ധനുഷിന്റെ വെറുപ്പിനെക്കുറിച്ച് അന്നേ പറഞ്ഞ നയൻതാര; ഈ പോരിനു തുടക്കം ഇവിടെ നിന്ന്
തമിഴ് സൂപ്പർ താരങ്ങളായ നയൻ താരയും ധനുഷും തമ്മിലുള്ള പോര് സകല സീമകളും ലംഘിച്ചു മുന്നേറുമ്പോൾ വർഷങ്ങൾക്ക് മുൻപ് 2016–ലെ ഫിലിം ഫെയർ അവാർഡ് വേദിയിൽ വച്ച് നയൻതാര ധനുഷിനോട് ക്ഷമ പറഞ്ഞ വിഡിയോയും സമൂഹ മാധ്യമങ്ങളിൽ ചർച്ചയാവുകയാണ്. വിഘ്‌നേശ് ശിവൻ രചനയും സംവിധാനവും നിർവ്വഹിച്ച് നയൻ താരയും വിജയ് സേതുപതിയും അഭിനയിച്ച നാനും റൗഡി താൻ എന്ന ചിത്രം നിർമിച്ചത് ധനുഷ് ആയിരുന്നു. എന്നാൽ ഈ ചിത്രത്തിലെ നയൻതാരയുടെ പ്രകടനം ധനുഷ് ഇഷ്ടപ്പെട്ടിരുന്നില്ല. ഷൂട്ടിങ്ങിനിടെ സെറ്റിൽ ധനുഷ് എത്തി നയൻതാരയുടെ അഭിനയം മെച്ചപ്പെടുത്താൻ അവരോട് ആവശ്യപ്പെട്ടിരുന്നു എന്ന് അന്ന് വാർത്തകൾ വന്നിരുന്നു. ബധിരയായ ആ കഥാപാത്രത്തിന് ഏറെ പ്രശംസകൾ നേടിയ നയൻതാരയ്ക്ക് ആ വർഷത്തെ മികച്ച നടിക്കുള്ള ഫിലിംഫെയർ അവാർഡ് ലഭിച്ചിരുന്നു. അവാർഡ് വാങ്ങാൻ വേദിയിലെത്തിയ നയൻതാര തന്റെ പ്രകടനം ധനുഷിന് ഇഷ്ടപ്പെടാത്തത്തിൽ ക്ഷമ ചോദിക്കുകയും അടുത്ത തവണ ഞാൻ മെച്ചപ്പെടുത്താം എന്ന് പറയുകയും ചെയ്തിരുന്നു. അത്ര പ്രസന്നമല്ലാത്ത മുഖഭാവങ്ങളോടെയാണ് ധനുഷ് അന്ന് സദസിലിരുന്നത്. ‘എനിക്ക് ഈ അവസരത്തിൽ ധനുഷിനോട് ക്ഷമ പറയാനയുണ്ട്. കാരണം നാനും റൗഡി താൻ എന്ന ചിത്രത്തിലെ എന്റെ പ്രകടനം ധനുഷ് തീർത്തും വെറുത്തിരുന്നു. എന്റെ പ്രകടനം താങ്കളെ നിരാശപ്പെടുത്തിയതിൽ സോറി ധനുഷ്, അടുത്ത തവണ ഞാൻ മെച്ചപ്പെടുത്താൻ ശ്രമിക്കാം.” എന്നാണ് നയൻതാര അന്ന് വേദിയിൽ സംസാരിച്ചത്.

