വനിതാ അവാർഡിൽ തിളങ്ങാൻ താരസുന്ദരികള്‍

മലയാളത്തിലെ ജനപ്രിയ ഫിലിം അവാർഡിന് വേദിയാകാൻ കൊച്ചി കാത്തിരിക്കുമ്പോൾ അണിയറയിൽ വർണാഭമായ കാഴ്ചകൾക്കായുള്ള ഒരുക്കം. ഫെബ്രുവരി പന്ത്രണ്ടാം തീയതി ബ്രിസ്റ്റോ ഗ്രൗണ്ടിൽ നടക്കുന്ന വനിത ഫിലിം അവാർഡിന് ബോളിവുഡിൽ നിന്നും തമിഴ് –തെലുങ്ക് സിനിമാരംഗത്തു നിന്നും സുന്ദരിമാരും താരങ്ങളും അണിനിരക്കും. ഒപ്പം മലയാളത്തിന്റെ പ്രിയതാരങ്ങളും ചേരും.

യുവതലമുറയ്ക്കായി ചുവടുകളുമായി എത്തുന്നത് മലയാളത്തിന്റെ പ്രിയതാരങ്ങളായ ശ്വേതാമേനോനും ദീപ്തി സതിയും പ്രിയാ മണിയുമാണ്. ഒപ്പം തെന്നിന്ത്യൻ താരസുന്ദരി കമാലിനി മുഖർജിയും എത്തുന്നു. അഭിനയം കൊണ്ടും നൃത്തച്ചുവടുകൾ കൊണ്ടും ഒരു പോലെ മലയാളികളുടെ പ്രിയനായികയായി മാറിയ ശ്വേതാമേനോന്‍ സെറ വനിത ഫിലിം അവാർഡ് സദസിനെ ഇളക്കിമറിക്കും.

ഫെമിന മിസ് കേരള, നേവി ക്വീൻ, ഇന്ത്യൻ പ്രിൻസസ് തുടങ്ങിയ സൗന്ദര്യ മത്സരങ്ങളിലൂടെ മലയാളികളുടെ അഭിമാനമായി മാറിയ ദീപ്തി സതി നീന എന്ന സിനിമയിലൂടെയാണ് മലയാളത്തിന്റെ പ്രിയപ്പെട്ട താരമാകുന്നത്. കഥക്– ഭരതനാട്യം നർത്തകി കൂടിയായ ദീപ്തിയുടെ നൃത്തച്ചുവടുകളും മലയാളം ഏറെ കണ്ടിട്ടില്ല.

വനിത ഫുൾ കവറേജ്