയ വിലാസ’ത്തിന് ശേഷം ഈ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന സിനിമയാണിത്. 'ജോസഫ്', 'നായാട്ട്' സിനിമകളുടെ തിരക്കഥാകൃത്തും 'ഇലവീഴപൂഞ്ചിറ'യുടെ സംവിധായകനുമായ ഷാഹി കബീറാണ് സിനിമയുടെ തിരക്കഥയൊരുക്കുന്നത്. 

‘ഇരട്ട’ സിനിമയിൽ ജിത്തു അഷ്റഫ്, കുഞ്ചാക്കോ ബോബൻ
ADVERTISEMENT

കണ്ണൂർ സ്‌ക്വാഡിന്റെ സംവിധായകൻ റോബി വർഗീസ് രാജാണ് ചിത്രത്തിനായ് ക്യാമറ ചലിപ്പിക്കുന്നത്. ജേക്ക്സ് ബിജോയ് സംഗീത സംവിധാനം നിർവഹിക്കുന്നു. മനോജ് കെ.യു., ശ്രീകാന്ത് മുരളി, ഉണ്ണി ലാലു, ജയ കുറുപ്പ്, വൈശാഖ് ശങ്കർ, റംസാൻ, വിഷ്ണു ജി വാരിയർ, അനുനാഥ്, ലേയ മാമ്മൻ, ഐശ്വര്യ, അമിത് ഈപൻ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. 

ചിത്രസംയോജനം: ചമൻ ചാക്കോ, സംഗീതം: ജേക്സ് ബിജോയ്, പ്രൊഡക്‌ഷൻ ഡിസൈൻ: ദിലീപ് നാഥ്, പ്രൊഡക്‌ഷൻ കൺട്രോളർ: ഷബീർ മലവട്ടത്ത്, കോസ്റ്റ്യൂം: സമീറ സനീഷ്, മേക്കപ്പ്: റോണെക്സ് സേവ്യർ, സ്റ്റിൽസ്: നിദാദ് കെ എൻ.

English Summary:

Kunchako Boban-Jithu Ashraff Movie First Look