ബാലയും അമൃതയും വേര്‍പിരിയുന്നു

നടന്‍ ബാലയും ഗായിക അമൃത സുരേഷും വേര്‍പിരിയുന്നുവെന്ന് കഴിഞ്ഞ ദിവസങ്ങളിലായി ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ വാര്‍ത്തവന്നിരുന്നു. എന്നാല്‍ ഈ വാര്‍ത്ത തെറ്റാണെന്ന് ചൂണ്ടിക്കാട്ടി അമൃതയും രംഗത്തെത്തിയതോടെ വാര്‍ത്ത കെട്ടടങ്ങുകയും ചെയ്തിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ബാല മൗനം പാലിച്ചത് വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞു.

ഒടുവില്‍ വിവാഹമോചനവാര്‍ത്ത ശരിയാണെന്ന് ബാല തന്നെ മനോരമ ഓണ്‍ലൈനിനോട് വെളിപ്പെടുത്തി. ആരെയും ഇക്കാര്യത്തില്‍ കുറ്റപ്പെടുത്തുന്നില്ലെന്നും അതിന്‍റെ കാരണങ്ങളും പറയാനാകില്ലെന്നും ബാല പറഞ്ഞു.

ബാലയുടെയും അമൃതയുടെയും പ്രണയവിവാഹമായിരുന്നു. 2010ല്‍ ആയിരുന്നു ഇരുവരുടെയും വിവാഹം. മൂന്ന് വയസ് പ്രായമുള്ള ഒരു മകളും ഇവര്‍ക്കുണ്ട്്. അവന്തിക എന്നാണ് കുട്ടിയുടെ പേര്.

തമിഴിലെ ഡോക്യുമെന്ററി സംവിധായകനായ ജയകുമാറിന്റെയും ചെന്താമരയുടെയും മകനാണ് ബാല. ഇടപ്പള്ളി അമൃതവര്‍ഷിണിയില്‍ ട്രാവന്‍കൂര്‍ സിമന്റ് ഉദ്യോഗസ്ഥന്‍ പി.ആര്‍.സുരേഷിന്റെയും ലൈലയുടെയും മകളാണ് അമൃത.