ഞാനിപ്പോൾ കരയുകയാണ്, പക്ഷേ അങ്ങയെക്കുറിച്ച് ഓർക്കുമ്പോൾ എന്റെ മുഖത്തൊരു ചിരിയുണ്ടാകും: കണ്ണീർകുറിപ്പുമായി മംമ്ത

അകാലത്തിൽ അന്തരിച്ച സംവിധായകൻ ഷാഫിയുടെ ഓർമകളിൽ കണ്ണീർകുറിപ്പ് പങ്കുവച്ച് നടി മംമ്‌ത മോഹൻദാസ്. ലൊസാഞ്ചലസിൽ ഉണ്ടായ തീപിടിത്തവുമായി ബന്ധപ്പെട്ട തിരക്കിനിടെയാണ് ഷാഫിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ച വാർത്ത അറിയുന്നതെന്ന് മംമ്ത പറയുന്നു. അദ്ദേഹത്തെ സന്ദർശിക്കാൻ കഴിഞ്ഞില്ലെങ്കിലും വേഗം സുഖപ്പെട്ടു വരാൻ

അകാലത്തിൽ അന്തരിച്ച സംവിധായകൻ ഷാഫിയുടെ ഓർമകളിൽ കണ്ണീർകുറിപ്പ് പങ്കുവച്ച് നടി മംമ്‌ത മോഹൻദാസ്. ലൊസാഞ്ചലസിൽ ഉണ്ടായ തീപിടിത്തവുമായി ബന്ധപ്പെട്ട തിരക്കിനിടെയാണ് ഷാഫിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ച വാർത്ത അറിയുന്നതെന്ന് മംമ്ത പറയുന്നു. അദ്ദേഹത്തെ സന്ദർശിക്കാൻ കഴിഞ്ഞില്ലെങ്കിലും വേഗം സുഖപ്പെട്ടു വരാൻ പ്രാർഥിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഷാഫിയുടെ വിയോഗ വാർത്ത തന്റെ ഹൃദയം തകർത്തു കളഞ്ഞുവെന്നും മംമ്‌ത കുറിച്ചു. ‘ടു കൺട്രീസ്’ എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടെ ഒരുമിച്ചുള്ള ചർച്ചകളും യാത്രകളും തന്നെ അദ്ദേഹത്തോട് അടുപ്പിച്ചെന്നും 3 കണ്‍ട്രീസിന്റെ പ്രാരംഭ വർക്കിലാണെന്ന് അദ്ദേഹമെന്ന് തന്നോട് പറഞ്ഞിട്ടുണ്ടെന്നും മംമ്‌ത പറയുന്നു. താനിപ്പോൾ കരയുകയാണെങ്കിലും ഷാഫിയുടെ ഓർമ്മകൾ തന്റെ ചുണ്ടിൽ എന്നുമൊരു ചിരിയുണർത്തുമെന്നും അദ്ദേഹത്തിന്റെ ഓർമ്മകൾ എന്നും തന്നോടൊപ്പം ഉണ്ടാകുമെന്നും മംമ്‌ത മോഹൻദാസ് കുറിച്ചു.
‘‘ഷാഫിക്കയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു എന്ന ഞെട്ടിക്കുന്ന വാർത്ത കേട്ട നിമിഷം മുതൽ എന്റെ ഹൃദയം വേദനിക്കുകയായിരുന്നു. പുതിയ വർഷത്തിന്റെ തുടക്കം ഇങ്ങനെയായിപ്പോയല്ലോ എന്നോർത്ത് എനിക്ക് വളരെയധികം ദുഃഖം തോന്നി. ലോകത്തെ മുഴുവൻ ഞെട്ടിച്ചുകൊണ്ട് ലൊസാഞ്ചലസിൽ ഉണ്ടായ തീപിടിത്തത്തെത്തുടർന്ന് വ്യക്തിപരമായ ചില കാരണങ്ങളാൽ ഞാൻ തിരക്കിലായിരുന്നു. അതുകാരണം അദ്ദേഹത്തെ ഒന്നുപോയി കാണാൻ കഴിഞ്ഞില്ല. എങ്കിലും അദ്ദേഹം വേഗം സുഖം പ്രാപിക്കട്ടെ എന്ന് ഞാൻ പ്രാർഥിച്ചുകൊണ്ടിരിന്നു. പക്ഷേ ഇന്ന് ഷാഫിക്കയുടെ വിയോഗവാർത്ത കേട്ട് എന്റെ ഹൃദയം തകർന്നുപോയിരിക്കുന്നു.
