ബിഗ് ബോസ് താരം നോറയെ വിമർശിച്ച കൃഷ്ണകുമാറിന്റെ മകളും സോഷ്യൽ മീഡിയ താരവുമായ ദിയ കൃഷ്ണയ്ക്ക് മറുപടിയുമായി സിജോ ജോൺ. വിവാഹപ്പിറ്റേന്ന് തന്നെ ഭാര്യയുമായി വന്നിരുന്ന് മറുപടി പറയുന്നത് ദിയയുടെ കമന്റ് നോറയെ മാനസികമായി ബുദ്ധിമുട്ടിച്ചതുകൊണ്ടാണെന്ന് സിജോ പറയുന്നു. നോറ വിവാഹ ദിവസം മുഖത്ത് കേക്ക് തേച്ചതിൽ തനിക്ക് വിഷമമില്ലെന്നും താൻ നോറയുടെ പിറന്നാളിന് അവളുടെ മുഖത്ത് കേക്ക് തേച്ചതിന്റെ പ്രതികരമായിരുന്നു അതെന്നും സിജോ പറയുന്നു. ദിയ കൃഷ്ണയെപ്പോലെ പ്രശസ്തിയുള്ള ആളുകളോ നെപ്പോ കിഡോ വീട്ടിൽ എല്ലാവർക്കും യുട്യൂബ് ചാനൽ ഉള്ളവരോ ഒന്നുമല്ല തങ്ങൾ. അതുകൊണ്ട് തങ്ങളെ ആരും അറിയണമെന്നില്ല. പക്ഷേ തന്റെ ഭർത്താവിന്റെ മുഖത്താണ് ഒരാൾ കേക്ക് തേച്ചതെങ്കിൽ അയാൾ പിന്നെ ഉണ്ടാകില്ല എന്നൊക്കെ മാസ് ഡയലോഗ് പറയുന്നതിന് മുൻപ് ഒന്ന് ശ്രദ്ധിച്ചാൽ നന്നാകുമെന്നും സിജോ പറയുന്നു. നോറ കേക്ക് തേച്ചതിൽ തനിക്ക് പരാതിയൊന്നുമില്ല എന്ന് സിജോയുടെ ഭാര്യ ലിനുവും പറയുന്നുണ്ട്. .

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബിഗ് ബോസ് താരം നോറയെ വിമർശിച്ച കൃഷ്ണകുമാറിന്റെ മകളും സോഷ്യൽ മീഡിയ താരവുമായ ദിയ കൃഷ്ണയ്ക്ക് മറുപടിയുമായി സിജോ ജോൺ. വിവാഹപ്പിറ്റേന്ന് തന്നെ ഭാര്യയുമായി വന്നിരുന്ന് മറുപടി പറയുന്നത് ദിയയുടെ കമന്റ് നോറയെ മാനസികമായി ബുദ്ധിമുട്ടിച്ചതുകൊണ്ടാണെന്ന് സിജോ പറയുന്നു.  നോറ വിവാഹ ദിവസം മുഖത്ത് കേക്ക് തേച്ചതിൽ തനിക്ക് വിഷമമില്ലെന്നും താൻ നോറയുടെ പിറന്നാളിന് അവളുടെ മുഖത്ത് കേക്ക് തേച്ചതിന്റെ പ്രതികരമായിരുന്നു അതെന്നും സിജോ പറയുന്നു. ദിയ കൃഷ്ണയെപ്പോലെ പ്രശസ്തിയുള്ള ആളുകളോ നെപ്പോ കിഡോ വീട്ടിൽ എല്ലാവർക്കും യുട്യൂബ് ചാനൽ ഉള്ളവരോ ഒന്നുമല്ല തങ്ങൾ. അതുകൊണ്ട് തങ്ങളെ ആരും അറിയണമെന്നില്ല.  പക്ഷേ തന്റെ ഭർത്താവിന്റെ മുഖത്താണ് ഒരാൾ കേക്ക് തേച്ചതെങ്കിൽ അയാൾ പിന്നെ ഉണ്ടാകില്ല എന്നൊക്കെ മാസ് ഡയലോഗ് പറയുന്നതിന് മുൻപ് ഒന്ന് ശ്രദ്ധിച്ചാൽ നന്നാകുമെന്നും സിജോ പറയുന്നു.  നോറ കേക്ക് തേച്ചതിൽ തനിക്ക് പരാതിയൊന്നുമില്ല എന്ന് സിജോയുടെ ഭാര്യ ലിനുവും പറയുന്നുണ്ട്.  

