‘പണി’ സിനിമയെ വിമര്‍ശിച്ച് പോസ്റ്റിട്ട റിവ്യൂവറെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയ ജോജു ജോർജിന് പിന്തുണയുമായി അഖില്‍ മാരാര്‍. അറിഞ്ഞുകൊണ്ടുള്ള, കരുതിക്കൂട്ടിയുള്ള പണിയിൽ വീണ് പോയ ആളാണ് ജോജുവെന്നാണ് അഖില്‍ മാരാരുടെ വാദം. ജോജുവും താനും തമ്മിലുള്ള അടുപ്പം കൊണ്ടല്ല അദ്ദേഹത്തെ പിന്തുണയ്ക്കുന്നതെന്നും,

‘പണി’ സിനിമയെ വിമര്‍ശിച്ച് പോസ്റ്റിട്ട റിവ്യൂവറെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയ ജോജു ജോർജിന് പിന്തുണയുമായി അഖില്‍ മാരാര്‍. അറിഞ്ഞുകൊണ്ടുള്ള, കരുതിക്കൂട്ടിയുള്ള പണിയിൽ വീണ് പോയ ആളാണ് ജോജുവെന്നാണ് അഖില്‍ മാരാരുടെ വാദം. ജോജുവും താനും തമ്മിലുള്ള അടുപ്പം കൊണ്ടല്ല അദ്ദേഹത്തെ പിന്തുണയ്ക്കുന്നതെന്നും,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘പണി’ സിനിമയെ വിമര്‍ശിച്ച് പോസ്റ്റിട്ട റിവ്യൂവറെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയ ജോജു ജോർജിന് പിന്തുണയുമായി അഖില്‍ മാരാര്‍. അറിഞ്ഞുകൊണ്ടുള്ള, കരുതിക്കൂട്ടിയുള്ള പണിയിൽ വീണ് പോയ ആളാണ് ജോജുവെന്നാണ് അഖില്‍ മാരാരുടെ വാദം. ജോജുവും താനും തമ്മിലുള്ള അടുപ്പം കൊണ്ടല്ല അദ്ദേഹത്തെ പിന്തുണയ്ക്കുന്നതെന്നും,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘പണി’ സിനിമയെ വിമര്‍ശിച്ച് പോസ്റ്റിട്ട റിവ്യൂവറെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയ ജോജു ജോർജിന് പിന്തുണയുമായി അഖില്‍ മാരാര്‍. അറിഞ്ഞുകൊണ്ടുള്ള, കരുതിക്കൂട്ടിയുള്ള പണിയിൽ വീണ് പോയ ആളാണ് ജോജുവെന്നാണ് അഖില്‍ മാരാരുടെ വാദം. ജോജുവും താനും തമ്മിലുള്ള അടുപ്പം കൊണ്ടല്ല അദ്ദേഹത്തെ പിന്തുണയ്ക്കുന്നതെന്നും, കഴിഞ്ഞ 3 മാസമായി ജോജുവുമായി യാതൊരു തരത്തിലുള്ള ബന്ധവും തനിക്കില്ലെന്നും അഖില്‍ വിഡിയോയുടെ തുടക്കത്തില്‍ പ്രത്യേകം എടുത്തുപറയുന്നുണ്ട്. 

അഖിൽ മാരാറിന്റെ വാക്കുകൾ:

ADVERTISEMENT

‘‘നിഷ്കളങ്കമായ അഭിപ്രായം പറച്ചിൽ ആയിരുന്നില്ല മറിച്ച് പണി കൊടുക്കണം എന്ന കെപിസിസി വാർ റൂം മെമ്പർ ആയിരുന്ന ചാനലിൽ ജോലി ചെയ്തിരുന്ന ചുരുളി സിനിമ മികച്ചതായി തോന്നുകയും അതേസമയം ‘മാളികപ്പുറം’ സിനിമ കുട്ടികളെ കാണിക്കരുത് എന്ന് പറയുകയും ചെയ്ത, ലാലേട്ടനേയും സൈന്യത്തെയും അവഹേളിച്ച ചെകുത്താനെ ന്യായീകരിച്ചു പോസ്റ്റിട്ട, ബിഗ് ബോസിൽ റിയാസ് ആണ് യഥാർഥ വിജയി ആവേണ്ടത് എന്ന് അഭിപ്രായം പങ്കുവ‌ച്ച ഒരുവന്റെ മാനസിക തലം മനസിലാക്കാതെ വിദ്യാർഥി ആയി കണ്ട് തെറ്റിദ്ധരിച്ചവർക്ക് വേണ്ടി. അറിഞ്ഞു കൊണ്ടുള്ള കരുതി കൂട്ടിയുള്ള പണിയിൽ വീണ് പോയ ജോജു.

