ഈയിടെ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ നടി അനു ഇമ്മാനുവെൽ പറഞ്ഞൊരു അഭിപ്രായം വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. പെണ്ണിനെ മാനിക്കാത്ത മലയാള സിനിമ എന്ന തലക്കെട്ടില്‍ അനു ഇമ്മാനുവേലിന്റെ കവര്‍ ചിത്രത്തോടെയായിരുന്നു ഈ മാസിക അനുവിന്റെ അഭിമുഖം പ്രസിദ്ധീകരിച്ചത്. പുതുമുഖനായികയായ അനുവിന്റെ ഈ അഭിപ്രായം സിനിമാലോകത്ത് ചർച്ചയായി.
എന്നാൽ ഇത് നിഷേധിച്ച് അനു രംഗത്തെത്തി. മലയാള സിനിമ നായികമാരെ മാനിക്കാറില്ലെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് അനു ഇമ്മാനുവേല്‍ പറയുന്നു. ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് അനു ഇമ്മാനുവേലിന്റെ പ്രതികരണം. പ്രസ്താവന തെറ്റാണ് എങ്കിലും കവര്‍ ചിത്രം കൊള്ളാം എന്നും അനു ഇമ്മാനുവേല്‍ പറഞ്ഞു.
Glimpses of Kerala | Kottayam | Anu Emmanuel | VR 360 | Manorama Online
സ്വപ്‌ന സഞ്ചാരി എന്ന ചിത്രത്തില്‍ ജയറാമിന്റെയും സംവൃത സുനിലിന്റെയും മകളായി അഭിനയിച്ച അനു ആക്ഷന്‍ ഹീറോ ബിജു എന്ന ചിത്രത്തിലൂടെ നായികയായി എത്തി. സ്വപ്‌ന സഞ്ചാരി എന്ന ആദ്യ ചിത്രത്തിന് ശേഷം അനു പഠനത്തിന് വേണ്ടി വെള്ളിത്തിരയില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്നു. വിദേശത്തായിരുന്നു അനുവിന്‍റെ ഉപരിപഠനം..
അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ദുല്‍ഖര്‍ സല്‍മാന്‍ ചിത്രത്തില്‍ ആദ്യം നായികയായി നിശ്ചയിച്ചിരുന്നത് അനുവിനെ ആയിരുന്നു. എന്നാൽ ഡേറ്റിന്റെ പ്രശ്നം മൂലം സിനിമയിൽ നിന്നും പിന്‍തിരിയുകയായിരുന്നു. ഓക്‌സിജന്‍ എന്ന തെലുങ്ക് ചിത്രത്തിലാണ് അനു ഇപ്പോള്‍ അഭിനയിക്കുന്നത്.