മനസമ്മതത്തിന് വ്യത്യസ്ത വേഷത്തിലെത്തിയ മുക്തയെ കണ്ട ഞെട്ടൽ മാറും മുമ്പ് വിവാഹത്തിന് അതിലും വ്യത്യസ്തമായ വേഷത്തിലെത്തി മുക്ത വീണ്ടും ഞെട്ടിച്ചു. മനസമ്മതവേഷത്തേക്കാൾ തീർത്തും വ്യത്യസ്ത രീതിയിലായിരുന്നു വിവാഹത്തിന് വധൂവരന്മാർ എത്തിയത്.
വിവാഹ വീഡിയോ പുറത്തിറങ്ങിയപ്പോള്‍ അതിലും വ്യത്യസ്തത. പഴയൊരു ബ്ലാക്ക് ആന്റ് വൈറ്റ് സിനിമ കാണുന്നതുപോലെ തോന്നും മുക്തയുടെയും റിങ്കു ടോമിയുടെയും വിവാഹ വിഡിയോ കാണുമ്പോള്‍. വധൂവരന്മാരുടെ വേഷവും മാര്‍ഗ്ഗകളിക്കാരുമൊക്കെ അതിന് മാറ്റു കൂട്ടുന്നു.
Muktha + Rinku Official Wedding Teaser
പരമ്പരാഗത ക്രൈസ്തവ വേഷമായ ചട്ടയും മുണ്ടും പാരമ്പര്യമായി കിട്ടിയ മുല്ല മൊട്ടുമാലയും വലിയ ജിമിക്കിയും അണിഞ്ഞ് പരമ്പരാഗത വേഷത്തിലായിരുന്നു മുക്ത എത്തിയത്. ഫ്ലവർ ഗേൾസിന് പകരം ഓലക്കുടയും മാർഗംകളിയും. വരന് റിങ്കു കോട്ടും സ്യൂട്ടിനും പകരം മുണ്ടും ഷർട്ടും ഷാളുമണിഞ്ഞാണ് എത്തിയത്.

ഇടപ്പള്ളി സെന്റ് ജോർജ് പള്ളിയിൽ വച്ചായിരുന്നു വിവാഹം.നീണ്ട നാളത്തെ പ്രണയത്തിനാണ് ഇതോടെ സാക്ഷാത്കാരമായത്. വിവാഹ നിശ്ചയം 23ന് കൊച്ചിയില്‍ നടന്നിരുന്നു. ലാല്‍ ജോസിന്റെ 'അച്ഛനുറങ്ങാത്ത വീട്' എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തെത്തിയ മുക്ത തമിഴ് സിനിമയിലും സജീവമാണ്. ആര്യ നായകനായെത്തിയ വി.എസ്.ഒ.പിയാണ് മുക്തയുടെ പുതിയ ചിത്രം.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.