അൽത്താഫ് സലീമും ജോമോൻ ജ്യോതിറും അനാർക്കലിയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പുതിയ സിനിമയുടെ പൂജ ചോറ്റാനിക്കര ദേവീക്ഷേത്രത്തിൽ വച്ച് നടന്നു. പൂജ ചടങ്ങിൽ സംവിധായകൻ സതീഷ് തൻവി, മഹേഷ് ഭുവനേന്ദ്, നിഖിൽ എസ്. പ്രവീൺ എന്നിവർ ചേർന്ന് വിളക്ക് തെളിയിച്ചു. ഫസ്റ്റ് ക്ലാപ്പ് തിരക്കഥാകൃത്ത് അഭിലാഷ് പിള്ള

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അൽത്താഫ് സലീമും ജോമോൻ ജ്യോതിറും അനാർക്കലിയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പുതിയ സിനിമയുടെ പൂജ ചോറ്റാനിക്കര ദേവീക്ഷേത്രത്തിൽ വച്ച് നടന്നു. പൂജ ചടങ്ങിൽ സംവിധായകൻ സതീഷ് തൻവി, മഹേഷ് ഭുവനേന്ദ്, നിഖിൽ എസ്. പ്രവീൺ എന്നിവർ ചേർന്ന് വിളക്ക് തെളിയിച്ചു. ഫസ്റ്റ് ക്ലാപ്പ് തിരക്കഥാകൃത്ത് അഭിലാഷ് പിള്ള നിർവഹിച്ചു. ധർമ്മജൻ ബോൾഗാട്ടി, വിനയ് ഫോർട്ട്, ഹരി പത്തനാപുരം തുടങ്ങിയവർ സന്നിഹിതരായിരുന്നു.

എലമെന്‍റ്സ് ഓഫ് സിനിമയുടെ ബാനറിൽ എം. ശ്രീരാജ് എ.കെ.ഡി നിർമിക്കുന്ന സിനിമ സംവിധാനം ചെയ്യുന്നത് സതീഷ് തൻവിയാണ്. പ്രമുഖ താരങ്ങൾക്കൊപ്പം സിനിമയിൽ പ്രവർത്തിച്ചുകൊണ്ട് തന്നെ സിനിമ പഠിക്കുവാനുള്ള അവസരം വിദ്യാർഥികൾക്ക് നൽകുന്ന ഇൻസ്റ്റിറ്റ്യൂട്ടായ ‘എലമെന്റ്സ് ഓഫ് സിനിമ’യുടെ ആദ്യ നിർമാണ സംരംഭം കൂടിയാണ് ഈ ചിത്രം എന്ന പ്രത്യേകതയുമുണ്ട്. 

ADVERTISEMENT

അസീസ് നെടുമങ്ങാട്, അന്ന പ്രസാദ് തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിൽ ഒരുമിക്കുന്നത്. ജി. മാർത്താണ്ഡൻ, അജയ് വാസുദേവ്, ഡിക്സൺ പൊടുത്താസ് എന്നിവരാണ് എക്സി. പ്രൊഡ്യൂസർമാർ. ഷിഹാബ് കരുനാഗപ്പിള്ളിയുടെ കഥയ്ക്ക് ഷിഹാബും സർജി വിജയനും സതീഷ് തൻവിയും ചേർന്നാണ് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. കോമഡി ജോണറിൽ ഒരുങ്ങുന്ന സിനിമയുടെ ചിത്രീകരണം എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളിലായാണ് നടക്കുന്നത്.

ഛായാഗ്രഹണം: നിഖിൽ എസ്. പ്രവീൺ, എഡിറ്റർ: മഹേഷ് ഭുവനേന്ദ്, സംഗീതം: മണികണ്ഠൻ അയ്യപ്പൻ, കോസ്റ്റ്യൂം: ഡോണ മറിയം ജോസഫ്, മേക്കപ്പ്: സുധി ഗോപിനാഥ്, ആ‍ർട്ട്: മധുരാഘവൻ, ചീഫ് അസോസിയേറ്റ്: സുമിലാൽ സുബ്രഹ്മണ്യൻ, പ്രൊഡക്‌ഷൻ കൺട്രോളർ: രാഹുൽ രാജാജി, പബ്ലിസിറ്റി ഡിസൈന‍ർ: ആന്‍റണി സ്റ്റീഫൻ, മാർക്കറ്റിങ്: ഹെയിൻസ്, പിആർഒ: ആതിര ദിൽജിത്ത്.

English Summary:

The pooja ceremony for a new film starring Althaf Salim, Jomon T. John, and Anarkali was held at Chottanikkara Devi Temple.