ഇത് പറയാൻ നീയാരാടാ: ഫഹദിനും നസ്രിയയ്ക്കും പിന്തുണയുമായി വിനായകൻ
സംഗീതസംവിധായകൻ സുഷിൻ ശ്യാമിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ ചലച്ചിത്രതാരങ്ങളായ ഫഹദ് ഫാസിലും നസ്രിയയും തൃപ്പൂണിത്തുറ ക്ഷേത്രത്തിൽ കയറിയതിനെ വർഗീയവൽക്കരിക്കാൻ ശ്രമിക്കുന്നവർക്കെതിരെ രൂക്ഷ വിമർശനവുമായി നടൻ വിനായകൻ. അഡ്വ. കൃഷ്ണരാജ് എന്ന പ്രൊഫൈലിൽ നിന്നു പങ്കുവയ്ക്കപ്പെട്ട ഒരു പോസ്റ്റിന്റെ സ്ക്രീൻഷോട്ട്

സംഗീതസംവിധായകൻ സുഷിൻ ശ്യാമിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ ചലച്ചിത്രതാരങ്ങളായ ഫഹദ് ഫാസിലും നസ്രിയയും തൃപ്പൂണിത്തുറ ക്ഷേത്രത്തിൽ കയറിയതിനെ വർഗീയവൽക്കരിക്കാൻ ശ്രമിക്കുന്നവർക്കെതിരെ രൂക്ഷ വിമർശനവുമായി നടൻ വിനായകൻ. അഡ്വ. കൃഷ്ണരാജ് എന്ന പ്രൊഫൈലിൽ നിന്നു പങ്കുവയ്ക്കപ്പെട്ട ഒരു പോസ്റ്റിന്റെ സ്ക്രീൻഷോട്ട് പങ്കുവച്ചുകൊണ്ടാണ് വിനായകന്റെ പ്രതികരണം.
സിന്ധ്, ഹിന്ദ്, ഇന്ത്യ, ഇന്ത്യൻ എന്നതെല്ലാം എന്താണെന്ന് അറിയാൻ ശ്രമിക്കണമെന്ന ഉപദേശം കൂടി വിനായകൻ പങ്കുവയ്ക്കുന്നു. വിനായകന്റെ പോസ്റ്റ് വളരെ വേഗത്തിൽ വൈറലായി. നിരവധി പേർ വിനായകന്റെ അഭിപ്രായത്തോട് അനുകൂലിച്ച് കമന്റുകളുമായെത്തി. ‘വിനായകൻ ആ പറഞ്ഞത് ന്യായം’ എന്നായിരുന്നു ഒരാളുടെ കമന്റ്.
ഫഹദ് ഫാസിലും നസ്രിയയും ക്ഷേത്രത്തിന് അകത്തു കടന്നത് ആചാരലംഘനമാണെന്ന് ആരോപിച്ചായിരുന്നു കൃഷ്ണരാജിന്റെ പോസ്റ്റ്. എന്നാൽ, ക്ഷേത്രത്തിന്റെ ചുറ്റുമതിലിനുള്ളിൽ ആർക്കും കടന്നു നിൽക്കാമെന്നും അത് ആചാരലംഘനമല്ലെന്നും ചിലർ ചൂണ്ടിക്കാട്ടി. കഴിഞ്ഞ ദിവസമായിരുന്നു സുഷിൻ ശ്യാമും ഉത്തരയും വിവാഹിതരായത്. തൃപ്പൂണിത്തുറ പൂർണത്രയേശ ക്ഷേത്രത്തിൽ നടന്ന ലളിതമായ ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.