സിനിമ പഠിക്കാൻ ഹോളിവുഡിലേക്കു യാത്ര തിരിച്ച മലയാളി നായകൻ; ‘ഡബിൾ ബാരലി’െല ഡോൺ
ഹോളിവുഡിൽ സിനിമ പഠിക്കുകയും ഒന്നര പതിറ്റാണ്ട് ലോകസിനിമാ മോഹങ്ങളുമായി അവിടെ പ്രവർത്തിക്കുകയും ചെയ്ത തോമസ് ബെർലി ഓര്‍മയാകുമ്പോൾ അദ്ദേഹം രണ്ട് വർഷം മുമ്പ് മനോരമ ന്യൂസിന് നൽകിയ അഭിമുഖവും ചർച്ചയാവുകയാണ്. ഇന്റർമീഡിയേറ്റിന് പഠിക്കുമ്പോഴാണ് ഏറെ അപ്രതീക്ഷിതമായി തോമസ് ബെർലി അഭിനയരംഗത്തെത്തുന്നത്. സത്യൻ
ഹോളിവുഡിൽ സിനിമ പഠിക്കുകയും ഒന്നര പതിറ്റാണ്ട് ലോകസിനിമാ മോഹങ്ങളുമായി അവിടെ പ്രവർത്തിക്കുകയും ചെയ്ത തോമസ് ബെർലി ഓര്‍മയാകുമ്പോൾ അദ്ദേഹം രണ്ട് വർഷം മുമ്പ് മനോരമ ന്യൂസിന് നൽകിയ അഭിമുഖവും ചർച്ചയാവുകയാണ്. ഇന്റർമീഡിയേറ്റിന് പഠിക്കുമ്പോഴാണ് ഏറെ അപ്രതീക്ഷിതമായി തോമസ് ബെർലി അഭിനയരംഗത്തെത്തുന്നത്. സത്യൻ
ഹോളിവുഡിൽ സിനിമ പഠിക്കുകയും ഒന്നര പതിറ്റാണ്ട് ലോകസിനിമാ മോഹങ്ങളുമായി അവിടെ പ്രവർത്തിക്കുകയും ചെയ്ത തോമസ് ബെർലി ഓര്‍മയാകുമ്പോൾ അദ്ദേഹം രണ്ട് വർഷം മുമ്പ് മനോരമ ന്യൂസിന് നൽകിയ അഭിമുഖവും ചർച്ചയാവുകയാണ്. ഇന്റർമീഡിയേറ്റിന് പഠിക്കുമ്പോഴാണ് ഏറെ അപ്രതീക്ഷിതമായി തോമസ് ബെർലി അഭിനയരംഗത്തെത്തുന്നത്. സത്യൻ
ഹോളിവുഡിൽ സിനിമ പഠിക്കുകയും ഒന്നര പതിറ്റാണ്ട് ലോകസിനിമാ മോഹങ്ങളുമായി അവിടെ പ്രവർത്തിക്കുകയും ചെയ്ത തോമസ് ബെർലി ഓര്‍മയാകുമ്പോൾ അദ്ദേഹം രണ്ട് വർഷം മുമ്പ് മനോരമ ന്യൂസിന് നൽകിയ അഭിമുഖവും ചർച്ചയാവുകയാണ്. ഇന്റർമീഡിയേറ്റിന് പഠിക്കുമ്പോഴാണ് ഏറെ അപ്രതീക്ഷിതമായി തോമസ് ബെർലി അഭിനയരംഗത്തെത്തുന്നത്. സത്യൻ വില്ലനായ ‘തിരമാല’ എന്ന സിനിമയിൽ നായകനായി അഭിനയരംഗത്തെത്തിയ തോമസ് സിനിമ പഠിക്കാനായി ഹോളിവുഡിലെത്തുകയും പിന്നീട് ഹോളിവുഡ് സിനിമയുടെ ഭാഗമായി മാറുകയും ചെയ്തു. പ്രശസ്ത ഹോളിവുഡ് നടൻ സ്‌പെൻസർ ട്രേസിയുടെ ഓൾഡ് മാൻ ആൻഡ് ദ് സീ എന്ന സിനിമയിൽ പ്രവർത്തിച്ച തോമസ് ബെർലി പിന്നീട് നിരവധി ചിത്രങ്ങളിൽ വേഷമിട്ടു. ഇംഗ്ലിഷ് സിനിമകള്‍ക്കു വേണ്ടി തിരക്കഥയെഴുത്തിയിട്ടുള്ള ബെർലി ഒരു കാർട്ടൂണിസ്റ്റും മജീഷ്യനും സംഗീതകാരനുമൊക്കെയാണ്. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ‘ഡബിൾ ബാരൽ’ സിനിമയിൽ ഡോൺ കഥാപാത്രമായി തോമസ് ബെർലി പ്രത്യക്ഷപ്പെട്ടിരുന്നു.
