ജോർദാൻ യാത്രയ്ക്കിടെയാണ് സംഭവം. അന്ന് റിമിയുടെ യാത്രയിൽ ഒപ്പം രഞ്ജിനിയുമുണ്ട്. അന്നുണ്ടായ ഒരു സംഭവമാണ് റിമി ഒരിക്കലും മറക്കാനാവാത്ത അനുഭവമെന്ന നിലയിൽ മഴവിൽ മനോരമ ഒന്നും ഒന്നും മൂന്ന് പരിപാടിയിൽ പറയുന്നത്.
ഒന്നും ഒന്നും മൂന്ന് സീസൺ 2 I എപി 08 - ചിരിമേളവുമായ് സന്തോഷ് പണ്ഡിറ്റും രഞ്ജിനിയും I മഴവിൽ മനോരമ
‘ലോകത്തിലെ പുതിയ ഏഴ് അദ്ഭുതങ്ങളിലൊന്നായ പെട്ര സന്ദർശിച്ച് വാഡി റം എന്ന സ്ഥലത്തെത്തി. ഇവിടെ കൂടാരം കെട്ടിയാണ് താമസം. നിരവധി ടെന്റുകൾ കെട്ടി അവിടെ ആളുകൾ താമസിക്കുന്നു. രാത്രി പത്തുമണിയായപ്പോഴാണ് വാതിലിൽ ആരോ മുട്ടുന്നു. രഞ്ജിനി ഹരിദാസാണ്. അപ്പോൾ തന്നെ താൻ രഞ്ജിനിക്കൊപ്പം ചെല്ലണം. അമ്മ ചോദിച്ചു എവിടേയ്ക്കാണെന്ന്. ഇപ്പോൾ തന്നെ വിട്ടേക്കാമെന്ന് രഞ്ജിനി. ഒടുവിൽ രഞ്ജിനിക്കൊപ്പം ചെന്നു. ഒരു മൊബൈൽ ഫോൺ തെളിച്ച വെളിച്ചമാണുള്ളത്. നോക്കുമ്പോൾ മുകളിലേയ്ക്കാണ് നടന്നു കയറുന്നത്. പടി കയറി പടി കയറി മുകളിലേയ്ക്ക് പോകുന്നു. പതിനെട്ടാം പടിയൊന്നും ഒന്നുമല്ല.
പെട്ടെന്ന് മൊബൈൽ ഫോൺ ഓഫ് ആയപ്പോഴാണ് ഞാൻ എവിടെയാണെന്നു മനസിലായത്. ഞാൻ അമ്മേ എന്ന് ഉറക്കെ നിലവിളിച്ചു. നോക്കിയപ്പോൾ ആകാശത്ത് നക്ഷത്രത്തെ തൊടാം. അത്ര ഉയരത്തിൽ. രഞ്ജിനിയാണെങ്കിൽ സ്വർഗം കിട്ടിയ സന്തോഷത്തിൽ. ഞാനൊരു അഞ്ച് മിനിട്ട് കിടന്ന് ഒന്നാസ്വദിക്കട്ടെ നീ അവിടെ നിൽക്കാൻ രഞ്ജിനി. എന്റെ പേടി കണ്ടപ്പോൾ രഞ്ജിനിയുടെ വക ഉപദേശം. അവിടെ ഒരു പാറയുണ്ട്, അതിൽ പിടിച്ചു നിന്നോളാൻ. ഞാൻ ഇച്ചിരി നേരം നക്ഷത്രത്തെ ഒന്നു കണ്ടോട്ടെയെന്ന്.
ഞാനാണെങ്കിൽ ശരിക്കും കരയാൻ തുടങ്ങി. അപ്പോൾ രഞ്ജിനി, ഞാൻ ഇതിനെയും കൊണ്ടു വന്നതാണ് ഏറ്റവും വലിയ തെറ്റെന്ന്. ആരെങ്കിലുമൊന്ന് ഊതിയാൽ ഞാൻ പറന്നു പോകുമെന്നു തോന്നി. ശരിക്കും കൈയ്യും കാലും വിറയ്ക്കുന്നു.’’ തനിക്ക് ഒരിക്കലും മറക്കാൻ പറ്റാത്ത അനുഭവമായി അതെന്ന് റിമി ഓർമിക്കുന്നുണ്ട് ഈ എപ്പിസോഡിൽ.