പ്രിയതാരങ്ങളോട് പലവിധത്തിൽ ആരാധനപ്രകടമാക്കുന്ന ആളുകളുണ്ട്. ചിലപ്പോൾ സമ്മാനങ്ങളോ, കത്തുകളോ വഴിയാകും ഈ സ്നേഹം പ്രകടമാക്കുക. എന്നാൽ ആരാധനയുടെ ആഴം കാണിക്കാൻ അബദ്ധം കാണിക്കുന്നവരുമുണ്ട്. അങ്ങനെയൊരു കത്ത് ആണ് കഴിഞ്ഞ ദിവസം കാളിദാസ് ജയറാമിന് ലഭിച്ചത്.
‘കണ്ണേട്ടാ, ലവ് യു’ എന്ന് സ്വന്തം രക്തത്തിൽ എഴുതിയിരിക്കുന്ന ഒരു ആരാധികയുടെ കത്ത്. എന്നാല്‍ ഇത് തന്നെ വളരെയധികം അസ്വസ്ഥനാക്കിയെന്ന് കാളിദാസ് പറഞ്ഞു. ആരാധികയുടെ കത്ത് ഫെയ്സ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്തായിരുന്നു കാളിദാസിന്റെ പ്രതികരണം. ‘ഇങ്ങനെയൊന്നും ഒരിക്കലും ചെയ്യരുത്. എന്നെ സന്തോഷിപ്പിക്കുക എന്നാണ് ഉദ്ദേശമെങ്കില്‍ ദയവ് ചെയ്ത് ഞാൻ അഭിനയിക്കുന്ന ചിത്രങ്ങള്‍ തിയറ്ററില്‍ പോയി കാണുക. അതാണ് വലിയ സന്തോഷം.–കാളിദാസ് പറഞ്ഞു.
ഇത്തരത്തിലുള്ള ആരാധന തന്നെ സങ്കടപ്പെടുത്തുമെന്നും ഇങ്ങനെയുള്ള കാര്യങ്ങൾ ചെയ്യുന്നവർ ഇത് നിർത്തണമെന്ന് താഴ്മയായി അപേക്ഷിക്കുന്നുവെന്നും കത്ത് പോസ്റ്റ് ചെയ്ത ശേഷം എഴുതിയ കുറിപ്പിലൂടെ കാളിദാസ് ആരാധകരോട് പറയുന്നു.
Poomaram Song Video Ft Kalidas Jayaram | Poomaram | Official | HD
മലയാളത്തിൽ കാളിദാസ് നായകനായി അരങ്ങേറുന്ന പൂമരം എന്ന ചിത്രത്തിലെ ഞാനും ഞാനുമെന്റാളും സമൂഹമാധ്യമങ്ങളിൽ തരംഗം സൃഷ്ടിച്ചിരുന്നു. ചിത്രത്തിലെ കാളിദാസന്റെ ലുക്കും ആരാധകരിലേക്ക് അടുപ്പിച്ചു. മലയാളത്തിന്റെ വെള്ളിത്തിരയിലേക്കുള്ള കാളിദാസിന്റെ കടന്നുവരവ് പൂ ചന്തമുള്ള ഒരു പാട്ടിലൂടെ അവിസ്മരണീയമാകുകയും ചെയ്തു. കൂട്ടുകാർക്കു നടുവിൽ കയ്യിലൊരു ഗിത്താറും പിടിച്ച് വെറുതെയിരുന്ന പാടുന്ന കാളിദാസിനേയും പാട്ടുപോലെ തന്നെ ആരാധകർ ഏറ്റെടുത്തു.
സിനിമാ വിശേഷങ്ങൾ വായിക്കാൻ കേരള ടാക്കീസ് മൊബൈല്‍ ആപ്
ഡൗൺലോഡ്– ആൻഡ്രോയ്ഡ് ഐഫോൺ വിൻഡോസ്