ജയറാം ഇനി ആദിവാസികൾക്കൊപ്പം

jayaram

യഥാർഥ ആദിവാസികളെ അഭിനയിപ്പിച്ചു കൊണ്ട് ജയറാമിന്റെ ബിഗ് ബഡ്ജറ്റ് ചിത്രം ആടുപുലിയാട്ടം എത്തുന്നു. കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഓംപുരിയും രമ്യാകൃഷ്ണനും പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്.

അറുനൂറ് വര്‍ഷങ്ങള്‍ക്കു മുന്‍പ് നടന്നതെന്ന് വിശ്വസിക്കപ്പെടുന്ന ഒരു മിത്തിനെ പശ്ചാത്തലമാക്കി ഒരുക്കുന്ന ഈ ഹൊറര്‍ ചിത്രത്തില്‍ സാൾട് ആൻഡ് പെപ്പർ ലുക്കിലാണ് ജയറാം എത്തുന്നത്. സുധീര്‍ കരമന, എസ്.പി. ശ്രീകുമാര്‍, പാഷാണം ഷാജി, രമേശ് പിഷാരടി തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍.

ഗ്രാന്റേ ഫിലിം കോര്‍പ്പറേഷന്റെ ബാനറില്‍ ഹസീബ് ഹനീഫ്, നൗഷാദ് ആലത്തൂര്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ ദിനേശ് പള്ളത്ത് നിർവഹിക്കുന്നു. തൊടുപുഴ, കോതമംഗലം മേഖലകളിലെ ഉള്‍ വനങ്ങളിലാണ് ചിത്രീകരണം നടക്കുക.