ഞാൻ ഈ വിഷയത്തെക്കുറിച്ച് സംസാരിക്കുമ്പോൾ ജോജുവുമായുള്ള എന്റെ ബന്ധം ചർച്ചയായേക്കാം. അതുകൊണ്ട് തന്നെ ഒരുകാര്യം തുറന്നുപറഞ്ഞുകൊണ്ട് സംസാരിച്ചു തുടങ്ങാം. ഞാനും ജോജുവുമായി കഴിഞ്ഞ മൂന്ന് മാസമായി യാതൊരു ബന്ധവുമില്ല. വാട്ട്സാപ്പിൽ പോലും ഞങ്ങൾ സംസാരിക്കാറില്ല. എന്റെ നമ്പർ ജോജു ബ്ലോക്ക് ചെയ്തിരിക്കുകയാണ്. കാരണം എന്നാണ് എനിക്ക് അറിയില്ല. 

ഈ സിനിമയുടെ പൂജ നടന്ന സമയത്ത് നിലവിളക്ക് കൊളുത്തിയ ഒരാളാണ് ഞാൻ. പിന്നീട് ഷൂട്ടിങ് ലൊക്കേഷനില്‍ പോയിട്ടുണ്ടായിരുന്നു. സിനിമാ ഷൂട്ട് കഴിഞ്ഞ സമയത്തും എഡിറ്റിങ് സമയത്തും ഈ സിനിമ എൺപത് ശതമാനത്തോളം കണ്ട ആളാണ് ഞാൻ. പക്ഷേ പിന്നീട് ഇതുമായി ബന്ധപ്പെട്ട് യാതൊരു സഹകരണങ്ങളും എന്റെ ഭാഗത്തുനിന്നും ഉണ്ടായില്ല, അവിടുന്ന് ഇങ്ങോട്ട് എന്നെ വിളിച്ചതുമില്ല. ഇപ്പോൾ പറയാൻ പോകുന്ന അഭിപ്രായം പൂർണമായും എന്റെ ശരികളുടെ അടിസ്ഥാനത്തിൽ മാത്രമാണെന്ന അറിയിക്കാനാണ് ഇത്രയും തുറന്നു പറഞ്ഞത്.

ജോജു ജോർജിനോടുളള താൽപര്യം കൊണ്ടല്ല, സിനിമയോടുള്ള താൽപര്യം കൊണ്ടും അതു പൂർത്തിയാക്കാൻ അതിനു പിന്നിൽ പ്രവർത്തിക്കുന്നവരുടെ കഷ്ടപ്പാട് അറിയാവുന്നതുകൊണ്ടുമാണ്. അഭിപ്രായം എന്നു പറയുന്നത് ബോധപൂർവം സിനിമയെ തകർക്കാനുള്ള പദ്ധതിയാണോ എന്ന് നിങ്ങളെ ബോധ്യപ്പെടുത്തുകയാണ് എന്റെ ഉദ്ദേശ്യം. അഭിപ്രായമാണോ ആക്രമണമാണോ എന്ന നടന്നതെന്ന് എന്റെ ഒരു ദിവസത്തെ പഠനത്തിനുള്ളില്‍ കണ്ടെത്തിയ കാര്യങ്ങൾ നിങ്ങളോട് ഞാൻ പങ്കുവയ്ക്കുകയാണ്. ഇതിൽ നിങ്ങൾക്ക് അനുകൂലിക്കാം, എതിർക്കാം.

