കൃഷിയെ നശിപ്പിക്കാന്‍ അമേരിക്കന്‍ ഗൂഢാലോചനയെന്ന് നടന്‍ ശ്രീനിവാസന്‍. ഇന്ത്യയിലെ കാര്‍ഷികമേഖല വളരാതിരിക്കുന്നതിനു പിന്നില്‍ അമേരിക്കയുടെ തന്ത്രങ്ങളുണ്ട്. രാസവളങ്ങളും കീടനാശിനികളും അടിച്ചേല്‍പ്പിക്കപ്പെട്ടതിന് പിന്നില്‍ അമേരിക്കന്‍ ബുദ്ധിയാണ്. പണ്ടുകാലത്ത് ഇവിടെ നമ്മുടെ നാട്ടിൽ രാസവളവും കീടനാശിനിയും ഉപയോഗിക്കില്ലായിരുന്നു. ഇന്ത്യാ പാക്ക് യുദ്ധത്തിനും മുന്‍ പ്രധാനമന്ത്രി ലാല്‍ ബഹദൂര്‍ ശാസ്ത്രിയുടെ മരണത്തിനും പിന്നിലെ ദുരൂഹതകള്‍ക്കും ഇതുമായി ബന്ധമുണ്ടെന്നും ശ്രീനിവാസന്‍ പറയുന്നു.
ചൈനയിലെ ഗ്രാമങ്ങളിൽ ചെന്നപ്പോൾ കണ്ട കാഴ്ച, അവിടെ കർഷകർ സഞ്ചരിക്കുന്നത് ബിഎംഡബ്ലൂ കാറിലാണ്. അവിടെയുള്ള ധാന്യങ്ങൾ കച്ചവടക്കാരന് കൊടുക്കാൻ അവിടെയുള്ള ഗവൺമെന്റ് സമ്മതിക്കില്ല. അതാണ് അവരുടെ സമ്പത്ത്.– ശ്രീനിവാസന്‍ പറഞ്ഞു.
ശ്രീനിവാസന്റെ മെത്രാന്‍ കായല്‍ പ്രസംഗത്തിന്‍റെ പ്രസക്തഭാഗങ്ങള്‍ കാണാം...