'ഇത് മല്ലികച്ചേച്ചിക്ക് ലാലുവിന്റെ സ്നേഹമുത്തം'; അപൂർവ നിമിഷം
എമ്പുരാൻ സിനിമ കണ്ടുകൊണ്ടിരുന്ന മല്ലിക സുകുമാരന് കവിളിൽ സ്നേഹമുത്തം നൽകി മോഹൻലാൽ. കുടുംബത്തോടൊപ്പമാണ് താരങ്ങൾ സിനിമ കാണാൻ എത്തിയത്. ഇന്ദ്രജിത്തിനും പൂർണിമയ്ക്കും അടുത്തിരുന്നാണ് മല്ലിക സുകുമാരൻ സിനിമ കണ്ടുകൊണ്ടിരുന്നത്. എമ്പുരാൻ റിലീസാകുന്ന ആദ്യ ദിവസം തന്നെ സിനിമ തിയറ്ററിൽ പോയി കാണുമെന്ന് മല്ലിക

എമ്പുരാൻ സിനിമ കണ്ടുകൊണ്ടിരുന്ന മല്ലിക സുകുമാരന് കവിളിൽ സ്നേഹമുത്തം നൽകി മോഹൻലാൽ. കുടുംബത്തോടൊപ്പമാണ് താരങ്ങൾ സിനിമ കാണാൻ എത്തിയത്. ഇന്ദ്രജിത്തിനും പൂർണിമയ്ക്കും അടുത്തിരുന്നാണ് മല്ലിക സുകുമാരൻ സിനിമ കണ്ടുകൊണ്ടിരുന്നത്. എമ്പുരാൻ റിലീസാകുന്ന ആദ്യ ദിവസം തന്നെ സിനിമ തിയറ്ററിൽ പോയി കാണുമെന്ന് മല്ലിക സുകുമാരൻ വ്യക്തമാക്കിയിരുന്നു.
മോഹൻലാലെന്ന പ്രതിഭ നടനാകുനനത്തിനും മുൻപ് കുടുംബസുഹൃത്തായിരുന്നു മല്ലിക. മോഹൻലാലിനെ സ്‌കൂളിൽ കൊണ്ട് വിട്ടിരുന്നത് താനായിരുന്നു എന്ന് മല്ലിക ഒരിക്കൽ പറഞ്ഞിട്ടുണ്ട്. അത്രയ്ക്ക് ഇഴയടുപ്പമുള്ള ആളാണ് മോഹൻലാൽ എന്ന് എമ്പുരാൻ സിനിമയുടെ പ്രചരണവേളയിൽ പൃഥ്വിരാജും വെളിപ്പെടുത്തിയിരുന്നു.
മലയാളത്തിലെ ഏറ്റവും മുതൽ മുടക്കേറിയ സിനിമ മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിൽ പാൻ ഇന്ത്യൻ റിലീസായി എത്തുന്നു എന്ന പ്രത്യേകതയും എമ്പുരാനുണ്ട്.
‘എമ്പുരാൻ’ സിനിമ കർണാടകയിൽ വിതരണത്തിനെത്തിക്കുന്നത് പ്രശസ്ത നിർമാണക്കമ്പനിയായ ഹോംബാലെ ഫിലിംസ് ആണ്. നോർത്ത് ഇന്ത്യയില്‍ ചിത്രം വിതരണത്തിനെടുത്തിരിക്കുന്നത് അനിൽ തദാനിയുടെ ഉടമസ്ഥതയിലുള്ള എഎ ഫിലിംസ് ആണ്.
ആന്ധ്ര, തെലങ്കാനയിൽ ദിൽരാജുവും എസ്‌വിസി റിലീസും ചേർന്നാണ് വിതരണം. ഫാർസ് ഫിലിംസ്, സൈബപ്‍ സിസ്റ്റംസ് ഓസ്ട്രേലിയ എന്നിവരാണ് ഓവർസീസ് അവകാശം സ്വന്തമാക്കിയിരിക്കുന്നത്. അമേരിക്കയിൽ പ്രൈം വിഡിയോയും ആശീർവാദ് ഹോളിവുഡും ചേർന്നാണ് വിതരണം. യുകെയിലും യൂറോപ്പിലും ആർഎഫ്ടി എന്റർടെയ്ൻമെന്റ് ആണ് വിതരണം.
2019 ൽ റിലീസ് ചെയ്ത ബ്ലോക്ക്ബസ്റ്റർ ചിത്രം ലൂസിഫറിന്റെ രണ്ടാം ഭാഗമായി എത്തുന്ന സിനിമയ്ക്ക് മുരളി ഗോപി തിരക്കഥ നിർവഹിക്കുന്നു. മൂന്നു ഭാഗങ്ങളായി കഥ പറയുന്ന ഒരു സിനിമാ സീരിസിന്റെ രണ്ടാം ഭാഗമാണ് എമ്പുരാൻ.