മലയാളത്തിലെ യുവതാരനിരയിൽ ശ്രദ്ധേയരായ സണ്ണി വെയ്‌നും ലുക്‌മാൻ അവറാനും പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രം 'ടർക്കിഷ് തർക്കം' ട്രെയിലർ എത്തി. അടിമുടി സസ്പെൻസ് നിറയുന്നതാണ് ട്രെയിലർ. പൊലീസ് വേഷത്തിലാണ് സണ്ണി വെയ്ൻ ചിത്രത്തിലെത്തുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മഴവിൽ മനോരമയിലെ റിയാലിറ്റി ഷോയിലൂടെ ശ്രദ്ധ നേടിയ ആമിന നിജാം ചിത്രത്തിൽ ശ്രദ്ധേയമായ ഒരു വേഷം അവതരിപ്പിക്കുന്നു. ഹരിശ്രീ അശോകനും വേറിട്ട ഗെറ്റപ്പിലാണ് ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് നവാസ് സുലൈമാൻ ആണ്. 

ADVERTISEMENT

ബിഗ് പിക്‌ചേഴ്‌സിന്റെ ബാനറിൽ നാദിർ ഖാലിദ് അവതരിപ്പിക്കുന്ന ചിത്രം നിർമിക്കുന്നത് നാദിർ ഖാലിദും അഡ്വക്കേറ്റ് പ്രദീപ് കുമാറും ചേർന്നാണ്. സണ്ണി വെയ്ൻ, ലുക്മാൻ അവറാൻ എന്നിവർക്കൊപ്പം ഹരിശ്രീ അശോകൻ, സുജിത് ശങ്കർ, ആമിന നിജാം, ശ്രീരേഖ, ഡയാന ഹമീദ്, ജയശ്രീ തുടങ്ങി അറുപതോളം ആർട്ടിസ്റ്റുകൾ ഒന്നിക്കുന്ന ചിത്രമാണ് ടർക്കിഷ് തർക്കം. 

അബ്ദുൽ റഹീം ആണ് ഛായാഗ്രഹണം. ഇഫ്തിയാണ് ടർക്കിഷ് തർക്കത്തിലെ ഗാനങ്ങൾ ഒരുക്കുന്നത്. സൗണ്ട് ഡിസൈനിങ്ങിന് ഏറെ പ്രാധാന്യമുള്ള സിനിമയ്ക്ക് ജിബിൻ നേതൃത്വം നൽകുന്ന ടീമാണ് സൗണ്ട് ഡിസൈനിങ് കൈകാര്യം ചെയ്യുന്നത്.

English Summary:

Official trailer of 'Turkish Tharkkam', starring Lukman Avaran, Sunny Wayne, Amina Nijam and others, written and directed by Nawaz Sulaiman, music composed by Ifthi.