സമൂഹമാധ്യമത്തിൽ പങ്കുവച്ച വിഡിയോയ്ക്കു താഴെ ചോദ്യമെറിഞ്ഞ വ്യക്തിക്ക് മറുപടിയുമായി ചലച്ചിത്രതാരം ഭാമ. സമ്മർ ഇൻ ബത്‍ലഹം എന്ന സിനിമയിലെ പാട്ടിന്റെ പശ്ചാത്തലത്തിൽ കാട്ടുവഴികളിലൂടെ സ്റ്റൈലിഷ് ആയി ഓടിനടക്കുന്ന വിഡിയോ ഭാമ പങ്കുവച്ചിരുന്നു. അതിനു താഴെ വന്ന കമന്റിനാണ് ഉടനടി മറുപടിയുമായി താരമെത്തിയത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘ഒരു കാട്ടുപൂവിനെപ്പോലെ ജീവിക്കൂ, സൂര്യപ്രകാശത്തിനായി തിരയൂ, മഴയ്ക്ക് ശേഷം വളരൂ, നിങ്ങളുടെ സവിശേഷതയെ ആശ്ലേഷിക്കൂ,’ എന്നു കുറിച്ചുകൊണ്ടായിരുന്നു ഭാമ വിഡിയോ പങ്കുവച്ചത്. അതിനു താഴെ ‘ഇവർക്കൊരു കുഞ്ഞില്ലേ?’ എന്ന ചോദ്യവുമായി ആരാധികയെത്തി. മകളുടെ പേരും മറ്റു വിവരങ്ങളും വെളിപ്പെടുത്തിക്കൊണ്ടുള്ള മറുപടിയാണ് ഭാമ കുറിച്ചത്. ‘അതെ. എനിക്കൊരു മകളുണ്ട്. പേര് ഗൗരി’, ഭാമ കുറിച്ചു. 

ADVERTISEMENT

2007 ൽ നിവേദ്യം എന്ന സിനിമയിലൂടെയാണ് ഭാമ അഭിനയരംഗത്തെത്തുന്നത്. പിന്നീട് തമിഴിലും കന്നഡയിലും നടി അരങ്ങേറ്റം കുറിച്ചു. 2018 ൽ റിലീസ് ചെയ്ത ‘ഖിലാഫത്ത്’ ആണ് ഭാമ അവസാനം അഭിനയിച്ച ചിത്രം. 2020 ജനുവരിയിൽ വിവാഹിതയായി. ബിസിനസുകാരനായ അരുൺ ജഗദീഷിനെയാണ് ഭാമ വിവാഹം കഴിച്ചത്. വിവാഹത്തോടെ ഭാമ സിനിമ മേഖലയിൽ നിന്നും ‌പിൻമാറി. 

ജനിച്ച് മാസങ്ങള്‍ക്ക് ശേഷമാണ് മകള്‍ ഗൗരിയെക്കുറിച്ച് ഭാമ സമൂഹമാധ്യമങ്ങളിൽ പറയുന്നത്. പിന്നീട്, താൻ സിംഗിൾ മദറാണെന്ന് താരം വെളിപ്പെടുത്തിയത് വലിയ വാർത്ത ആയിരുന്നു. സിനിമയിൽ സജീവമല്ലെങ്കിലും സമൂഹ മാധ്യമങ്ങളിലും ടെലിവിഷൻ പരിപാടികളിലും നിറസാന്നിധ്യമാണ് ഭാമ. ഇതിനിടെ ബിസിനസിലേക്കും ഭാമ ചുവടുവച്ചിരുന്നു. വാസുകി എന്ന പേരിൽ ബൊട്ടീക്കാണ് ഭാമ തുടങ്ങിയത്.

English Summary:

Actress Bhaama claps back at a fan's comment about her child.