ചലചിത്രതാരം അർച്ചനകവിയുടെ വിവാഹ നിശ്ചയം കോട്ടയത്ത് നടന്നു. ഹാസ്യപരിപാടികളിലൂടെ ശ്രദ്ധേയനായ അബിഷ് മാത്യു ആണ് അർച്ചനയുടെ പ്രതിശ്രുത വരൻ. അർച്ചനയും അബിഷും ബാല്യകാല സുഹൃത്തുക്കളാണ്. ഏറെ വിവാദങ്ങൾ സൃഷ്ടിച്ച എഐബി റോസ്റ്റിൽ പങ്കെടുത്ത മലയാളിയാണ് സംഗീതജ്ഞൻ കൂടിയാണ് അബിഷ്.

അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ചടങ്ങിൽ പങ്കെടുത്തു. ഇരുവരും ചെറുപ്പം മുതലേ സുഹൃത്തുക്കളാണ്. അർച്ചന ആദ്യം പ്രൊപ്പോസൽ നിരസിച്ചിരുന്നു. പിന്നീട് സമ്മതം അറിയിക്കുകയായിരുന്നു.