ഞാൻ അക്രമത്തെ പ്രോത്സാഹിപ്പിക്കില്ല, എന്റെ സിനിമകൾ രക്തരൂക്ഷിതവുമല്ല: വൈറലായി ബാബു ആന്റണിയുടെ ‘മാർക്കോ’ റിവ്യു
‘മാർക്കോ’ ടീമിനെ അഭിനന്ദിച്ച് മലയാളത്തിലെ എക്കാലത്തെയും മികച്ച ആക്‌ഷൻ താരമായ ബാബു ആന്റണി. മാർക്കോ ഭാഷകളും അതിരുകളും ഭേദിച്ച് മുന്നേറുന്നതിൽ സന്തോഷമുണ്ടെന്ന് ബാബു ആന്റണി കുറിച്ചു. മലയാളത്തിൽ ഒരുകാലത്ത് ഏറ്റവും ഉയർന്ന പ്രതിഫലം വാങ്ങുന്ന ആക്‌ഷൻ താരമായിരുന്ന തന്റെ ചിത്രങ്ങളൊന്നും
‘മാർക്കോ’ ടീമിനെ അഭിനന്ദിച്ച് മലയാളത്തിലെ എക്കാലത്തെയും മികച്ച ആക്‌ഷൻ താരമായ ബാബു ആന്റണി. മാർക്കോ ഭാഷകളും അതിരുകളും ഭേദിച്ച് മുന്നേറുന്നതിൽ സന്തോഷമുണ്ടെന്ന് ബാബു ആന്റണി കുറിച്ചു. മലയാളത്തിൽ ഒരുകാലത്ത് ഏറ്റവും ഉയർന്ന പ്രതിഫലം വാങ്ങുന്ന ആക്‌ഷൻ താരമായിരുന്ന തന്റെ ചിത്രങ്ങളൊന്നും
‘മാർക്കോ’ ടീമിനെ അഭിനന്ദിച്ച് മലയാളത്തിലെ എക്കാലത്തെയും മികച്ച ആക്‌ഷൻ താരമായ ബാബു ആന്റണി. മാർക്കോ ഭാഷകളും അതിരുകളും ഭേദിച്ച് മുന്നേറുന്നതിൽ സന്തോഷമുണ്ടെന്ന് ബാബു ആന്റണി കുറിച്ചു. മലയാളത്തിൽ ഒരുകാലത്ത് ഏറ്റവും ഉയർന്ന പ്രതിഫലം വാങ്ങുന്ന ആക്‌ഷൻ താരമായിരുന്ന തന്റെ ചിത്രങ്ങളൊന്നും
‘മാർക്കോ’ ടീമിനെ അഭിനന്ദിച്ച് മലയാളത്തിലെ എക്കാലത്തെയും മികച്ച ആക്‌ഷൻ താരമായ ബാബു ആന്റണി. മാർക്കോ ഭാഷകളും അതിരുകളും ഭേദിച്ച് മുന്നേറുന്നതിൽ സന്തോഷമുണ്ടെന്ന് ബാബു ആന്റണി കുറിച്ചു. മലയാളത്തിൽ ഒരുകാലത്ത് ഏറ്റവും ഉയർന്ന പ്രതിഫലം വാങ്ങുന്ന ആക്‌ഷൻ താരമായിരുന്ന തന്റെ ചിത്രങ്ങളൊന്നും രക്തരൂക്ഷിതമായിരുന്നില്ലെന്നും ബാബു ആന്റണി പറയുന്നു. സിനിമയിലെ അനാവശ്യമായ ലൈംഗിക ചുവയുള്ള സീനുകൾക്കെതിരെ ആദ്യം പ്രതികരിച്ച വ്യക്തി താൻ ആയിരുന്നു. മാർക്കോ വയലന്റ് ചിത്രമാണെന്ന് ചിത്രത്തിന്റെ അണിയറപ്രവർത്തകർ മുൻകൂട്ടി പറഞ്ഞിട്ടുള്ളതും ചിത്രത്തിന് സെൻസർ ബോർഡ് എ സർട്ടിഫിക്കറ്റ് നൽകിയിട്ടുള്ളതും കൊണ്ട് വയലൻസ് കാണാൻ താല്പര്യമില്ലാത്ത പ്രേക്ഷകർക്ക് സിനിമ കാണണോ വേണ്ടയോ എന്ന് തീരുമാനിക്കാൻ സ്വാതന്ത്ര്യമുണ്ട്. മാർക്കോ എന്ന ചിത്രത്തോടെ ആക്‌ഷൻ ചിത്രങ്ങൾക്കും വലിയ മാർക്കറ്റുണ്ടെന്ന് വെളിപ്പെടുന്നതിൽ സന്തോഷമുണ്ടെന്നും ഒരു ബിഗ് ബജറ്റ് ആക്‌ഷൻ ചിത്രത്തിൽ അഭിനയിക്കാൻ ആഗ്രഹമുണ്ടെന്നും ബാബു ആന്റണി കുറിച്ചു.
