‘റോളക്സ്’ നല്ലവനാകുമോ?; അത് നീതികേടെന്ന് സൂര്യയുടെ മറുപടി
റോളക്സ് എന്ന കഥാപാത്രത്തിന് ഒരിക്കലും നല്ലവനായി എത്താൻ സാധിക്കില്ലെന്ന് വെളിപ്പെടുത്തി സൂര്യ. റോളക്സിന്റെ കഥ പറയുന്ന ചിത്രത്തില്‍ ആ കഥാപാത്രത്തിന്റെ പോസിറ്റീവുകള്‍ കാണിക്കുമോ എന്ന ചോദ്യത്തോട് റോളക്സ് എന്നത് നെഗറ്റീവ് കഥാപാത്രമാണെന്നും അയാളില്‍ നന്മയുണ്ടായാല്‍ പ്രേക്ഷകര്‍ അയാളെ ആരാധിക്കുമെന്നും

റോളക്സ് എന്ന കഥാപാത്രത്തിന് ഒരിക്കലും നല്ലവനായി എത്താൻ സാധിക്കില്ലെന്ന് വെളിപ്പെടുത്തി സൂര്യ. റോളക്സിന്റെ കഥ പറയുന്ന ചിത്രത്തില്‍ ആ കഥാപാത്രത്തിന്റെ പോസിറ്റീവുകള്‍ കാണിക്കുമോ എന്ന ചോദ്യത്തോട് റോളക്സ് എന്നത് നെഗറ്റീവ് കഥാപാത്രമാണെന്നും അയാളില്‍ നന്മയുണ്ടായാല്‍ പ്രേക്ഷകര്‍ അയാളെ ആരാധിക്കുമെന്നും അതുകൊണ്ട് തന്നെ ലോകേഷ് ഒരിക്കലും അങ്ങനെയൊരു കാര്യം ചെയ്യുമെന്ന് താന്‍ കരുതുന്നില്ലെന്ന് സൂര്യ പ്രതികരിച്ചു. ‘കങ്കുവ’ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് കൊച്ചിയിൽ നടത്തിയ പ്രസ് മീറ്റില്‍ സംസാരിക്കുകയായിരുന്നു താരം.
‘‘റോളക്സിന്റെ സ്റ്റാന്‍ഡ് എലോണ്‍ ചിത്രം ആ കഥാപാത്രത്തിന്റെ വില്ലനിസം കാണിക്കുന്ന ചിത്രമാകും. ഒരിക്കലും ആ കഥാപാത്രത്തിന്റെ പോസിറ്റീവ് കാര്യങ്ങള്‍ ലോകേഷ് കാണിക്കുമെന്ന് ഞാന്‍ കരുതുന്നില്ല. കാരണം, യാതൊരു തരത്തിലും പ്രേക്ഷകര്‍ക്ക് ഇഷ്ടം തോന്നേണ്ട കഥാപാത്രമല്ല അത്. അയാളുടെ ചെയ്തികള്‍ ഒരിക്കലും ന്യായീകരിക്കപ്പെടേണ്ടതുമല്ല.
അങ്ങനെ കാണിച്ചാല്‍ ആ കഥാപാത്രത്തോടും സമൂഹത്തോടും ചെയ്യുന്ന നീതികേടാകും. അയാളെ ന്യായീകരിക്കുന്നതായി കാണിച്ചാല്‍ പ്രേക്ഷകര്‍ ആ കഥാപാത്രത്തെ ആരാധിക്കാന്‍ ചാന്‍സുണ്ട്. സമൂഹത്തിന്റെ ഇപ്പോഴത്തെ അവസ്ഥയില്‍ അത് വളരെ അപകടകരമാണ്,’’ സൂര്യ പറഞ്ഞു.