ADVERTISEMENT

ഒരു നിഷ്കളങ്കനായ വിദ്യാർഥി സിനിമ കണ്ട് തന്റെ അഭിപ്രായം ഫെയ്സ്ബുക്കിൽ പങ്കുവച്ചു എന്നാണ് കരുതുന്നതെങ്കിൽ നിങ്ങൾക്കു തെറ്റി. അത്ര നിഷ്കളങ്കനായ വിദ്യാർഥിയല്ല ആദര്‍ശ് എന്ന ചെറുപ്പക്കാരൻ. ഇയാളൊരു ചാനൽ പ്രവർത്തകനും കോൺഗ്രസുകാരനുമാണ്. എന്നാൽ കോൺഗ്രസുകാർക്കു വേണ്ടിപോലും ഒന്നും ചെയ്യാത്ത സൈബർ കൊങി ഗണത്തിൽപെടുത്താവുന്ന വ്യക്തി. ഇങ്ങനെയൊരു സൈബർ കോൺഗ്രസ് കൊങിക്ക് ജോജുവിനോട് വിരോധം ഉണ്ടാകുക സ്വാഭാവികമാണ്. അത് ജോജുവിനോടുള്ള വ്യക്തിപരമായ വിരോധമായിരുന്നെങ്കിൽ ഈ വിഷയത്തിൽ ഞാൻ ഇടപെടില്ലായിരുന്നു. പക്ഷേ ആത്യന്തികമായി ഈ സിനിമയ്ക്കെതിരെയാണ് അയാൾ അക്രമിച്ചത്.

ജോജുവും കോൺഗ്രസും തമ്മിലുള്ള പ്രശ്നം നമുക്കെല്ലാം അറിയാവുന്നതാണ്. അന്ന് നേരിട്ടും സൈബർ ഇടങ്ങളിലൂടെയും എത്രത്തോളം ആക്രമിക്കാമോ അത്രത്തോളം ജോജുവിനെ ആക്രമിച്ചു. 18 ലക്ഷം ഫോളോവേഴ്സുള്ള അദ്ദേഹത്തിന്റെ ഇൻസ്റ്റഗ്രാം വരെ പൂട്ടിക്കെട്ടി പോകേണ്ടി വന്നു. ഒരുപക്ഷേ അന്ന് ഇതിനു ചുക്കാൻ പിടിച്ചവരുടെ കൂട്ടത്തിൽപെട്ടവനാകാം ഈ ആദർശ്. 

പിന്നീട് നാളുകൾ കഴിഞ്ഞു. ജോജുവിന് സംസ്ഥാന പുരസ്കാരം കിട്ടി. എന്നിട്ടും കോൺഗ്രസ് പ്രവർത്തകർ അദ്ദേഹത്തിനെതിരെ ആരോപണവുമായി എത്തി. ജോജു ജോർജിന് കമ്യുണിസ്റ്റ് പാർട്ടിയുമായി യാതൊരു ബന്ധവുമില്ല. അദ്ദേഹത്തിന്റെ കുടുംബം ഒരു കോൺഗ്രസ് കുടുംബവുമാണ്. പെട്ടന്നുണ്ടായ വികാരവിക്ഷോഭത്തിൽ അന്ന് പ്രതികരിച്ചതുപോലെ ആയിരിക്കാം കഴിഞ്ഞ ദിവസവും സംഭവിച്ചത്.

മറ്റുള്ളവർ അറിയണം എന്ന ഉദ്ദേശ്യത്തോടെയാണ് നമ്മൾ പല കാര്യങ്ങളും ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്യുന്നത്. പക്ഷേ അതേ പോസ്റ്റ് സിനിമാ ചർച്ചകൾ നടക്കുന്ന വിവിധ ഫെയ്സ്ബുക്ക് പോസ്റ്റുകളിൽ ഇട്ടു. പോസ്റ്റ് ചെയ്യുക മാത്രമല്ല, ഈ സിനിമ കാണരുതെന്ന് പലരോടും കമന്റ് ചെയ്യുന്നു. 

