മോഹൻലാലിനു പിന്നാലെ മമ്മൂട്ടിയും ചാക്കോച്ചനും ശ്രീലങ്കയിൽ; വിഡിയോ
മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന മൾടിസ്റ്റാർ സിനിമയുടെ ചിത്രീകരണം ശ്രീലങ്കയിൽ ഇന്നു തുടങ്ങും. മമ്മൂട്ടിയും മോഹൻലാലും പ്രധാന വേഷങ്ങളിലെത്തുന്ന സിനിമ മലയാളത്തിലെ ഏറ്റവും ചെലവേറിയ സിനിമകളിലൊന്നാണ്. സിനിമയുടെ ചിത്രീകരണത്തിനായി മോഹൻലാലിനു പിന്നാലെ മമ്മൂട്ടി കൊളംബോയിൽ വിമാനമിറങ്ങി. കൊച്ചിയിൽ നിന്ന്

മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന മൾടിസ്റ്റാർ സിനിമയുടെ ചിത്രീകരണം ശ്രീലങ്കയിൽ ഇന്നു തുടങ്ങും. മമ്മൂട്ടിയും മോഹൻലാലും പ്രധാന വേഷങ്ങളിലെത്തുന്ന സിനിമ മലയാളത്തിലെ ഏറ്റവും ചെലവേറിയ സിനിമകളിലൊന്നാണ്. സിനിമയുടെ ചിത്രീകരണത്തിനായി മോഹൻലാലിനു പിന്നാലെ മമ്മൂട്ടി കൊളംബോയിൽ വിമാനമിറങ്ങി.
കൊച്ചിയിൽ നിന്ന് മമ്മൂട്ടിക്കൊപ്പം ഭാര്യ സുൽഫത്ത്, ജോർജ്, കുഞ്ചാക്കോ ബോബൻ, ആന്റണി പെരുമ്പാവൂർ എന്നിവരും കൊളംബോയ്ക്കു വിമാനം കയറിയിരുന്നു. മോഹൻലാൽ രണ്ട് ദിവസം മുമ്പേ കൊളംബോയിലെത്തി. ഇരുവരും താമസിക്കുന്നതും ഒരേ ഹോട്ടലിൽ.
മലയാള സിനിമയിലെ സൂപ്പർതാരങ്ങൾ കൊളംബോയിൽ സംഗമിക്കുമ്പോൾ 11 വർഷത്തിനു ശേഷം ഇരുവരുമൊന്നിക്കുന്ന സിനിമയുടെ ചിത്രീകരണത്തിനു തുടക്കമാവുകയാണ്. മമ്മൂട്ടിയും മോഹൻലാലും നായകവേഷത്തിലെത്തിയ ഒടുവിലത്തെ ചിത്രം 2008 ൽ റിലീസ് ചെയ്ത ട്വന്റി 20 ആയിരുന്നു. പിന്നീട് കടൽ കടന്നൊരു മാത്തുക്കുട്ടിയിലും (2013) ഇരുവരും ഒരുമിച്ചെത്തി.
ശ്രീലങ്ക, യുകെ, അസർബൈജാൻ, ദുബായ്, ഡൽഹി, ഹൈദരാബാദ്, വിശാഖപട്ടണം എന്നിങ്ങനെ വിശാലമാണ് പുതിയ ചിത്രത്തിന്റെ ഷെഡ്യൂൾ. കരൺ ജോഹർ ചിത്രങ്ങളുടെ ക്യാമറാമാനായ മാനുഷാണ് ഛായാഗ്രാഹകൻ.