തമിഴ് സൂപ്പർ താരങ്ങളായ നയൻ താരയും ധനുഷും തമ്മിലുള്ള പോര് സകല സീമകളും ലംഘിച്ചു മുന്നേറുമ്പോൾ വർഷങ്ങൾക്ക് മുൻപ് 2016–ലെ ഫിലിം ഫെയർ അവാർഡ് വേദിയിൽ വച്ച് നയൻതാര ധനുഷിനെക്കുറിച്ച് പറഞ്ഞ വാക്കുകൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചയാവുകയാണ്. വിഘ്‌നേശ് ശിവൻ രചനയും സംവിധാനവും നിർവ്വഹിച്ച് നയൻ താരയും വിജയ് സേതുപതിയും അഭിനയിച്ച നാനും റൗഡി താൻ എന്ന ചിത്രം നിർമിച്ചത് ധനുഷ് ആയിരുന്നു. എന്നാൽ ഈ ചിത്രത്തിലെ നയൻതാരയുടെ പ്രകടനം ധനുഷ് ഇഷ്ടപ്പെട്ടിരുന്നില്ല. ഷൂട്ടിങ്ങിനിടെ സെറ്റിൽ ധനുഷ് എത്തി നയൻതാരയുടെ അഭിനയം മെച്ചപ്പെടുത്താൻ അവരോട് ആവശ്യപ്പെട്ടിരുന്നു എന്ന് അന്ന് വാർത്തകൾ വന്നിരുന്നു.
ബധിരയായ ആ കഥാപാത്രത്തിന് ഏറെ പ്രശംസകൾ നേടിയ നയൻതാരയ്ക്ക് ആ വർഷത്തെ മികച്ച നടിക്കുള്ള ഫിലിംഫെയർ അവാർഡ് ലഭിച്ചിരുന്നു. അവാർഡ് വാങ്ങാൻ വേദിയിലെത്തിയ നയൻതാര തന്റെ പ്രകടനം ധനുഷിന് ഇഷ്ടപ്പെട്ടിരുന്നില്ലെന്ന വിവരം വെളിപ്പെടുത്തുകയായിരുന്നു. ധനുഷ് സദസിൽ ഇരിക്കുമ്പോഴായിരുന്നു നയൻതാരയുടെ ഈ പരാമർശം. അത്ര പ്രസന്നമല്ലാത്ത മുഖഭാവങ്ങളോടെയാണ് ധനുഷ് അന്ന് സദസിലിരുന്നത്. ‘എനിക്ക് ഈ അവസരത്തിൽ ധനുഷിനോട് ക്ഷമ പറയാനുണ്ട്. കാരണം നാനും റൗഡി താൻ എന്ന ചിത്രത്തിലെ എന്റെ പ്രകടനം ധനുഷ് തീർത്തും വെറുത്തിരുന്നു. എന്റെ പ്രകടനം താങ്കളെ നിരാശപ്പെടുത്തിയതിൽ സോറി ധനുഷ്, അടുത്ത തവണ ഞാൻ മെച്ചപ്പെടുത്താൻ ശ്രമിക്കാം.” എന്നാണ് നയൻതാര അന്ന് വേദിയിൽ സംസാരിച്ചത്.