'ടൂ കൺട്രീസ്' എന്ന സിനിമയുടെ ചിത്രീകരണത്തിനിടയിൽ 95 ദിവസത്തെ ഷൂട്ടിങ്, ഒരുമിച്ചുള്ള ചർച്ചകളും യാത്രകളും, യാത്രകൾക്കിടയിൽ റെസ്റ്റോറന്റുകളിലായാലും തെരുവുകളിലായാലും കിട്ടുന്നിടത്തു നിന്നുള്ള ഭക്ഷണം അങ്ങനെ നീണ്ട മണിക്കൂറുകൾ അദ്ദേഹത്തിന്റെ അദ്ഭുതകരവും നിരന്തരവുമായ നർമബോധത്തിൽ നിന്നുള്ള പോസിറ്റിവിറ്റി എന്നെ അദ്ദേഹത്തിന്റെ ഹൃദയത്തോട് അടുപ്പിച്ചു. ആരാധകർ എപ്പോഴും എന്നോട് '3 കൺട്രീസ്' ആവശ്യപ്പെടുന്നു എന്ന കാര്യം അദ്ദേഹത്തോട് പറയുമ്പോഴെല്ലാം അതൊക്കെ ആവേശത്തോടെ കേട്ടിട്ട് ഞാൻ അതിന്റെ വർക്കിലാണ് എന്ന് പറയുമായിരുന്നു.
അങ്ങനെ ഞാൻ 3 കൺട്രീസിനു വേണ്ടി കാത്തിരിക്കുകയായിരുന്നു. ഞങ്ങൾ ഒരുമിച്ച് ഒരുപാട് ഓർമകളുണ്ട്. ഇനിയും ഒരുപാട് ഓർമകൾ ഒരുമിച്ച് ഉണ്ടാക്കാൻ ഞാൻ ആഗ്രഹിക്കുന്ന ഒരാളാണ് അദ്ദേഹം. എല്ലാത്തിലും നർമം കണ്ടെത്താൻ മറ്റാർക്കുമില്ലാത്തൊരു അതുല്യമായ കഴിവ് അദ്ദേഹത്തിനുണ്ടായിരുന്നു. ഈ നഷ്ടത്തിന്റെ വേദന വാക്കുകളിലൂടെ പ്രകടിപ്പിക്കാൻ എനിക്ക് കഴിയുന്നില്ല എന്റെ ഹൃദയം അദേഹത്തിന്റെ കുടുംബത്തിനൊപ്പമാണ് ഇപ്പോൾ. ഷാഫിക്ക, അങ്ങയുടെ ഓർമ്മകൾ ഞങ്ങൾ ഇപ്പോഴും സ്നേഹപൂർവം ആഘോഷിക്കും. ഞാനിപ്പോൾ കരയുകയാണെങ്കിലും അങ്ങയെക്കുറിച്ച് ഓർക്കുമ്പോൾ എന്റെ മുഖത്ത് ഒരു ചിരിയുമുണ്ടാകും. അങ്ങയുടെ ഓർമകൾ എന്നും എന്നോടൊപ്പം ഉണ്ടാകും. ഞാൻ അങ്ങയെ മിസ് ചെയ്യും, ഞങ്ങളെല്ലാവരും അങ്ങയെ മിസ് ചെയ്യും. അങ്ങയുടെ ആത്മാവിന് നിത്യശാന്തി നേരുന്നു.’’– മംമ്ത മോഹൻദാസ് കുറിച്ചു.
റാഫിയുടെ തിരക്കഥയിൽ ഷാഫി സംവിധാനം ചെയ്ത് 2015ൽ പുറത്തിറങ്ങിയ സിനിമയാണ് ടു കൺട്രീസ്. ദിലീപ്, മംമ്ത മോഹൻദാസ്, മുകേഷ്, അജു വർഗ്ഗീസ്, സുരാജ് വെഞ്ഞാറമൂട് , ജഗദീഷ്, ഇഷ തൽവാർ തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാനവേഷത്തിലെത്തിയത്. കൊച്ചിയിലും കാനഡയിലുമായി ചിത്രീകരണം പൂർത്തിയാക്കിയ കോമഡി എന്റർടെയ്നർ മികച്ച പ്രദർശനവിജയം നേടിയിരുന്നു.