‘ബേസിലൊക്കെ അല്ലുവിനെ കണ്ട് പഠിക്കണം’; അബദ്ധത്തിൽ നിന്നും ബുദ്ധിപരമായി രക്ഷപ്പെട്ട് താരം: വിഡിയോ

കൈ കൊടുക്കാൻ കൈ നീട്ടി അബദ്ധം പറ്റി എയറിലായ മലയാളി താരങ്ങൾ അല്ലു അർജുനെ കണ്ട് പഠിക്കണം. കൈ കൊടുക്കാൻ കൈ നീട്ടി അബദ്ധം സംഭവിച്ച നിമിഷത്തെ എങ്ങനെ സമയോചിതമായി നേരിടാമെന്ന് തെളിയിക്കുന്ന അല്ലുവിന്റെ വിഡിയോയാണ് ശ്രദ്ധേയമാകുന്നത്. ‘പുഷ്പ 2’ സിനിമയുടെ വിജയാഘോഷ വേളയിലാണ് പെൺകുട്ടിയെ വേദിയിലേക്കു

ഹസ്തദാനം നടത്താൻ കൈ നീട്ടി അബദ്ധം പറ്റി എയറിലായ മലയാളി താരങ്ങൾ ഈയടുത്ത് വലിയ ചർച്ചയായിരുന്നു. ഇവർ ഇനി അല്ലു അർജുനെ കണ്ട് പഠിക്കണമെന്നാണ് ആരാധകർ പറയുന്നത്. ഹസ്തദാനം നടത്താൻ കൈ നീട്ടി അബദ്ധം സംഭവിച്ച നിമിഷത്തെ എങ്ങനെ സമയോചിതമായി നേരിടാമെന്ന് തെളിയിക്കുന്ന അല്ലുവിന്റെ വിഡിയോയാണ് ശ്രദ്ധേയമാകുന്നത്.
‘പുഷ്പ 2’ സിനിമയുടെ വിജയാഘോഷ വേളയിലാണ് പെൺകുട്ടിയെ വേദിയിലേക്കു സ്വീകരിക്കുന്നതിനായി അല്ലു അർജുൻ കൈ നീട്ടിയത്. എന്നാൽ പെൺകുട്ടി അത് കാണാതെ വേദിയിലേക്കു കയറി. താൻ കൈ നീട്ടിയതു പെൺകുട്ടി കണ്ടില്ലെന്ന് അറിഞ്ഞ അല്ലു അർജുൻ ക്ഷമയോടെ കുറച്ച് നേരം കാത്തുനിന്നു. അപ്പോഴാണ് പെൺകുട്ടിയിക്കും ഇക്കാര്യം ശ്രദ്ധിക്കുന്നത്. ഉടൻ തന്നെ സന്തോഷത്തോടെ പെൺകുട്ടി ആ ഹസ്തദാനം സ്വീകരിക്കുകയായിരുന്നു.
വിഡിയോ വൈറലായതോടെ മലയാളികളും പ്രതികരണവുമായി എത്തി. ബേസിൽ ജോസഫും ടൊവീനോയുമൊക്കെ അല്ലു അർജുനെ കണ്ട് പഠിക്കണമെന്നും താരത്തിന് ക്ഷമ വളരെ കൂടുതലാണെന്നുമൊക്കെയാണ് കമന്റുകൾ വരുന്നത്.