റോഷൻ ആൻഡ്രൂസ്–ഷാഹിദ് കപൂർ ചിത്രം ‘ദേവ’; ആദ്യ ടീസർ
ഷാഹിദ് കപൂറിനെ നായകനാക്കി റോഷൻ ആൻഡ്രൂസ് ഒരുക്കുന്ന ആദ്യ ബോളിവുഡ് ചിത്രം ‘ദേവ’ ടീസർ എത്തി. ബോബി–സഞ്ജയുടെ തിരക്കഥയിൽ ഒരുങ്ങുന്ന ചിത്രം പൊലീസ് ത്രില്ലറാണ്. സീ സ്റ്റുഡിയോസും റോയ് കപൂര്‍ ഫിലിംസും ചേര്‍ന്ന് നിർമിക്കുന്ന ദേവാ ജനുവരി 31ന് തിയറ്ററുകളിലെത്തും. പൂജ ഹെഗ്ഡേ നായികയായെത്തുന്ന ചിത്രത്തിൽ പാവൽ

ഷാഹിദ് കപൂറിനെ നായകനാക്കി റോഷൻ ആൻഡ്രൂസ് ഒരുക്കുന്ന ആദ്യ ബോളിവുഡ് ചിത്രം ‘ദേവ’ ടീസർ എത്തി. ബോബി–സഞ്ജയുടെ തിരക്കഥയിൽ ഒരുങ്ങുന്ന ചിത്രം പൊലീസ് ത്രില്ലറാണ്.
സീ സ്റ്റുഡിയോസും റോയ് കപൂര്‍ ഫിലിംസും ചേര്‍ന്ന് നിർമിക്കുന്ന ദേവാ ജനുവരി 31ന് തിയറ്ററുകളിലെത്തും. പൂജ ഹെഗ്ഡേ നായികയായെത്തുന്ന ചിത്രത്തിൽ പാവൽ ഗുലാത്തി, പർവേഷ് റാണ എന്നിവരും പ്രധാന താരങ്ങളാകുന്നു.
85 കോടി രൂപ മുതൽമുടക്കാണ് ചിത്രം നിർമ്മിക്കുന്നത്. അനിമൽ സിനിമയുടെ ഛായാഗ്രാഹകനായ അമിത് റോയ് ആണ് ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിക്കുന്നത്. സംഗീതം വിശാൽ മിശ്ര. ബോബി സഞ്ജയ്‌ക്കൊപ്പം ഹുസൈൻ ദലാൽ, അബ്ബാസ് ദലാൽ, അർഷദ് സയിദ്, സുമിത് അരോറ എന്നിവര്‍ ചേർന്നാണ് തിരക്കഥ.