ഏറ്റവും അടുത്ത സുഹൃത്തും ഛായാഗ്രാഹകനുമായ നിമിഷ് രവിക്ക് പിറന്നാൾ ആശംസയുമായി നടി അഹാന കൃഷ്ണ. നിമിഷ് രവിക്ക് 30 വയസ്സ് തികഞ്ഞെന്ന് വിശ്വസിക്കാൻ കഴിയുന്നില്ലെന്നും 21 വയസ്സുള്ളപ്പോൾ പണിയൊന്നുമില്ലാതെ ചുറ്റിത്തിരിഞ്ഞത് ഇന്നലത്തെപ്പോലെ ഓർക്കുന്നെന്നും അഹാന സമൂഹ മാധ്യമത്തിൽ കുറിച്ചു. ജോലിയോടുള്ള ആത്മാർഥതയും മനസ്സിന്റെ നന്മയുമാണ് തങ്ങൾ ആഗ്രഹിച്ച സ്ഥലത്ത് നിമിഷ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഏറ്റവും അടുത്ത സുഹൃത്തും ഛായാഗ്രാഹകനുമായ നിമിഷ് രവിക്ക് പിറന്നാൾ ആശംസയുമായി നടി അഹാന കൃഷ്ണ. നിമിഷ് രവിക്ക് 30 വയസ്സ് തികഞ്ഞെന്ന് വിശ്വസിക്കാൻ കഴിയുന്നില്ലെന്നും 21 വയസ്സുള്ളപ്പോൾ പണിയൊന്നുമില്ലാതെ ചുറ്റിത്തിരിഞ്ഞത് ഇന്നലത്തെപ്പോലെ ഓർക്കുന്നെന്നും അഹാന സമൂഹ മാധ്യമത്തിൽ കുറിച്ചു.  ജോലിയോടുള്ള ആത്മാർഥതയും മനസ്സിന്റെ നന്മയുമാണ് തങ്ങൾ ആഗ്രഹിച്ച സ്ഥലത്ത് നിമിഷ് രവിയെ എത്തിച്ചതെന്ന് കുറിച്ച അഹാന ഇരുവരും ഒന്നിച്ചുള്ള ഒരു ചിത്രവും പങ്കുവച്ചിട്ടുണ്ട്.  

‘‘സന്തോഷകരമായ മുപ്പതാം ജന്മദിനം നിം. നിനക്ക് 30 വയസ്സായെന്ന് വിശ്വസിക്കാൻ കഴിയുന്നില്ല. നിനക്ക് 21 വയസ്സുള്ളപ്പോൾ നമ്മൾ തിരുവനന്തപുരത്ത് പണിയൊന്നുമില്ലാതെ ഒരുപാട് പ്രതീക്ഷകളുമായി ചുറ്റിത്തിരിഞ്ഞു നടന്നത് ഇന്നലത്തെപ്പോലെ തോന്നുന്നു.  ഇന്ന് നീ എവിടെയെത്തിയിരിക്കുന്നെന്ന് നോക്കൂ, നീ എവിടെയെത്തണമെന്ന് നമ്മൾ സ്വപ്നം കണ്ടോ അവിടെ നീ എത്തിച്ചേർന്നിരിക്കുന്നു.  

ADVERTISEMENT

നിനക്ക് ഇനിയും ഒരുപാട് ദൂരം പോകാനുണ്ട്. നിന്റെ പ്രതിഭയും ജോലിയോടുള്ള അഭിനിവേശവും എല്ലാം നിങ്ങളാണ്-നിങ്ങളുടെ കഴിവും ജോലിയോടുള്ള അഭിനിവേശവും അക്ഷീണ പരിശ്രമവും കൊണ്ടാണ് നീ എത്തേണ്ടിടത്ത് എത്തിയത്. നിങ്ങളുടെ മനോഹരമായ ഹൃദയം ഇതും അതിലേറെയും അർഹിക്കുന്നു. എന്റെ ഏറ്റവും പ്രിയപ്പെട്ട കേക്കിൻ കഷ്ണത്തിന്‌ സന്തോഷകരമായ ജന്മദിനം ആശംസിക്കുന്നു.’’–അഹാന കൃഷ്ണ കുറിച്ചു.

അഹാന കൃഷ്ണ നായികയായെത്തിയ ടൊവിനോ ചിത്രം ലൂക്കയുടെ ഛായാഗ്രാഹകനാനായിരുന്നു നിമിഷ് രവി.  ലൂക്ക കൂടാതെ സാറാസ്, കുറുപ്പ്, റോഷാക്ക്, കിഹഅ ഓഫ് കൊത്ത, മമ്മൂട്ടിയുടെ വരാനിരിക്കുന്ന ബസ്സൂക്ക തുടങ്ങിയ ചിത്രങ്ങൾക്ക് വേണ്ടിയും ക്യാമറ ചലിപ്പിച്ചത് നിമിഷ് രവിയാണ്.  ദുൽഖറിന്റെ ലക്കി ഭാസ്കർ എന്ന സിനിമയിലൂടെ തെലുങ്കിലും നിമിഷ് അരങ്ങേറ്റം കുറിച്ചിരുന്നു.

English Summary:

Actress Ahaana Krishna has sent birthday wishes to her closest friend and cinematographer, Nimish Ravi.