‘‘ഞങ്ങളുടെ കല്യാണവുമായിട്ട് ബന്ധപ്പെട്ട് ഉണ്ടായ ഒരു സംഭവം ഇപ്പോൾ ഭയങ്കര വൈറൽ ആണ്. അതുമായിട്ട് ബന്ധപ്പെട്ട കുറച്ചു കാര്യങ്ങളാണ് ഞങ്ങൾക്ക് സംസാരിക്കാനുള്ളത്. നമ്മുടെ ഏറ്റവും അടുത്ത സുഹൃത്തായ നോറ കല്യാണത്തിന് വരികയും ആ റിസപ്ഷന്റെ ഇടയിൽ എന്റെ മുഖത്തും ഇട്ടിരുന്ന സ്യൂട്ടിലു ഒക്കെ കേക്ക് തേക്കുകയും ചെയ്തു. ഈ വിഷയം ഇപ്പൊ ഭയങ്കര ചർച്ചാ വിഷയമാണ്.  കാരണം നമുക്കിടയിൽ ഒതുങ്ങി നിന്നൊരു സംഭവം, അത് ആൾക്കാര് കണ്ടു. ആളുകളുടെ അഭിപ്രായം നമ്മൾ മാനിക്കണം.  ജനങ്ങൾക്ക് അഭിപ്രായം പറയാനുള്ള അവകാശമുണ്ട്.  പക്ഷേ അതിനിടയിലേക്ക് പുതിയ ഒരാൾ കൂടെ കടന്നുവന്നു. ആ അതിഥിക്ക് നമ്മളെ ആരെയും അറിയില്ല. അത് പ്രശ്നമില്ല കാരണം നമ്മൾ ആരും അത്ര പ്രശസ്തരൊന്നുമല്ല.  ബിഗ് ബോസിൽ പോയതുകൊണ്ട് മാത്രം ഒരാൾ വലിയൊരു പ്രശസ്‌തനാകും എന്നില്ലല്ലോ. 

ADVERTISEMENT

പക്ഷേ നമുക്ക് അവരെ അറിയാം അവരുടെ പേര് ദിയ കൃഷ്ണ. അവർ ഒരു അഭിപ്രായം പറഞ്ഞു, കാരണം അവര്‍ ഒറ്റയ്ക്ക് വഴിവെട്ടി വന്ന ആളാണ്, അവര്‍ ഒരിക്കലും നെപ്പോകിഡ് അല്ല, അവരുടെ അച്ഛന്റെ പ്രശസ്തിയിൽ അറിയപ്പെട്ട ഒരാളല്ല, നാല് പെൺമക്കൾ ഉള്ളതുകൊണ്ടും ആ പെൺമക്കൾ വ്ലോഗ് ചെയ്ത് അറിയപ്പെട്ടവരും അല്ല. വളരെ കഷ്ടപ്പെട്ട് ബുദ്ധിമുട്ടി അവരുടെ സ്വന്തം പ്രയത്നം കൊണ്ട് മുന്നോട്ട് വന്ന ഒരാളാണ്. അപ്പോൾ അവരെ നമ്മളെ ബഹുമാനിക്കണം.  അവരൊരു കമന്റ് പറഞ്ഞ സമയത്ത് ഞാൻ ആദ്യം ഓക്കെ അവർ അവർക്ക് ഇഷ്ടമുള്ള പോലെ പറഞ്ഞോട്ടെ എന്ന് ഓർത്തു പ്രതികരിക്കാനും നിന്നില്ല.  പക്ഷേ പിന്നീട് ഒരു കാര്യം എനിക്ക് മനസ്സിലായി, അവരത് നല്ല ഉദ്ദേശത്തോടെ പറഞ്ഞ കാര്യമല്ല. അവർക്ക് നമ്മളെക്കുറിച്ച് പറഞ്ഞു വൈറലാകേണ്ട ആവശ്യമില്ല.  പക്ഷേ ഇപ്പോൾ അവർക്ക് കോണ്ടന്റ് ഇടാൻ ഒരു വിഷയം വേണം. 