അദ്ദേഹത്തിന്റെ അഭിമുഖത്തിൽ നിന്നുള്ള പ്രസക്ത ഭാഗങ്ങൾ:
‘‘ഞാൻ ചെറുപ്പത്തിൽ ചെറുതായി നാടകത്തിലൊക്കെ അഭിനയിച്ചിട്ടുണ്ട്. അക്കാലത്ത് ഒരിക്കൽ അച്ഛനെ കാണാനായി വിമൽ കുമാർ എന്നൊരു സംഗീത സംവിധായകൻ വീട്ടിൽ വന്നു. അന്ന് ഞാൻ ആണ് അദ്ദേഹത്തെ സ്വീകരിച്ചത്. എന്നെ കണ്ടപ്പോൾ അദ്ദേഹം ഒന്നുകൂടി നോക്കി. കുറച്ചു കഴിഞ്ഞ് അദ്ദേഹം ചോദിച്ചു സിനിമയിൽ അഭിനയിക്കാൻ താല്പര്യമുണ്ടോ. ഞാൻ പറഞ്ഞു കുഴപ്പമില്ല, പക്ഷേ പഠിച്ചുകൊണ്ടിരിക്കുകയാണ്, അതിനിടയിൽ എങ്ങനെയാണ് അഭിനയിക്കാൻ വരുന്നത്. അദ്ദേഹം പറഞ്ഞു ഇനിയിപ്പോൾ വെക്കേഷൻ ആണല്ലോ സ്കൂൾ ഇല്ലാത്ത സമയത്ത് ഷൂട്ട് വയ്ക്കാം പക്ഷേ ഒരു മേക്കപ്പ് ടെസ്റ്റിന് വരണം.
മേക്കപ്പ് ടെസ്റ്റിന് വേണ്ടി ഞാനും സുഹൃത്ത് രാമു കാര്യാട്ടും കൂടി പോയി. അന്ന് ക്യാമറ ടെസ്റ്റിൽ ഞാൻ പാസ് ആയി. രാമു കാര്യാട്ട് അന്ന് വിമൽ കുമാറിന്റെ അസിസ്റ്റന്റ് ആയി കൂടി. അങ്ങനെ ഞങ്ങൾ രണ്ടും ആ സിനിമയിൽ കയറി. ആ സിനിമയിൽ ഞാൻ നായകനും സത്യൻ വില്ലനും ആയിരുന്നു. ആ സിനിമ നന്നായി ഓടി. ആ സിനിമയ്ക്ക് രണ്ടു ക്‌ളൈമാക്‌സ് ഉണ്ടായിരുന്നു. ഒന്ന് കോമഡിയും ഒന്ന് ട്രാജഡിയും. അതിനു ശേഷം എനിക്ക് സിനിമയെക്കുറിച്ച് കൂടുതൽ പഠിക്കണം എന്ന് ആഗ്രഹം തോന്നി. ഹോളിവുഡിലെ അക്കാദമി അവാർഡിനെപ്പറ്റി കേട്ടപ്പോൾ ഞാൻ കരുതി അവിടെ സിനിമ പഠിപ്പിക്കുന്ന സ്ഥലമാണെന്ന്. ഞാൻ അവർക്കൊരു എഴുത്തെഴുതി, സിനിമ പഠിക്കണമെന്നു പറഞ്ഞ്.
അവർ തിരിച്ചെഴുതി യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയയിൽ സിനിമ പഠിക്കാൻ കഴിയും. അതിനടുത്ത് യൂണിവേഴ്സിറ്റി ഓഫ് വെസ്റ്റ്‌വുഡ്, അതിനടുത്ത് ഹോളിവുഡ് അപ്പുറത്ത് ബെവർലി ഹിൽസ്. ചാർളി ചാപ്ലിന്റെ കാലത്താണിത് നടക്കുന്നത്. അങ്ങനെ ഞാൻ യൂണിവേഴ്സിറ്റിയിൽ പഠിക്കാൻ കൂടി. വെക്കേഷന് ജോലി ചെയ്തതൊക്കെയാണ് പഠിച്ചത്. അന്ന് അവിടെ സിനിമയിൽ കയറണമെങ്കിൽ ഒരു ഏജന്റിനെ കാണണം. ഞാൻ ഒരു ഏജന്റിനെ പോയി കണ്ട് എനിക്ക് സിനിമയിൽ അഭിനയിക്കണം എന്ന് പറഞ്ഞു. അദ്ദേഹം എന്നോട് പറഞ്ഞു ‘നിങ്ങളെ കാണാൻ ഇന്ത്യനെപ്പോലെ ഇല്ല, ഒരു മെക്സിക്കൻ ലുക്ക് ആണ്. ഞാൻ നിങ്ങൾക്ക് മെക്സിക്കൻ റോൾ വല്ലതും കിട്ടുമോ എന്നു നോക്കാം’.