‘‘മാർക്കോ ടീമിന് അഭിനന്ദനങ്ങൾ. മലയാളം ആക്‌ഷൻ സിനിമയായ ‘മാർക്കോ’ അതിരുകൾ ഭേദിച്ച് വിജയഗാഥ തുടരുന്നു എന്നറിഞ്ഞതിൽ സന്തോഷം. ഞാൻ അക്രമത്തെ പ്രോത്സാഹിപ്പിക്കുന്ന ആളല്ലെന്ന് വ്യക്തമാക്കട്ടെ. എന്റെ എല്ലാ സിനിമകളും രക്തരൂക്ഷിതമായിരുന്നില്ല, പൂർണമായും ആക്‌ഷൻ അടിസ്ഥാനമാക്കിയുള്ളതായിരുന്നു. അനാവശ്യമായ ബലാത്സംഗങ്ങൾ, സ്ത്രീകളെ ലൈംഗികമായി പീഡിപ്പിക്കൽ എന്നിവയ്‌ക്കെതിരെ സിനിമയിൽ ആദ്യം സംസാരിച്ച അഭിനേതാക്കളിൽ ഒരാളായിരുന്നു ഞാൻ.
'മാർക്കോ' ഒരു അക്രമ ചിത്രമാണെന്ന് 'മാർക്കോ'യുടെ നിർമാതാക്കൾ വ്യക്തമായി പ്രഖ്യാപിച്ചിരുന്നു, സെൻസർ ബോർഡും എ സർട്ടിഫിക്കറ്റ് നൽകിയിട്ടുണ്ട്. അതിനാൽ പ്രേക്ഷകർക്ക് ഒരു തിരഞ്ഞെടുപ്പുണ്ട്, പരാതികൾക്ക് ഇടമില്ല എന്നു ഞാൻ കരുതുന്നു. ചിത്രത്തിലെ അക്രമത്തെക്കുറിച്ച് വിമർശനങ്ങൾ ഉണ്ടാകാം, പക്ഷേ ഉണ്ണിയുടെ പ്രകടനത്തെക്കുറിച്ചോ സിനിമയുടെ നിർമ്മാണത്തെക്കുറിച്ചോ ഒരു പരാതിയും ഞാൻ കേട്ടിട്ടും കണ്ടിട്ടുമില്ല. 'മാർക്കോ' എന്ന ചിത്രം അതിരുകൾ ഭേദിച്ച് മുന്നേറുന്നതിൽ ഉണ്ണി മുകുന്ദനും സംവിധായകൻ ഹനീഫ് അദേനിക്കും അഭിനന്ദനങ്ങൾ. 2025 ൽ മലയാള സിനിമകൾക്ക് മികച്ച തുടക്കം തന്നെയാകട്ടെ.
പാൻ ഇന്ത്യൻ ആശയമോ സോഷ്യൽ മീഡിയ ഇത്രയും വലിയ വളർച്ചയോ ഇല്ലാതിരുന്ന സമയത്ത് എന്റെ ഒരു സിനിമ അതിരുകൾ ഭേദിച്ച് പുറത്തുപോയിരുന്നു പക്ഷേ അത് റീമേക്കുകൾ ആയിരുന്നു. മലയാളത്തിൽ ഫാസിൽ സംവിധാനം ചെയ്ത 'പൂവിനു പുതിയ പൂന്തെന്നൽ' ആയിരുന്നു അത്. ആ ചിത്രം തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ, സിംഹള തുടങ്ങിയ ഭാഷകളിൽ റീമേക്ക് ചെയ്തു. അഞ്ച് ഭാഷാ ചിത്രങ്ങളും ഹിറ്റായി, അത് ഒരു കൾട്ട് സിനിമയായി മാറി. മലയാളത്തിൽ വില്ലൻ വേഷം ചെയ്ത എനിക്ക് തന്നെ എല്ലാ ഭാഷകളിലും അതേ വേഷം ചെയ്യാൻ അവസരം ലഭിക്കുകയും രാജ്യത്തെ ഏറ്റവും ഉയർന്ന പ്രതിഫലം വാങ്ങുന്ന വില്ലന്മാരിൽ ഒരാളായി ഞാൻ മാറുകയും ചെയ്തു.
