ബോളിവുഡ് നടി വിദ്യാ ബാലനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിദേശയാത്രയ്ക്കു പുറപ്പെടാൻ വിമാനത്തിൽ കയറിയ ഉടൻ കടുത്ത വേദന അനുഭവപ്പെട്ടതിനെ തുടർന്നാണ് ആശുപത്രിയിലെത്തിച്ചത്. എന്നാൽ ഈ വേദന വൃക്കയിൽ കല്ലുളളതിനാലാണെന്ന് പ്രഥമിക പരിശോധനയിൽ ഡോക്ടർമാർ പറയുന്നു.
കൂടുതൽ പരിശോധനകൾക്ക് ശേഷം മാത്രമേ രോഗത്തെ കുറിച്ച് വിശദവിവരങ്ങൾ അറിയാൻ കഴിയൂ. വിദഗ്ധ ഡോക്ടർമാരുടെ പരിചരണത്തിലാണ് വിദ്യയെന്നും രോഗം ഭേദമായി വരികയാണെന്നും ആശുപത്രി വക്താവ് അറിയിച്ചു.