മൂന്നാം ദിനം 100 കോടി ക്ലബ്ബിൽ കങ്കുവ; ആഗോള കലക്‌ഷൻ 127 കോടി
സൂര്യയെ നായകനാക്കി ശിവ ഒരുക്കിയ ബ്രഹ്മാണ്ഡ തമിഴ് ചിത്രം കങ്കുവ 100 കോടി ക്ലബ്ബിൽ. മൂന്ന് ദിവസം കൊണ്ടാണ് ചിത്രം നൂറ് കോടി ക്ലബ്ബിലെത്തിയത്. 127 കോടി 64 ലക്ഷമാണ് ഈ വമ്പൻ ചിത്രം നേടിയ ആഗോള കലക്‌ഷൻ. നവംബർ പതിനാലിന് റിലീസ് ചെയ്ത ചിത്രം ആദ്യ ദിനം 58 കോടിക്ക് മുകളിൽ ഗ്രോസ് നേടി സൂര്യയുടെ കരിയറിലെ ഏറ്റവും

സൂര്യയെ നായകനാക്കി ശിവ ഒരുക്കിയ ബ്രഹ്മാണ്ഡ തമിഴ് ചിത്രം കങ്കുവ 100 കോടി ക്ലബ്ബിൽ. മൂന്ന് ദിവസം കൊണ്ടാണ് ചിത്രം നൂറ് കോടി ക്ലബ്ബിലെത്തിയത്. 127 കോടി 64 ലക്ഷമാണ് ഈ വമ്പൻ ചിത്രം നേടിയ ആഗോള കലക്‌ഷൻ. നവംബർ പതിനാലിന് റിലീസ് ചെയ്ത ചിത്രം ആദ്യ ദിനം 58 കോടിക്ക് മുകളിൽ ഗ്രോസ് നേടി സൂര്യയുടെ കരിയറിലെ ഏറ്റവും വലിയ ആദ്യ ദിന ആഗോള ഗ്രോസർ എന്ന നേട്ടം സ്വന്തമാക്കിയിരുന്നു. ഏറ്റവും വേഗത്തിൽ നൂറു കോടി ക്ലബിലെത്തുന്ന സൂര്യ ചിത്രമായും കങ്കുവ മാറി. മികച്ച പ്രേക്ഷക പ്രതികരണം നേടുന്ന ചിത്രം ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ ആണ് കേരളത്തിൽ പ്രദർശനത്തിനെത്തിച്ചത്.
350 കോടി രൂപ ബഡ്ജറ്റിൽ, പിരീഡ് ആക്ഷന്‍ ഡ്രാമയായി ഒരുക്കിയ ചിത്രം സ്റ്റുഡിയോ ഗ്രീനിന്റെ ബാനറിൽ കെ.ഇ. ജ്ഞാനവേൽ രാജ, യു വി ക്രിയേഷൻസിന്റെ ബാനറിൽ വംശി പ്രമോദ് എന്നിവർ ചേർന്നാണ് നിർമിച്ചിരിക്കുന്നത്. മദൻ കർക്കി, ആദി നാരായണ, സംവിധായകൻ ശിവ എന്നിവർ ചേർന്ന് രചിച്ച ചിത്രം, 2 വ്യത്യസ്ത കാലഘട്ടങ്ങളിൽ നടക്കുന്ന കഥയാണ് പറയുന്നത്.
കേരളത്തിൽ ആദ്യദിനം ചിത്രം നേടിയത് നാല് കോടിക്കു മുകളിലാണ്. കേരളത്തിൽ മമ്മൂട്ടി ചിത്രമായ ടർബോയുടെ ആദ്യ ദിന കലക്‌ഷനെ മറികടക്കാൻ ‘കങ്കുവ’യ്ക്ക് സാധിച്ചില്ല. ഈ വർഷം കേരള ബോക്സ് ഓഫിസിൽ നിന്നും ആദ്യദിനം ഏറ്റവും കൂടുതൽ കലക്‌ഷൻ നേടിയ ചിത്രമെന്ന റെക്കോർഡ് ഇപ്പോഴും ‘ടർബോ’യുടെ പേരിലാണ്.
അതേസമയം ഹിന്ദിയിൽ മികച്ച പ്രതികരണമാണ് സിനിമയ്ക്കു ലഭിക്കുന്നത്. ഇതുവരെ 11 കോടിയാണ് നോർത്ത് ഇന്ത്യയിൽ നിന്നും ചിത്രം വാരിയത്.