ഞാൻ ഇന്നലെ തന്നെ നോറയെ വിളിച്ചിരുന്നു, കാരണം മാധ്യമങ്ങളിൽ അടക്കം ഇതൊരു വാർത്തയായിട്ട് വന്നിരുന്നു. പ്രതികരിച്ച ആള് വലിയ ആളാണ്.  എനിക്കറിയാം ഇതോടെ നോറ മാനസികമായിട്ട് തകർന്നിട്ടുണ്ടാകും, അവൾക്ക്  ചെറിയ ബുദ്ധിമുട്ടുണ്ടാകും, അങ്ങനെ ഞാനും ഭാര്യയും കൂടി നോറയെ വിളിച്ചു.  നോറയോട് ഞാൻ പറഞ്ഞു “മോനെ നീ എയറിലാണ് എനിക്കറിയാം. നിന്നെ പലരും കുറ്റപ്പെടുത്തുന്നുണ്ട്, ജനങ്ങൾക്ക് അതിനുള്ള അവകാശമുണ്ട്. പക്ഷെ നീ പേടിക്കണ്ട എനിക്ക് ഒരു പ്രശ്നവും ഇല്ല. എനിക്കല്ലേ ഇഷ്യൂ ഉണ്ടാകേണ്ടത് എനിക്ക് പ്രശ്നമില്ല. നീ ധൈര്യമായിട്ട് ഇരിക്കൂ” എന്ന് പറഞ്ഞു. നോറ എന്തുകൊണ്ട് എന്റെ കല്യാണത്തിന് വന്നിട്ട് കേക്ക് തേച്ചു എന്ന് ചോദിച്ചു കഴിഞ്ഞാൽ നോറ ഇൻസ്റ്റാഗ്രാമിൽ ഇട്ടതുപോലെ അതൊരു പ്രതികാരം തന്നെയായിരുന്നു.

ADVERTISEMENT

വേറൊന്നുമല്ല നോറയുടെ ബർത്ത് ഡേയ്ക്ക് ഞാൻ കോഴിക്കോട് പോയ സമയത്ത് പരിപാടി ഒന്ന് കളർ ആക്കണം, നോറയെ എടുത്ത് വെള്ളത്തിൽ ഇടണം, മുഖത്ത് കേക്ക് തേക്കണം എന്നൊക്കെ ഞങ്ങൾ പ്ലാൻ ചെയ്തിരുന്നു. അത് ചെയ്യാൻ അനുവാദം തന്നപ്പോൾ നമുക്ക് ലൈസൻസ് ആയി. ഞാൻ നേരെ പോയി നോറയുടെ മുഖത്ത് കേക്ക് വാരി തേച്ചു. കേക്ക് ഭക്ഷണമാണ് കളയാൻ പാടില്ല, പക്ഷേ ഞങ്ങൾ ഇതൊരു കളിയായി ചെയ്തതാണ്.  ഞങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും ഒക്കെ കുറച്ച് ബഹളം വച്ച് പൂളിലേക്ക് എടുത്ത് ചാടി ഭയങ്കരമായി ആസ്വദിച്ചു.  അങ്ങനെ ആ സംഭവം കഴിഞ്ഞു നോറ കല്യാണത്തിന് വന്നപ്പോൾ എന്നോട് പറഞ്ഞു, ‘ചേട്ടാ ഞാൻ ഇന്ന് പ്രതികാരം ചെയ്തിട്ടേ പോകത്തുള്ളൂ’. 