ADVERTISEMENT

സിനിമയിൽ റേപ്പ് സീൻ കാണിച്ചത് ശരിയായില്ലെന്നാണ് അയാൾ ഉയർത്തുന്ന പ്രധാന പ്രശ്നം. അത് സമൂഹത്തിൽ ചെലുത്തുന്ന പ്രതിഫലനം വളരെ ഗുരുതരമാണെന്നും പറഞ്ഞുവയ്ക്കുന്നു. ആവേശം സിനിമ ഭയങ്കര ഹിറ്റായിരുന്നു. ഈ സിനിമയിലെ ചെറുപ്പക്കാരുടെ ജീവിതം കാണിച്ചുവച്ചിരിക്കുന്നതുപോലെ കുട്ടികൾ അനുകരിക്കാൻ തുടങ്ങിയാൽ എത്രത്തോളം അധപതനം ഇവിടെ ഉണ്ടാകുമെന്ന് ചര്‍ച്ചയിൽ കൊണ്ടുവന്നിട്ടുണ്ടോ? ആത്യന്തികമായി ഇതൊരു സിനിമയാണെന്നും സമൂഹത്തിൽ യാതൊരു ചലനങ്ങളും ഇതിനുണ്ടാക്കാൻ കഴിയില്ലെന്ന ബോധ്യമുള്ള മനുഷ്യരാണ് നമ്മളൊക്കെ. അതുകൊണ്ട് നമ്മളിത് കാണുന്നു, ആസ്വദിക്കുന്നു, കളയുന്നു.

മലയാളത്തിൽ മോഹൻലാലിനെയും മമ്മൂട്ടിയെയുംപോലെ പ്രേക്ഷകരെ സ്വാധീനിച്ച രണ്ട് നടന്മാരില്ല. മോഹൻലാലിന്റെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നാണ് സദയത്തിലെ സത്യനാഥൻ. ഇയാൾ പെൺകുട്ടികളെ കൊന്നുകളയുകാണ്. ഈ സിനിമ കണ്ട പ്രേക്ഷകർ ആരെങ്കിലും ആ കഥാപാത്രത്തെ പോലെ ചിന്തിച്ചിട്ടുണ്ടോ?

ഈ ആദർശിന് ഇഷ്ടപ്പെട്ട ഒരു സിനിമയാണ് ചുരുളി. ഈ സിനിമയ്ക്ക് എ സർട്ടിഫിക്കറ്റ് നൽകിയ സിനിമയാണ് നിങ്ങൾക്ക് ഇഷ്ടമുണ്ടെങ്കിൽ കണ്ടാൽപോലെ എന്നായിരുന്നു അയാളുടെ പ്രതികരണം. ചുരുളി ഒടിടിയിൽ ഇറങ്ങിയ സിനിമയാണ്. അങ്ങനെയെങ്കിൽ ചുരുളിയിൽ ഉപയോഗിച്ച പദ പ്രയോഗങ്ങൾ കേരളത്തിലെ പുതുതലമുറ ഏറ്റെടുക്കാനുള്ള സാധ്യത കൂടുതൽ ആയിട്ടുപോലും അത് സമൂഹത്തിൽ ഉണ്ടാക്കുന്ന പ്രതിഫലനത്തെക്കുറിച്ച് അദ്ദേഹത്തിനൊരു പ്രശ്നവുമില്ല.

മാളികപ്പുറം സിനിമ കുട്ടികൾ ഒരിക്കലും കാണരുതെന്നും എ സർട്ടിഫിക്കറ്റ് നൽകണമെന്നും പറഞ്ഞ ആളാണ് ഈ ആദർശ്. എന്താണ് ഇവന്റെ സിനിമാ ആസ്വാദന ബോധ്യം. വയനാട്ടിൽ എത്തി സഹായം നൽകിയ മോഹൻലാലിനെ ആക്ഷേപിച്ച ചെകുത്താനെ അനുകൂലിച്ച് പോസ്റ്റ് ഇട്ടവനാണ് ആദർശ്. ഇയാളുടെ മനോനില ഏതെങ്കിലും ആശുപത്രിയിൽ കൊണ്ടുപോയി പരിശോധിക്കേണ്ടതാണ്.

ഈ സിനിമയിൽ ജോജുവിനേക്കാൾ കയ്യടി നേടിയത് സാഗറും ബോബി കുര്യനുമാണ്. എത്രയോ സിനിമാക്കാർ ചിത്രത്തെ പ്രശംസിച്ചെത്തി. കമൽഹാസൻ, മണിരത്നം, അനുരാഗ് കശ്യപ്, ലിജോ ജോസ് വരെ ഇതിലുണ്ട്. സിനിമ ഇഷ്ടപ്പെടാത്ത ഒരു കൂട്ടം ആളുകളും ഉണ്ടാകാം.