നാനും റൗഡി താൻ റിലീസ് ചെയ്തു ഇത്രകാലം കഴിഞ്ഞിട്ടും ഇരുവരും തമ്മിലുള്ള പ്രശ്നങ്ങൾ തുടരുന്നുവെന്നാണ് സമീപകാല സംഭവങ്ങൾ സൂചിപ്പിക്കുന്നത്. ‘നാനും റൗഡി താൻ റിലീസ് ചെയ്തിട്ട് ഏകദേശം 10 വർഷമായി. ‘ലോകത്തിനു മുന്നിൽ നന്മയുടെ മുഖംമൂടി ധരിച്ച ഒരാൾ ഉള്ളിൽ ഇത്രയും നീചമായ വെറുപ്പ് സൂക്ഷിക്കുന്നത് അത്ഭുതം തന്നെ. ഒരു നിർമ്മാതാവ് എന്ന നിലയിൽ നിങ്ങൾക്ക് ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നായിരുന്ന സിനിമ നിങ്ങൾക്ക് സമ്മാനിച്ചവരെക്കുറിച്ച് നിങ്ങൾ പറഞ്ഞ വാക്കുകൾ ഞങ്ങളിൽ ഇന്നും ഉണങ്ങാത്ത മുറിവാണ്. സിനിമയെക്കുറിച്ച് നിങ്ങൾ പറഞ്ഞ എല്ലാ നീചമായ കാര്യങ്ങളും ഞാൻ മറന്നിട്ടില്ല. പ്രീറിലീസിനു തൊട്ടുമുൻപ് നിങ്ങൾ പറഞ്ഞ കാര്യങ്ങളും ചിത്രം വൻ ഹിറ്റായപ്പോൾ നിങ്ങളുടെ ഈഗോയ്ക്ക് മുറിവേറ്റു എന്ന് നിങ്ങൾ പറഞ്ഞതും പലരും പറഞ്ഞു ഞാനറിഞ്ഞിരുന്നു. ഈ സിനിമ വിജയിച്ചതിലുള്ള നിങ്ങളുടെ അതൃപ്തി 2016 ഫിലിംഫെയർ അവാർഡ് ഫംഗ്‌ഷനിൽ പങ്കെടുത്ത സാധാരണക്കാർക്ക് പോലും വ്യക്തമായിരുന്നു.’ നയൻതാര ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.
നെറ്റ് ഫ്ലിക്സിൽ സംപ്രേഷണം ചെയ്യാനിരിക്കുന്ന ഡോക്യുമെന്ററിയായ നയൻതാര: ബിയോണ്ട് ദി ഫെയറിടെയിലിൽ ധനുഷ് നിർമിച്ച് വിഘ്നേശ് ശിവൻ സംവിധാനം ചെയ്ത നയൻതാര ചിത്രം ‘നാനും റൗഡി താനിലെ’ സീനുകൾ ഉപയോഗിക്കാൻ സമ്മതിച്ചില്ല എന്ന് വ്യക്തമാക്കിയാണ് സ്വന്തം ഇൻസ്റ്റാഗ്രാം ഹാൻഡിലിൽ നയൻതാര കുറിപ്പ് പങ്കുവച്ചത്. നടൻ ധനുഷുമായി തർക്കങ്ങൾ നിലനിൽക്കുന്നതുകൊണ്ടാണ് ഡോക്യുമെന്ററിയുടെ റിലീസ് വൈകിയതെന്നും നയൻ താര പറഞ്ഞു.
നയൻതാരയും ധനുഷും തമ്മിലുള്ള പ്രശ്നം നാനും റൗഡി താൻ എന്ന സിനിമയുടെ ചിത്രീകരണ വേളയിൽ തന്നെ തുടങ്ങിയതാണെന്നും ആ സിനിമ വിജയിച്ചതിൽ ധനുഷിന് അമർഷം ഉണ്ടായിരുന്നു എന്നും നയൻ താര വ്യക്തമാക്കി. തന്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ ഇന്നാണ് നടനും സംവിധായകനും നിർമ്മാതാവുമായ ധനുഷിനെതിരെ നയൻതാര 3 പേജുള്ള ഒരു കുറിപ്പ് പങ്കുവച്ചത്. ധനുഷിനെ കസ്തൂരിരാജയുടെ മകനെന്നും സെൽവരാഘവന്റെ സഹോദരനെന്നും അഭിസംബോധന ചെയ്താണ് നയൻതാര കുറിപ്പ് ആരംഭിച്ചത്. പ്രിവിലേജ് ഉള്ള ഒരു കുടുംബത്തിൽ നിന്ന് എല്ലാവരുടെയും പിന്തുണയോടെ സിനിമയിലെത്തി സൂപ്പർ താരമായ ഒരാളുടെ അവസ്ഥയല്ല സിനിമാ പശ്ചാത്തലമൊന്നുമില്ലാത്ത ഒരു സ്ത്രീ ഒറ്റക്ക് ഇന്നത്തെ നിലയിൽ എത്തിയതെന്ന് നയൻ താര പറഞ്ഞു.