അപ്പൊ എനിക്ക് കാര്യം പിടി കിട്ടി അവൾ എന്തായാലും എന്തെങ്കിലും ഒപ്പിക്കും ഒന്നെങ്കിൽ എന്റെ പൂളിൽ എടുത്തിടും, അല്ലെങ്കിൽ എന്റെ ദേഹത്ത് കേക്ക് തേക്കും. എനിക്ക് അത് ഉറപ്പായിരുന്നു.  അവൾ എന്നോട് പറഞ്ഞു, ‘ഞാൻ പരിപാടി എല്ലാം കഴിഞ്ഞിട്ടേ ചെയ്യത്തുള്ളൂ’.  പരിപാടി എല്ലാം കഴിഞ്ഞിട്ട് തീരുന്ന സമയത്താണ് അവൾ കേക്കുമായിട്ട് എന്റെ അടുത്ത് വന്നത്. കേക്ക് എന്റെ ദേഹത്ത് കൊണ്ട് തച്ചു. സത്യം പറഞ്ഞാൽ അപ്പോൾ ഞാനും ലിനുവും ഷോക്കായി പോയി അത് സത്യമാണ്.  അവിടെ ഉണ്ടായിരുന്നവർ എല്ലാവരും ഷോക്കായി.  നോറ  ചെയ്തതിന്റെ ഉദ്ദേശം എനിക്ക് നന്നായിട്ട് അറിയാം.  നോറ കാണിച്ചത് മോശമാണെന്ന് ജനങ്ങൾ പറയുന്നുണ്ട്. അത് ഞങ്ങൾ വളരെ നല്ല രീതിയിൽ എടുക്കുന്നു. പക്ഷേ ഇത് ഞങ്ങളുടെ സുഹൃത്തുക്കൾ തമ്മിലുള്ള ഒരു കളി തമാശ ആയിരുന്നു. അതായത് നോറയ്ക്ക് അറിയാം എനിക്കും അറിയാം, അപ്പൊ ഞങ്ങൾ അത് ആസ്വദിച്ച് ഞാൻ തിരിച്ച് നോറയുടെ ദേഹത്തും കേക്ക്  കൊണ്ടുപോയിട്ട് അതേ സ്റ്റേജിൽ വച്ച് തേച്ചു. 

ADVERTISEMENT

ഞങ്ങളുടെ സൗഹൃദത്തിനിടയിൽ ഉണ്ടായിരുന്ന കാര്യമാണ്. ഇതൊക്കെ ഞങ്ങൾ ആസ്വദിക്കുകയും ചെയ്തിരുന്നു. ജനങ്ങളുടെ കമന്റുകൾ ഞങ്ങൾ മാനിക്കുന്നു. പക്ഷേ ഇതെല്ലം കഴിഞ്ഞാണ് ദിയ കൃഷ്ണ ഒരു സ്റ്റോറിയുമായി വരുന്നത്.  ഞങ്ങളെ ഒന്നും അറിയാതെയാണ് ദിയ അത് ചെയ്തത്. ഞങ്ങളെ അറിയാൻ വഴിയില്ല, കാരണം ഞങ്ങൾ നെപ്പോ കിഡ്സ് അല്ല, ലോകപ്രശസ്തർ അല്ല, ഞങ്ങൾക്ക് കുടുംബത്തിൽ എല്ലാവർക്കും യുട്യൂബ് ചാനൽ ഇല്ല, ഞങ്ങൾ ഒറ്റയ്ക്ക് വഴി വെട്ടി വന്ന ആൾക്കാരല്ല. നിങ്ങളെല്ലാവരും ഒറ്റയ്ക്ക് വഴി വെട്ടി വന്ന ആൾക്കാരാണ്. ഞാൻ ചോദിക്കട്ടെ, ദിയ കൃഷ്ണയുടെ ഭർത്താവിന്റെ മുഖത്ത് ആരെങ്കിലും കേക്ക് തേച്ചെന്ന് വച്ചോ, അടുത്ത ദിവസം അവർ ഉണ്ടാവില്ല എന്നൊക്കെയാണ് പറയുന്നത്. 