ഒരു ബിഗ് ബജറ്റ് ആക്‌ഷൻ സിനിമ ചെയ്യുക എന്നത് എന്റെ ചിരകാലാഭിലാഷമായിരുന്നു. അത്തരമൊരു ആക്ഷൻ സിനിമയ്ക്ക് പരിധിയില്ലാത്ത സ്കോപ്പുണ്ടെന്ന് മാർക്കോ തെളിയിച്ചിരിക്കുന്നു. ബാഹുബലി, കെജിഎഫ് തുടങ്ങിയ ചിത്രങ്ങളും അത് തെളിയിച്ചിട്ടുണ്ട്.
എന്റെ എല്ലാ ആക്‌ഷൻ സിനിമകളും വളരെ കുറഞ്ഞ ബജറ്റിലാണ് നിർമ്മിച്ചത് അതുകൊണ്ടു തന്നെ സാങ്കേതിക പിന്തുണയോ സുരക്ഷാ ഉപകരണങ്ങളോ ഇല്ലാതെ ശരാശരി 6 മണിക്കൂർ കൊണ്ടാണ് ആക്‌ഷൻ സീക്വൻസ് ചെയ്തിരുന്നത്. പക്ഷേ, 90-കളിലെ കുട്ടികളുടെ ആരാധനാപാത്രമായി ഞാൻ മാറിയതിൽ എനിക്ക് സന്തോഷമുണ്ട്, ആയോധനകലകൾ പഠിക്കാനും ആരോഗ്യകരമായ ജീവിതം നയിക്കാൻ ജിമ്മുകളിൽ ചേരാനും പലരെയും പ്രചോദിപ്പിക്കാനും എനിക്ക് കഴിഞ്ഞു. ഉത്തമൻ, ട്വെന്റി ട്വെന്റി, ക്രിസ്ത്യൻ ബ്രദേഴ്‌സ്, ഗ്രാൻഡ്മാസ്റ്റർ, ഇടുക്കി ഗോൾഡ്, കാക്ക മുട്ടൈ, അടങ്ക മാറു, കായംകുളം കൊച്ചുണ്ണി, മദനോൽസവം, ആർഡിഎക്സ് തുടങ്ങിയ സിനിമകൾ അടുത്ത തലമുറയിലും എനിക്ക് മികച്ച അടിത്തറ പാകി. നല്ലൊരു പ്രോജക്റ്റ് വരുമ്പോൾ കോളജ് വിദ്യാഭ്യാസത്തെ തടസ്സപ്പെടുത്താതെ എന്റെ മകൻ ആർതറിനെയും സിനിമാമേഖലയിൽ അവതരിപ്പിക്കാൻ പ്ലാൻ ചെയ്യുകയാണ്. കുറച്ച് വർഷങ്ങളായി അവൻ അഭിനയത്തിന്റെ വിവിധ മേഖലകളിൽ പരിശീലനം നേടുന്നുണ്ട്.
2025 ൽ എനിക്ക് ഒരു നല്ല ബജറ്റ് സിനിമയിൽ നായകനായോ സഹനായകനായോ അഭിനയിക്കാനുള്ള അവസരം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഭാഷ ഇപ്പോൾ ഒരു തടസ്സമല്ല അതുകൊണ്ട് തന്നെ പാൻ വേൾഡ് സിനിമകളും ആശയങ്ങളും നമുക്ക് ഏറ്റെടുക്കാൻ കഴിയും.
ഞാൻ ഇപ്പോൾ കുടുംബത്തോടൊപ്പം സ്പെയിനിൽ അവധിക്കാലം ആഘോഷിക്കുകയാണ്. ജനുവരി പകുതിയോടെ തമിഴ് സിനിമയായ സർദാർ 2, മറ്റ് രണ്ട് തമിഴ് സിനിമകൾ, രണ്ട് മലയാളം സിനിമകൾ മറ്റു ഭാഷാ സിനിമകൾ എന്നിവയിൽ ജോയിൻ ചെയ്യും. നിങ്ങൾക്കെല്ലാവർക്കും വളരെ നല്ലൊരു പുതുവർഷം ആശംസിക്കുന്നു.’’ ബാബു ആന്റണിയുടെ വാക്കുകൾ.