പ്രണയം മൊട്ടിട്ട നിമിഷം ഓർത്തെടുത്ത് നയൻതാരയും വിഘ്നേശ് ശിവനും. നെറ്റ്ഫ്ലിക്സ് പുറത്തു വിട്ട റീൽ വിഡിയോയിലാണ് ഇരുവരും പരസ്പരം പ്രണയം തോന്നിയ നിമിഷങ്ങൾ പങ്കുവയ്ക്കുന്നത്. വിഘ്നേശ് സംവിധാനം ചെയ്ത നാനും റൗഡി താൻ എന്ന സിനിമയിലെ സെറ്റിൽ വച്ചു നടന്ന ആദ്യ സംഭാഷണങ്ങൾ ഇരുവരും പങ്കുവച്ചു. 2015ൽ റിലീസ് ചെയ്ത

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്രണയം മൊട്ടിട്ട നിമിഷം ഓർത്തെടുത്ത് നയൻതാരയും വിഘ്നേശ് ശിവനും. നെറ്റ്ഫ്ലിക്സ് പുറത്തു വിട്ട റീൽ വിഡിയോയിലാണ് ഇരുവരും പരസ്പരം പ്രണയം തോന്നിയ നിമിഷങ്ങൾ പങ്കുവയ്ക്കുന്നത്. വിഘ്നേശ് സംവിധാനം ചെയ്ത നാനും റൗഡി താൻ എന്ന സിനിമയിലെ സെറ്റിൽ വച്ചു നടന്ന ആദ്യ സംഭാഷണങ്ങൾ ഇരുവരും പങ്കുവച്ചു. 

2015ൽ റിലീസ് ചെയ്ത നാനും റൗഡി താൻ എന്ന സിനിമയിലൂടെയാണ് നയൻതാരയും വിഘ്നേശും പരിചയപ്പെടുന്നതും പ്രണയത്തിലാകുന്നതും. ആ സിനിമയുടെ ഷൂട്ടിങ് സമയത്ത് അവിചാരിതമായി താൻ വിഘ്നേശിനെ ശ്രദ്ധിക്കാൻ തുടങ്ങിയെന്ന് നയൻതാര പറയുന്നു. ‘ഒരു ദിവസം പെട്ടെന്ന്, പോണ്ടിച്ചേരിയിലെ റോഡിൽ ഒരു സീൻ എടുക്കുകയായിരുന്നു. ഷൂട്ടിനു വേണ്ടി ആ റോഡ് അടച്ചിരുന്നതുകൊണ്ട് ഞാൻ അവിടെ തന്നെ ഇരുന്ന് എന്റെ ഷോട്ടിന് കാത്തിരിക്കുകയായിരുന്നു. വിക്കിയാകട്ടെ വിജയ് സേതുപതി സാറിന്റെ ഒരു ഷോട്ട് എടുക്കാനുള്ള നിർദേശങ്ങൾ നൽകുകയായിരുന്നു. എന്താണെന്നറിയില്ല, ആ സമയത്ത് ഞാൻ പെട്ടെന്ന് അദ്ദേഹത്തെ നോക്കി. അതും വേറൊരു തരത്തിൽ! എന്റെ മനസ്സിൽ ആദ്യം തോന്നിയത്, വിക്കിയെ കാണാൻ നല്ല ക്യൂട്ട് ആണല്ലോ എന്നായിരുന്നു. അദ്ദേഹം ആളുകൾക്ക്‌ നിർദേശങ്ങൾ നൽകുന്നത്... സംവിധായകൻ എന്ന നിലയിൽ വർക്ക്‌ ചെയ്യുന്നത്... ഞാൻ അപ്പോഴാണ് അദ്ദേഹത്തെ ശരിക്കും ശ്രദ്ധിക്കുന്നത്,’ നയൻതാര വെളിപ്പെടുത്തി. 

ADVERTISEMENT

എന്നാൽ, നയൻതാര ഷൂട്ടിന് വന്നപ്പോഴൊന്നും പ്രണയമെന്ന ചിന്ത തന്റെ വിദൂരസ്വപ്നത്തിൽ പോലുമുണ്ടായിരുന്നില്ലെന്ന് വിഘ്നേശ് പറയുന്നു. ഷൂട്ട് കഴിഞ്ഞു നയൻതാര യാത്ര പറഞ്ഞ നിമിഷം വിഘ്നേശ് ഓർത്തെടുത്തു. ‘നയൻ മാഡത്തിന്റെ  ഭാഗങ്ങളുടെ ഷൂട്ട് കഴിഞ്ഞ് പോയപ്പോൾ അവർ പറഞ്ഞു, സെറ്റിലിരിക്കുന്നത് ഞാൻ മിസ്സ് ചെയ്യും എന്ന്. ഞാനും പറഞ്ഞു, എനിക്കും സെറ്റ് മിസ്സ് ചെയ്യുമെന്ന്! കാണാൻ ഭംഗിയുള്ള ഒരു പെൺകുട്ടി വന്നാൽ അവരെ കാണാൻ നല്ല രസമുണ്ടല്ലോ എന്നൊക്കെ ആരായാലും മനസ്സിൽ വിചാരിക്കുമല്ലോ. പക്ഷേ, ഞാൻ നുണ പറയുകയല്ല... അങ്ങനെയൊരു ചിന്ത എനിക്ക് നയൻ മാഡത്തെക്കുറിച്ച് വന്നതേയില്ല,’ വിഘ്നേശ് ശിവൻ പറഞ്ഞു. 

സിനിമയ്ക്ക് അപ്പുറമുള്ള സൗഹൃദസംഭാഷണം പരസ്പരം സാധ്യമാണെന്ന് തിരിച്ചറിഞ്ഞ് ആദ്യം ഈ ബന്ധത്തിന് താൽപര്യമെടുത്തത് താനാണെന്നും നയൻതാര വെളിപ്പെടുത്തി.  നെറ്റ്ഫ്ലിക്സിലൂടെ റിലീസ് ചെയ്യാനൊരുങ്ങുന്ന വിവാഹ ഡോക്യുമെന്ററിയിലാണ് സ്വകാര്യജീവിതത്തിലെ അപൂർവനിമിഷങ്ങളെക്കുറിച്ച് നയൻതാരയും വിഘ്നേശ് ശിവനും മനസു തുറക്കുന്നത്. നവംബർ 18നാണ് ഡോക്യുമെന്ററി റിലീസ് ചെയ്യുന്നത്.

English Summary:

Nayanthara And Vignesh Shivan Share Their Love Story In Netflix Documentary