ദിയ എന്ത് ചെയ്യും എന്ന് എനിക്ക് അറിഞ്ഞാൽ കൊള്ളാം. ദിയ കൃഷ്ണ അവരെ കൊല്ലുമോ, കൊല്ലാൻ പറ്റുമോ കൊന്നു കഴിഞ്ഞാൽ എന്താ ഉണ്ടാവുക. അടുത്ത ദിവസം വാർത്ത ഇങ്ങനെയായിരിക്കും. കല്യാണപ്പെണ്ണ് കൊലപാതക കേസിൽ അറസ്റ്റിൽ ശിഷ്ടകാലം ജയിലിൽ കിടക്കാം. അന്ന് പിന്നെ മറ്റേ കുഴി കുത്തിയിട്ട് കഞ്ഞി കൊടുത്തിട്ടുണ്ടെന്ന്  എന്നൊന്നും പറഞ്ഞാൽ ഒരു രക്ഷയും ഇല്ല.  അകത്തു പോകും. അത് അവരല്ല ആരായാലും അകത്ത് പോകും. അപ്പോൾ ഡയലോഗ് അടിക്കുമ്പോൾ മാസ് അടിക്കാം, പക്ഷേ ഒരുപാട് വലിയ മാസ് അടിക്കരുത്, പറ്റുന്ന മാസേ അടിച്ചു കേറ്റാവുള്ളൂ.  ഞാൻ ആദ്യം വിചാരിച്ചിരുന്നത് ദിയ പറഞ്ഞോട്ടെ നല്ല ഉദ്ദേശത്തോടെ അല്ലെ പറയുന്നത് എന്നാണ്. പക്ഷെ ഞാനൊരു കാര്യം പറയട്ടെ. ഞങ്ങളുടെ ബാച്ചിലേഴ്‌സ് പാർട്ടിക്ക് ഞാൻ ലിനുവിന് ഒരു ഉമ്മ കൊടുത്തു. അതൊരു വലിയ തെറ്റായി ഞാൻ കാണുന്നില്ല. അപ്പൊ സ്നേഹയും  സായിയും അവിടെയുണ്ട്. അവിടെ വച്ച് പലരും പറഞ്ഞു ഞാനും പറഞ്ഞു സായി കിസ്സ് ചെയ്യടാ. 

അങ്ങനെ സ്നേഹയും സായിയും കൂടെ കിസ്സ് ചെയ്തു. സ്നേഹയും സായിയും കിസ്സ് ചെയ്ത സമയത്ത് അതിന്റെ താഴത്തെ ഏതോ ഒരു വിവരം കെട്ടവൻ ബോധമില്ലാത്ത ഒരു പോങ്ങൻ “കുള്ളന് എത്തുന്നും ഇല്ല” എന്നൊരു ഊള കമന്റ് ഇട്ടു.  അതിന്റെ താഴെ ദിയ കൃഷ്ണയുടെ ഒരു മറുപടിയുണ്ട്. ദിയ ആ കമന്റിന് സ്മൈലി വാരി വിതറിയിട്ടുണ്ട്.  ഒരാളെ ബോഡി ഷെയിം ചെയ്ത കമന്റിനാണ് ദിയ സ്മൈലി ഇട്ടത് . സായിയെ പറ്റി വേറൊരാൾ ഒരു കമന്റ് പറഞ്ഞപ്പോൾ അവിടെയും ദിയ കൃഷ്ണ വന്ന് ഇതേപോലെ ഒരു കമന്റ് ഇടുന്നുണ്ട്.  ഇത്തരത്തിൽ ഇരട്ടത്താപ്പ് കാണിക്കുന്ന ദിയയാണ് ഇപ്പോൾ നോറയെ വിമർശിക്കുന്നത്. ഇതൊരു ബോറൻ പരിപാടിയാണ്. നിങ്ങൾ വലിയ തമ്പുരാട്ടി കുടുംബമോ രാജ കുടുംബമോ ഒക്കെ ആയിരിയ്ക്കാം നമുക്ക് അതൊന്നും വലിയ കാര്യമൊന്നുമില്ല.  എനിക്ക് ഇഷ്ടപ്പെട്ടില്ലെങ്കിൽ അത് ആരോടായാലും ഞാൻ മറുപടിപറയും അതിൽ ഒരു മയവും ഉണ്ടാകില്ല.’’– സിജോ പറയുന്നു.

English Summary:

Sijo John responds to Diya Krishna, daughter of Krishnakumar who criticized Bigg Boss star Noora