കുഞ്ഞിരാമായണത്തിനു ശേഷം ബേസിൽജോസഫ് സംവിധാനം ചെയ്യുന്ന ചിത്രം ഗോദയുടെ ടീസർ പുറത്തിറങ്ങി. പൂർണമായും ഗുസ്തി പശ്ചാത്തലമാക്കിയുള്ള ചിത്രമാണ് ഗോദ. ടോവീനോ തോമസാണ് നായകൻ. ചിത്രത്തിലെ നായകൻ. സിനിമയുടെ ടീസര്‍ ഇതിനോടകം നാല് ലക്ഷത്തിന് മുകളിൽ ആളുകൾ കണ്ടുകഴിഞ്ഞു.
Godha | Malayalam Movie Teaser | Tovino Thomas, Renji Panicker | Basil Joseph | Official | 2K
രഞ്ജിപണിക്കർ ചിത്രത്തിൽ പ്രധാനവേഷത്തിലെത്തുന്നുണ്ട്. രഞ്ജിപണിക്കരുടെ ശബ്ദമാണ് ടീസറിലെ വിവരണത്തിന് നൽകിയിരുക്കുന്നത്. ടീസറിൽ സസ്പെൻസും ഒളിപ്പിച്ചിട്ടുണ്ട്. വിനീത് ശ്രീനിവാസനും ധ്യാൻ ശ്രീനിവാസനും നായകനായെത്തിയ കുഞ്ഞിരാമായണം പ്രേക്ഷക പ്രശംസനേടി വിജയിച്ച ചിത്രമാണ്.
ഒറ്റപ്പാലം, പഴനി, ചണ്ഡീഗഡ്, പട്ട്യാല, ഡല്‍ഹി എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം. പഞ്ചാബി നടി വമീഖ ഗബ്ബിയാണ് നായിക. തിരയുടെ രചയിതാവ് രാകേഷ് മണ്ടോടിയാണ് ഗോദയുടെ തിരക്കഥ രചിക്കുന്നത്. ഇ ഫോര്‍ എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ മുകേഷ് ആര്‍ മെഹ്ത നിർമാണം.