വിക്കുണ്ട് വിറ്റുണ്ട് വാനോളം ട്വിസ്റ്റുണ്ട്: ബാലൻ വക്കീൽ റിവ്യൂ
വിക്കനായ ഒരാൾ വക്കീലായാൽ എങ്ങനെയിരിക്കും ? ആ ത്രെഡിൽ തന്നെ ചിരിയൊരുപാട് ഒളിഞ്ഞിരിക്കുന്നുണ്ട്. എന്നാൽ അതിൽ കളിയും കാര്യവും ഒളിപ്പിച്ചു വെച്ചാണ് ബി. ഉണ്ണിക്കൃഷ്ണൻ കോടതിസമക്ഷം ബാലൻ വക്കീൽ എന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ബാലകൃഷ്ണൻ എന്ന കഥാപാത്രം എങ്ങനെ വിക്കനായി ? വിക്കിനെ അയാൾ

വിക്കനായ ഒരാൾ വക്കീലായാൽ എങ്ങനെയിരിക്കും ? ആ ത്രെഡിൽ തന്നെ ചിരിയൊരുപാട് ഒളിഞ്ഞിരിക്കുന്നുണ്ട്. എന്നാൽ അതിൽ കളിയും കാര്യവും ഒളിപ്പിച്ചു വെച്ചാണ് ബി. ഉണ്ണിക്കൃഷ്ണൻ കോടതിസമക്ഷം ബാലൻ വക്കീൽ എന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ബാലകൃഷ്ണൻ എന്ന കഥാപാത്രം എങ്ങനെ വിക്കനായി ? വിക്കിനെ അയാൾ എങ്ങനെ നേരിടുന്നു ? ഇതെല്ലാം സിനിമയിൽ രസകരമായി അവതരിപ്പിച്ചിരിക്കുന്നു.
ബാലൻ വക്കീലും പീഡനക്കേസും
കാര്യങ്ങൾ മനസ്സിലാക്കാൻ നല്ല കഴിവുള്ളയാളാണ് ബാലൻ വക്കീൽ. പക്ഷേ വാദിക്കാനുള്ള കഴിവില്ലായ്മ അദ്ദേഹത്തിന്റെ കരിയറിനെ ദോഷകരമായി ബാധിക്കുന്നു. അപ്പോഴാണ് ഒരു പീഡനക്കേസ് ബാലൻ വക്കീലിനെ തേടിയെത്തുന്നത്. എന്നാൽ അത് വെറുമൊരു പീഡനക്കേസ് ആയിരുന്നില്ല എന്ന് അദ്ദേഹത്തിന് പിന്നീട് മനസ്സിലാകുന്നു. ആ കേസിൽ കുരുങ്ങിയത് ബാലൻ വക്കീലും അനുരാധയും ഒപ്പം മറ്റു പലരുമാണ്. ആ കുരുക്കഴിക്കാൻ ബാലൻ വക്കീൽ നടത്തുന്ന ശ്രമങ്ങളാണ് ചിത്രത്തിന്റെ പ്രമേയം.
കോടതി സമക്ഷം കോമഡി
ട്രെയിലറും പാട്ടുകളും സൂചിപ്പിക്കുന്നതു പോലെ ബാലൻ വക്കീൽ ‘ഫുൾ’ കോമഡിയല്ല. ഹാസ്യത്തിൽ മുങ്ങിയ ആദ്യ പകുതിയും ത്രില്ലിൽ കുതിർന്ന രണ്ടാം പകുതിയുമാണ് ചിത്രത്തിന്റേത്. സിദ്ദിഖും അജു വർഗീസും പ്രേക്ഷകനെ മത്സരിച്ച് ചിരിപ്പിച്ചു മുന്നേറുന്നതിനാൽ നായകനായ ദിലീപിന് അക്കാര്യത്തിൽ ഒരുപാട് ആധ്വാനിക്കേണ്ടി വരുന്നില്ല. ഇവരെ കൂടാതെ ചിത്രത്തിന്റെ പല ഭാഗത്തായി എത്തുന്ന മറ്റു ചില കഥാപാത്രങ്ങളും പ്രേക്ഷകനെ രസിപ്പിക്കും. ഒരു ബി.ഉണ്ണിക്കൃഷ്ണൻ സിനിമയിൽ കണ്ടു വരാത്ത കാര്യങ്ങളാണ് ഇവയൊക്കെയെന്നതാണ് വലിയ പ്രത്യേകത.
മൂന്നാമൂഴത്തിൽ ദിലീപ്
മലയാള സിനിമയെ പിടിച്ചു കുലുക്കിയ വിവാദ പരമ്പരകൾക്ക് ശേഷം എത്തുന്ന മൂന്നാമത്തെ ദിലീപ് ചിത്രമാണ് കോടതി സമക്ഷം ബാലൻ വക്കീൽ. ദിലീപ് ആധികം ചെയ്തിട്ടില്ലാത്ത തരത്തിലുള്ള വക്കീൽ കഥാപാത്രം അദ്ദേഹം നന്നായി തന്നെ അവതരിപ്പിച്ചു. നായികയായി എത്തിയ മംമ്ത മോഹൻദാസും നായകന്റെ സന്തത സഹചാരിയായ അജു വർഗീസും പ്രേക്ഷകരെ ആകർഷിക്കും. സിദ്ദിഖ്, ഗണേശ്കുമാർ, സുരാജ് വെഞ്ഞാറമ്മൂട്, ബിന്ദു പണിക്കർ, രഞ്ജി പണിക്കർ തുടങ്ങിയ വലിയ താരനിരയും തങ്ങളുടെ കഥാപാത്രങ്ങളെ മികച്ചതാക്കി.
ഉണ്ണിക്കൃഷ്ണന്റെ ‘വഴി വിട്ട കളി’
ബി. ഉണ്ണിക്കൃഷ്ണൻ സിനിമകളുടെ രൂപവും ഭാവവും എന്താണെന്നുള്ളത് അദ്ദേഹത്തിന്റെ മുൻ സിനിമകളിൽ നിന്ന് വ്യക്തമാണ്. എന്നാൽ ഉണ്ണിക്കൃഷ്ണനൊപ്പം ദിലീപ് എത്തുമ്പോൾ സിനിമ നേരത്തെയുള്ള വഴി വിട്ടുള്ളതാകുന്നു. സീരിയസ് ക്യാൻവാസിൽ നിന്ന് സരസമായ രീതിയിലേക്ക് കഥയും കഥാപാത്രങ്ങളും മാറുന്നു. ഛായാഗ്രഹണവും സംഗീതവും എഡിറ്റിങ്ങുമൊക്കെ ബാലൻ വക്കീലിനെ കൂടുതൽ മനോഹരമാക്കുന്നു.
പ്രേക്ഷകസമക്ഷം ബാലൻ വക്കീൽ
ഒരു മാസ് മസാല സിനിമയ്ക്കുള്ള ചേരുവകൾ മുഴുവൻ ബാലൻ വക്കീലിനുണ്ട്. കോമഡിയും ആക്‌ഷനും ത്രില്ലും ട്വിസ്റ്റും എന്നു വേണ്ട സാധാരണ പ്രേക്ഷകനെ ആകർഷിക്കാൻ പോന്നതൊക്കെ അണിയറക്കാർ സിനിമയിൽ ഒരുക്കിയിട്ടുണ്ടെന്ന് സാരം. ഇതെല്ലാം ചേരുമ്പോൾ ബാലൻ വക്കീൽ പ്രേക്ഷകരെ നിരാശരാക്കില്ലെന്നു വേണം കരുതാൻ.