‘എമ്പുരാൻ’ റിലീസിനൊരുങ്ങുമ്പോൾ മലയാളത്തിന്റെ സ്വന്തം മോഹൻലാലിന്റെ മറ്റൊരു സിനിമ കൂടി റിലീസിനൊരുങ്ങുന്നു. തരുൺ മൂര്‍ത്തി സംവിധാനം ചെയ്യുന്ന ‘തുടരും’ സിനിമയുടെ ട്രെയിലറാണ് സർപ്രൈസ് ആയി ഓൺലൈനിൽ റിലീസ് ചെയ്തത്. വിന്റേജ് മോഹൻലാലിനെ മനോഹരമായി അവതരിപ്പിക്കുന്ന ട്രെയിലറിൽ രസകരമായ അഭിനയ മുഹൂർത്തങ്ങൾ കാണാം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘എമ്പുരാൻ’ റിലീസിനൊരുങ്ങുമ്പോൾ മലയാളത്തിന്റെ സ്വന്തം മോഹൻലാലിന്റെ മറ്റൊരു സിനിമ കൂടി റിലീസിനൊരുങ്ങുന്നു. തരുൺ മൂര്‍ത്തി സംവിധാനം ചെയ്യുന്ന ‘തുടരും’ സിനിമയുടെ ട്രെയിലറാണ് സർപ്രൈസ് ആയി ഓൺലൈനിൽ റിലീസ് ചെയ്തത്. വിന്റേജ് മോഹൻലാലിനെ മനോഹരമായി അവതരിപ്പിക്കുന്ന ട്രെയിലറിൽ രസകരമായ അഭിനയ മുഹൂർത്തങ്ങൾ കാണാം. ഫീൽ ഗുഡ് പോലെ തുടങ്ങുന്ന ട്രെയിലർ അവസാനത്തോട് അടുക്കുമ്പോൾ ത്രില്ലർ മൂഡിലേക്കു മാറുന്നുണ്ട്.

യു എ സർട്ടിഫിക്കറ്റ് ആണ് സിനിമയ്ക്ക് ലഭിച്ചിരിക്കുന്നത്. 2 മണിക്കൂർ 46 മിനിറ്റാണ് സിനിമയുടെ റൺ ടൈം. എമ്പുരാനിൽ അധോലോക നായകനായ ഖുറേഷി അബ്റാമായി മോഹൻലാൽ എത്തുമ്പോൾ തുടരും എന്ന സിനിമയിൽ സാധാരണക്കാരനായ ടാക്സി ഡ്രൈവർ ഷൺമുഖമായി അഭിനയിക്കുന്നു. ഇരു സിനിമകളിലും തീർത്തും വൈവിധ്യമാർന്ന കഥാപാത്രങ്ങളായി നടൻ എത്തുന്നു.

ADVERTISEMENT

മാർച്ച് 27 നാണ് എമ്പുരാൻ റിലീസ് ചെയ്യുന്നത്. മലയാളം കണ്ട ഏറ്റവും വലിയ റിലീസിനാണ് എമ്പുരാൻ സാക്ഷ്യം വഹിക്കുന്നത്. ‘തുടരും’ സിനിമയുടെ റിലീസ് തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. സെൻസറിങ് പൂർത്തിയായ സ്ഥിതിക്ക് ഉടൻ തന്നെ സിനിമയുടെ റിലീസ് തീയതി ടീം അറിയിച്ചേക്കും.

മോഹന്‍ലാലിന്‍റെ കരിയറിലെ 360-ാം ചിത്രമാണിത്. ശോഭനയാണ് ചിത്രത്തിലെ നായിക. 15 വര്‍ഷത്തിന് ശേഷമാണ് മോഹന്‍ലാലും ശോഭനയും ഒരുമിച്ചെത്തുന്നത്. രജപുത്രയുടെ ബാനറിൽ എം. രഞ്ജിത്ത് ആണ് നിർമാണം. ഷണ്‍മുഖം എന്ന സാധാരണക്കാരനായ ഒരു ടാക്സി ഡ്രൈവറെയാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ഭാര്യയും മക്കളുമുള്ള അധ്വാനിയായ ഒരു ഡ്രൈവറാണ് ഷണ്മുഖം. കുടുംബത്തെ ഏറെ സ്നേഹിക്കുന്ന ഒരു കുട്ടംബനാഥൻ. നല്ല സുഹൃത് ബന്ധങ്ങളുള്ള, നാട്ടുകാരുടെ പ്രിയപ്പെട്ടവനായ ഒരു ടാക്സി ഡ്രൈവർ. 

ADVERTISEMENT

ഇദ്ദേഹത്തിന്റെ ജീവിതം നർമ്മത്തിലൂടെയും ഹൃദയസ്പർശിയായ രംഗങ്ങളിലൂടെയും അവതരിപ്പിക്കുകയാണ് ഈ ചിത്രത്തിലൂടെ. ഇടവേളയ്ക്കു ശേഷമാണ് മോഹൻലാൽ സാധാരണക്കാർക്കൊപ്പം ചേർന്നു നിൽക്കുന്ന ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.  ബിനു പപ്പു, ഫർഹാൻ ഫാസിൽ, മണിയൻപിള്ള രാജു എന്നിവര്‍ക്കൊപ്പം നിരവധി പുതുമുഖങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നു. കെ.ആര്‍. സുനിലിന്‍റെ കഥയ്ക്ക് തരുണ്‍ മൂര്‍ത്തിയും കെ.ആര്‍. സുനിലും ചേര്‍ന്നാണ് തിരക്കഥ ഒരുക്കുന്നത്. 

English Summary:

Watch Thudarum Trailer

Show comments