പക്ഷേ ഇവിടെ സംഭവിച്ചത് അഭിപ്രായ പങ്കുവയ്ക്കൽ മാത്രമല്ല. മുൻകാലത്ത് കോൺഗ്രസുമായി ഏറ്റുമുട്ടിയ നടന്‍, അയാൾ സംവിധായകനായ സമയത്ത് അയാൾക്ക് ലഭിക്കുന്ന ജനപ്രീതി കണ്ട് ഹാലിളകിയ ഒരു സൈബർ കൊങ്ങിയുടെ ധീനരോധനമാണ് അയാൾ രേഖപ്പെടുത്തിയത്. ആദ്യം ജോജു വാട്സാപ്പിൽ വിളിച്ചപ്പോൾ കട്ട് ചെയ്ത്, രണ്ടാമത് വിളിച്ചപ്പോൾ റെക്കോർഡ് ചെയ്ത് അത് പുറത്തുവിട്ടു.

സിനിമയെ ബോധപൂർവം നശിപ്പിക്കാൻ നോക്കുന്ന കൃമികീടങ്ങളെ കൂടി നിങ്ങൾ തിരിച്ചറിയണം. നിങ്ങൾ ആരെയും അനുകൂലിക്കണമെന്നോ എതിർക്കണമെന്നോ ഞാൻ പറയില്ല. പക്ഷേ ഒരുവന് മാനസികമായി ഉണ്ടാകുന്ന വികാരവിക്ഷോഭങ്ങളെ കൂടി മനസ്സിലാക്കണം. നിങ്ങൾക്ക് ഏറ്റവും പ്രിയപ്പെട്ടത് എന്നുതോന്നുന്ന ഒരുകാര്യത്തെക്കുറിച്ച് മോശം പറയുമ്പോൾ തീർച്ചയായും വിഷമം വരും. അയാളുടെ ഭാഗം കൂടി നിങ്ങൾ ചിന്തിക്കണം.

20 കോടിയലധികം പണം മുടക്കി എടുത്ത സിനിമയാണിത്. അതിൽ പകുതിയലധികം പൈസയും പലിശയ്ക്കും ബ്ലേഡിനെടുത്തും മേടിച്ചതാണെന്നും എനിക്കറിയാം. ഇന്നലെകളില്‍ കോൺഗ്രസ് പാർട്ടിക്കെതിരെ സംസാരിച്ച ഒരുവനെ ഞങ്ങൾ തിരിച്ചു പണിയുമെന്നു പറഞ്ഞ് നടന്ന ചർച്ചയുടെ ഭാഗം കൂടിയാണോ ആദർശ് എന്ന് ചിന്തിക്കേണ്ടതുണ്ട്. അധികം വാഴ്ത്തിപ്പാടേണ്ട ഒരുകാര്യവും ഈ ചെറുപ്പക്കാരനില്ല. ഇയാളൊരു മാധ്യമ പ്രവർത്തകനാണ് യുവജന ക്ഷേമ കമ്മിഷന്‍റെ പ്രസംഗ മത്സരത്തില്‍ ഒന്നാം സ്ഥാനം കിട്ടിയിട്ടുള്ള, അത്യാവശ്യം സംസാരിക്കാന്‍ ഒരാൾ. ജോജുവിന്റെ പ്രഫഷൻ സിനിമയും എഴുത്തുമൊക്കെയാണ്. ആ മേഖലയിൽ അയാൾ ശോഭിക്കുന്നു. വ്യക്തിപരമായ അയാളുടെ പ്രശ്നങ്ങളും കുഴപ്പങ്ങളും ചർച്ച ചെയ്യുന്നതിനൊപ്പം തന്നെ ഇത്തരം കൃമികീടങ്ങളെയും സമൂഹം തിരിച്ചറിയണം.’’

English Summary:

Pani Review Fallout: Akil Marar Defends Joju George, Claims "Planned Trap