അങ്ങനെ ആദ്യമായി ഒരു ടെലിവിഷൻ സീരീസിൽ ആണ് അഭിനയിക്കാൻ കിട്ടിയത്. കുതിരപ്പുറത്ത് പോകുന്ന ഒരു കൗ ബോയ്‌യുടെ േവഷമായിരുന്നു അത്. അതിനു ശേഷം കുറെ ടിവി സീരീസിൽ അഭിനയിച്ചു. മിക്കതിലും എന്നെ കൊല്ലുന്ന സീൻ ആണ്. തന്മയത്വത്തോടെ അഭിനയിക്കാൻ കഴിയുന്നത് മരിച്ചു കിടക്കുമ്പോഴാണെന്ന് പറയാം. ഡയലോഗ്സ് ഒക്കെ അവിടെയുള്ളവർ തന്നെ ഡബ്ബ് ചെയ്യും. സ്പാനിഷ് ഒക്കെ ഒരുവിധം പറയുമായിരുന്നു. ആ കാലത്ത് ഒരു ദിവസം 120 ഡോളർ ഒക്കെ തരുമായിരുന്നു. പക്ഷേ യൂണിവേഴ്സിറ്റിയിൽ സെമസ്റ്റർ പൂർത്തിയാക്കാൻ 600 ഡോളർ വേണം. അത് രണ്ട് മൂന്ന് ദിവസം കൊണ്ടൊക്കെ ഉണ്ടാക്കാൻ പറ്റുമായിരുന്നു.
സ്‌പെൻസർ ട്രേസി എന്ന നടൻ അഭിനയിച്ച ‘ഓൾഡ് മാൻ ആൻഡ് ദ് സീ’ എന്ന സിനിമയിൽ പ്രവർത്തിക്കാൻ ഒരു ചാൻസ് കിട്ടിയത് വലിയ ഭാഗ്യമായിരുന്നു. സ്‌പെൻസർ ട്രേസി ഒരു വലിയ നടൻ ആണ് അദ്ദേഹത്തോടൊപ്പം അഭിനയിക്കുന്നത് തന്നെ അതിലും വലിയ ഭാഗ്യം. അന്ന് എന്നെ മെക്സിക്കൻ ആയി ടൈപ്പ് കാസ്റ്റ് ചെയ്തിരുന്നു. പക്ഷേ ഞാൻ അവരോടു പറഞ്ഞു ഇന്ത്യയിൽ നിന്നാണെന്ന്. അങ്ങനെയാണ് ഞാൻ ഹോളിവുഡ് സിനിമയിലെത്തിയത്. അന്നെന്റെ റൂംമേറ്റ് ആയിരുന്നത് ബോളിവുഡ് നടൻ ദിലീപ് കുമാറിന്റെ സഹോദരൻ അസ്‌ലം ഖാൻ ആയിരുന്നു.
അമേരിക്കൻ പ്രസിഡന്റ് ആയിരുന്ന റൊണാൾഡ് റീഗന്റെ ഭാര്യയും നടിയുമായിരുന്ന നാൻസി റീഗൻ എന്നെ പഠിപ്പിച്ചിട്ടുണ്ട്. യൂണിവേഴ്സിറ്റി ഓഫ് കലിഫോർണിയയിൽ അവർ ഒരു മെംബറായിരുന്നു. വിവാഹത്തിനു കേരളത്തിലെത്തിയ ഞാൻ വിവാഹശേഷം മടങ്ങിപ്പോയില്ല. പിന്നെയും കുറെ സിനിമകൾ ചെയ്തു, തിരക്കഥ എഴുതി, പതിയെ സിനിമ വിട്ട് പല മേഖലകളിൽ പ്രവർത്തിച്ചു. തിരക്കഥ എഴുതി, കാർട്ടൂൺ വരക്കാറുണ്ട്, കാർട്ടൂൺ ബുക്കുകൾ പ്രസിദ്ധീകരിച്ചു, മജീഷ്യൻ ആണ്, സംഗീതോപകരണങ്ങൾ വായിക്കാറുണ്ട്. ഞാൻ വരച്ച കാർട്ടൂൺ ബുക്കുകളൊക്കെ ലണ്ടനിൽ പബ്ലിഷ് ചെയ്തു നല്ല വരുമാനം കിട്ടിയിട്ടുണ്ട്.’’